പാര്‍ലമെന്റ് അതിക്രമം; കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ കസ്റ്റഡിയിൽ 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ ഡല്‍ഹി പോലീസ് കസ്റ്റഡിയിൽ. ലോക്‌സഭയില്‍ അതിക്രമം കാട്ടിയ മനോരഞ്ജന്‍ എന്നയാളുടെ സുഹൃത്ത് സായ്കൃഷ്ണയാണ് പിടിയിലായത്. കര്‍ണാടകയിലെ ബാഗല്‍കോട്ടുള്ള വസതിയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ പോലീസ് ഡല്‍ഹിയിലെത്തിക്കും. പോലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. പാര്‍ലമെന്റ് അതിക്രമതക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് മനോരഞ്ജന്‍.

Read More

ആൺസുഹൃത്തുമായുള്ള ബന്ധത്തിന് തടസം; കുഞ്ഞിനെ നദിയിൽ എറിഞ്ഞ് കൊന്ന യുവതി അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ രാമനഗര ജില്ലയിൽ പിഞ്ചുകുഞ്ഞിനെ നദിയിലേക്ക് എറിഞ്ഞ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ചന്നപട്ടണ നഗരത്തിനടുത്തുള്ള ബനഗല്ലി ഗ്രാമത്തിൽ താമസിക്കുന്ന 21 കാരിയായ ഭാഗ്യമ്മയാണ് പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാഗ്യമ്മ ഭർത്താവിനെ ഉപേക്ഷിച്ച് മകനായ ദേവരാജിനൊപ്പം (1.3 വയസ്സ്) മാതാപിതാക്കളുടെ വസതിയിൽ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് അമ്മയുടെ എതിർപ്പിനെ അവഗണിച്ച് യുവതി മറ്റൊരു ബന്ധം തുടങ്ങിയെന്നും പോലീസ് പറഞ്ഞു . കുഞ്ഞിനെ തനിച്ചാക്കി പങ്കാളിക്കൊപ്പം പുറത്തേക്ക് പോകുന്നതിനെ അമ്മ ഭാഗ്യമ്മയും വിമർശിച്ചു. ഇവരുടെ പങ്കാളിക്കും മകനെ ഇഷ്ടമല്ലായിരുന്നുവെന്ന് പോലീസ്…

Read More

പിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ

ബെംഗളൂരു: പിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന മൂന്നഗ സംഘം അറസ്റ്റിൽ. പ്രഭു, യുവരാജ്, സെൽവരാജു എന്നിവരാണ് അറസ്റ്റിലായത്. 50 ലാപ്ടോപ്പുകളും 7 മൊബൈൽ ഫോണുകളും ഇവരിൽനിന്നും യശ്വന്തപുര പോലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി നഗരത്തിലെ പിജികളിൽ മോഷണം നടത്തിയിരുന്ന സംഘമാണ് പിടിയിലായതെന്നു സിറ്റി പോലീസ് കമ്മിഷനർ ബി. ദയനന്ദ പറഞ്ഞു. ഇതിനായി വിദ്യാർത്ഥികളായി ചമഞ്ഞു ഇവർ പിജികളിൽ മുറിയെടുക്കുകയാണ് ചെയ്തിരുന്നത്. നഗരവ്യാപകമായി ഇവർക്കെതിരെ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അയൽ സംസ്ഥാനങ്ങളിൽ എത്തിച്ചാണ് ഇവർ വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More

വസ്ത്രം അഴിപ്പിച്ച് മർദ്ദനം: കായികാധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ബീദറിലെ സ്വകാര്യ സ്കൂളിൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ക്ലാസ് തടസപ്പെടുത്തിയതിന്റെ പേരിലാണ് അധ്യാപകന്റെ നടപടി. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കളുടെ പരാതിയിലുണ്ട്

Read More

പിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന സംഘം അറസ്റ്റിൽ

ബെംഗളൂരു: പിജികളിൽനിന്നും മൊബൈലും ലാപ്ടോപ്പും മോഷ്ടിക്കുന്ന മൂന്നഗ സംഘം അറസ്റ്റിൽ. പ്രഭു, യുവരാജ്, സെൽവരാജു എന്നിവരാണ് അറസ്റ്റിലായത്. 50 ലാപ്ടോപ്പുകളും 7 മൊബൈൽ ഫോണുകളും ഇവരിൽനിന്നും യശ്വന്തപുര പോലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടു വർഷമായി നഗരത്തിലെ പിജികളിൽ മോഷണം നടത്തിയിരുന്ന സംഘമാണ് പിടിയിലായതെന്നു സിറ്റി പോലീസ് കമ്മിഷനർ ബി. ദയനന്ദ പറഞ്ഞു. ഇതിനായി വിദ്യാർത്ഥികളായി ചമഞ്ഞു ഇവർ പിജികളിൽ മുറിയെടുക്കുകയാണ് ചെയ്തിരുന്നത്. നഗരവ്യാപകമായി ഇവർക്കെതിരെ 25 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും അയൽ സംസ്ഥാനങ്ങളിൽ എത്തിച്ചാണ് ഇവർ വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു: ആമസോൺ കമ്പനി മാനേജർ സംഭവസ്ഥലത്ത് വച്ച് മരിച്ചു

ബെംഗളൂരു: നഗരത്തിലെ മഗഡി റോഡ് നൈസ് റോഡ് ജംക്‌ഷനു സമീപം വാഹനാപകടത്തിൽ ആമസോൺ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്ന സന്തോഷ് മരിച്ചു. രാത്രി ജോലി കഴിഞ്ഞ് സന്തോഷ് കാറിൽ പോകുമ്പോഴായിരുന്നു അപകടം. നൈസ് റോഡ് ജംക്‌ഷനു സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സന്തോഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

Read More

ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ. 13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്. മുടിഗെരെ താലൂക്കിലെ കേശവല്ലു ജോഗന്നകെരെ ഗ്രാമത്തിലാണ് സംഭവം. ദാരദഹള്ളി പ്രൈമറി സ്‌കൂളിൽ പഠിക്കുകയായിരുന്ന സൃഷ്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനിടെ സൃഷ്ടി മരിച്ചു. പരിശോധനയ്ക്ക് ശേഷം മുടിഗെരെ എംജിഎം സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഹൃദയാഘാതമാണെന്ന് അറിയിച്ചു. ദാരദഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലായിരുന്നു. കൂടാതെ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഇതേതുടർന്നാണ് പെൺകുട്ടി…

Read More

ടിസി പാളയ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാൻ മാറ്റങ്ങൾ വരുത്തി കെആർ പുരം ട്രാഫിക് പോലീസുകാർ; വിശദാംശങ്ങൾ

ബെംഗളൂരു: ടിസി പാളയ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാൻ കെആർ പുരം ട്രാഫിക് പോലീസ് പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഗതാഗതം സുഗമമാക്കുന്നു. ടി.സി പാല്യ വഴി നഗരത്തിലേക്കുള്ള വാഹനങ്ങൾ പഴയ മദ്രാസ് റോഡിലൂടെ ഭട്ടരഹള്ളി സിഗ്നലിൽ യു-ടേൺ എടുത്ത് മുന്നോട്ട് പോകണം. ഹൊസ്‌കോട്ടിൽനിന്നും ടിസി പാളയ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കെആർ പുരം സർക്കാർ കോളജിനു സമീപം യു ടേൺ എടുത്ത് മുന്നോട്ടുപോകണം. മേഡഹള്ളിയിൽ നിന്ന് ടി.സി പാളയിലേക്കുള്ള സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ ടി.സി പാല്യ ജംഗ്ഷന് മുമ്പുള്ള മീഡിയൻ ഓപ്പണിംഗിൽ നിന്ന്…

Read More

മലയാളി യുവാവിന്റെ കാർ തടഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിൽ മലയാളികൾ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ 

ബെംഗളൂരു: കാർ തടഞ്ഞുനിർത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളികളടക്കം ആറുപേർ അറസ്റ്റിൽ. വീരാജ്പേട്ട സ്വദേശികളായ മലതിരികെയിലെ ദിനേശ് കെ. നായർ, ആർജിയിലെ നാഗേഷ്, അറസു നഗറിലെ പി.സി. രമേശ് , ബിട്ടങ്കാല പെഗ്ഗരിക്കാട് പൈസാരിയിലെ എ.കെ. രമേശ് പിക്അപ് ഡ്രൈവർ പ്രശാന്ത്, മലയാളികളായ അരുൺ, ജംഷാബ് എന്നിവരെയാണ് മടിക്കേരിയിലെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈമാസം ഒമ്പതിന് ഹുൻസൂർ-ഗോണിക്കൊപ്പ ഹൈവേയിലെ ദേവർപുരയിൽവെച്ച് മലപ്പുറത്തെ കരാറുകാരൻ ജംഷാദിന്റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവർ ഉപയോഗിച്ച മൂന്നു വാഹനങ്ങളും മൂന്നു ലക്ഷം രൂപയും…

Read More

ഹാവേരിയിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: അഞ്ച് പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു : സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ച് പ്രതികളെ ഹാവേരി ജില്ലയിലെ റാട്ടിഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. രാജു പവാർ, ശോഭിത പുണ്ഡലികരാവു, ബംഗളുരുവിലെ മഞ്ജുനാഥ, ജെയിംസ്, ദുനിയേൽ, കെആർ പുരയിലെ പ്രസന്ന എന്നിവരാണ് അറസ്റ്റിലായത്. ഗർവിത രാജ്‌പുരോഹിത് എന്ന 21 കാരിയായ സ്വർണവ്യാപാരിയെ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. രട്ടിഹള്ളിയിലെ തരൽബാലു നഗർ ഒന്നാം ക്രോസിന് സമീപമാണ് സംഭവം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ ഉൾപ്പെടെ സംഘത്തിൽനിന്നും ഒരു ലക്ഷത്തി 75,000 രൂപ പിടിച്ചെടുത്തു. രട്ടിഹള്ളി പിഎസ്ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിസംബർ…

Read More