കോളേജ് വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ബെംഗളൂരു: കുടക് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിക്ക ബിദരകല്ലിനു സമീപം. വിഷു ഉത്തപ്പ (19) ആണ് ആത്മഹത്യ ചെയ്തത്. ആർആർ കോളേജിൽ ഒന്നാം വർഷ ബിഇക്ക് പഠിക്കുകയായിരുന്നു വിഷു ഉത്തപ്പ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ്. ബുധനാഴ്ച വൈകിട്ട് നാലരയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്. പിതാവ് ഡി.ഡി. തമ്മയ്യ വീട്ടിൽ വന്നപ്പോൾ മകന്റെ അവസ്ഥ കണ്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ചികിത്സ…

Read More

മാലപൊട്ടിയിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ് 

ബെംഗളൂരു: നടുറോഡിൽ മാലപൊട്ടിച്ചശേഷം ഓട്ടോറിക്ഷയിൽക്കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പിന്തുടർന്ന് പിടികൂടി ട്രാഫിക് പോലീസ്. കഴിഞ്ഞദിവസം മാഗഡി റോഡിലാണ് സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാമചന്ദ്രയാണ് പ്രതിയെ പിടികൂടിയത്. മാഗഡി റോഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാമചന്ദ്രയെ ഒരുസ്ത്രീയാണ് മാല നഷ്ടപ്പെട്ട വിവരം അറിയിച്ചത്. മാലപൊട്ടിച്ചയാൾ ഓട്ടോയിൽ കയറിപ്പോയതായി അറിഞ്ഞ രാമചന്ദ്ര ഓട്ടോറിക്ഷയുടെ പുറകേ ഓടി പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് സ്വർണമാലയും പണവും കണ്ടെടുത്തു. തുടർന്ന് പ്രതിയെ മാഗഡി പോലീസിന് കൈമാറി. രാമചന്ദ്രയെ ട്രാഫിക് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് അഭിനന്ദിച്ചു.

Read More

എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് പേർ മംഗളൂരു പോലീസിന്റെ പിടിയിൽ. ഉള്ളാള്‍ ബജല്‍ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമര്‍ ഫാറൂഖ് ഇര്‍ഫാൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ,സ്കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് യന്ത്രം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളില്‍ പ്രതികളാളെന്ന് പോലീസ് അറിയിച്ചു.

Read More

വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തിയ സംഭവം; കേസെടുത്ത് പോലീസ്  

ബെംഗളൂരു: വിദ്യാര്‍ഥിനിയുടേയും സ്‌കൂള്‍ ബസ് ഡ്രൈവറുടെയും മൃതദേഹം റെയില്‍വേ ട്രാക്കിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്ത് പോലീസ്. വിദ്യാർഥിനിയുടെ പിതാവിന്റെ പരാതിയിന്മേലാണ് നടപടി. ഡ്രൈവര്‍ക്കെതിരെ കുട്ടിയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ചയായിരുന്നു വിദ്യാര്‍ഥിനിയുടേയും ഡ്രൈവറുടേയും മൃതദേഹം റെയില്‍വേ പാളത്തിന് സമീപത്ത് നിന്നും കണ്ടെത്തിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന 14-കാരിയുടെ അടുത്ത് 38-കാരനായ ഡ്രെെവർ നിരന്തരമായി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് കുട്ടിയുടെ…

Read More

പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ സ്വദേശി കെ. രാകേഷിനെയാണ് (21) വെനൂർ പോലീസ് സബ് ഇൻസ്പെക്ടർ ജെ. ശ്രീശൈല അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മുഡിഗെരെ സ്വദേശിയും പില്യ ഉൽപെയിൽ താമസക്കാരനുമായ വി. ദീക്ഷിത്തിന്റെ(28) മൂക്കാണ് കടിച്ചുമുറിച്ചത്. ഇയാൾ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ നടന്ന ആഘോഷം പുതുവർഷ പിറവിയോടെ നിയന്ത്രണം വിടുകയായിരുന്നു. തർക്കത്തിനൊടുവിൽ ദീക്ഷിത് രാജേഷിന് നേരെ പാഞ്ഞടുത്ത്…

Read More

കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു 

ബെംഗളൂരു: ഹുൻസൂരിൽ കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീപ്പിന്റെ ഡ്രൈവറും യാത്രക്കാരായ മൂന്ന് തോട്ടം തൊഴിലാളികളുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹുൻസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ തിട്ടുഗ്രാമത്തിൽനിന്നുള്ള തൊഴിലാഴികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇഞ്ചിക്കൃഷിത്തോട്ടത്തിലേക്ക് പോകുന്നതിനിടെ ആർ.ടി.ഒ. റോഡിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുമായിട്ടാണ് ജീപ്പ് കൂട്ടിയിടിച്ചത്.

Read More

സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ്

ബെംഗളൂരു: സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 7,305 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.02 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. വിജയനഗര ജില്ലയിലാണ് മരണം. 1,144 പേരാണ് ചികിത്സയിലുള്ളത്. 23 പേർ ഐ.സി.യു.വിലാണ്. ബെംഗളൂരുവിൽ 75 പേർക്കും ഹാസനിൽ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ കോവിഡ് ജെ.എൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം 199 ആയി.

Read More

മറ്റൊരു ഗ്രാമത്തിൽ പ്രവേശിച്ച ദളിത് യുവാവിന് മർദ്ദനം 

ബെംഗളൂരു: ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം. ചിക്കമഗളൂരുവിൽ ആണ് സംഭവം. മാരുതി എന്നയാൾക്കാണ് മർദനമേറ്റത്. ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം. മണ്ണുമാന്തിയുമായി ഗ്രാമത്തിൽ ജോലിക്കെത്തിയ മാരുതിയെ മർദിക്കുകയായിരുന്നു. ഗ്രാമത്തിൽ പ്രവേശിച്ചതിന് 2,200 രൂപ പിഴയായി ഈടാക്കിയെന്നും പരാതിയുണ്ട്. മാരുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. മാർച്ചും ധർണയും നടത്തി. തരികെരെ പോലീസെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

Read More

സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങി; സർക്കാർ ജീവനക്കാരനായ വരൻ അറസ്റ്റിൽ 

ബെംഗളൂരു: വിവാഹം നടക്കാനായി സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വിവാഹദിനത്തിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. ബെലഗാവി ജില്ലയില്‍ ഖാനാപൂരിലാണ് സംഭവം. സച്ചിന്‍ വിതല പാട്ടില്‍ എന്ന ഹൂബ്ലി സ്വദേശിയാണ് അറസ്റ്റിലായത്. ബെലഗാവി ജില്ല കലക്‌ടറുടെ ഓഫിസ് ജീവനക്കാരനാണ് സച്ചിന്‍. ഖാനപൂര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി ഡിസംബര്‍ 31നാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത് ലോകമാന്യ കല്യാണമണ്ഡപത്തില്‍ രാവിലെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ഇതിനിടെയാണ് സ്ത്രീധനത്തെ ചൊല്ലി കല്യാണം മുടങ്ങിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും…

Read More

പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്തത് മൂക്ക് മുറിച്ചു കൊണ്ട് 

ബെംഗളൂരു: അങ്കണവാടി വർക്കറുടെ മക്കൾ തന്റെ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് പ്രതികാരം ചെയ്ത് മധ്യവയസ്കൻ. അങ്കണവാടി വർക്കറുടെ മൂക്ക് മുറിച്ചായിരുന്നു ഇയാളുടെ ശിക്ഷ നടപടി. ബെലഗാവി ജില്ലയിലെ ബസൂർതെ ​ഗ്രാമത്തിലാണ് സംഭവം. അങ്കണവാടി വർക്കറായ സുഗധക്കാണ് ഗുരുതരമായി പരിക്കേറ്റത്. രക്തസ്രാവം മൂലം ആശുപത്രിയിൽ ചികിത്സയിലാണ് സുഗധ. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

Read More