ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബെംഗളൂരുവിലെ ചാമരാജ്പേട്ടിൽ 64കാരൻ മരിച്ചതെന്ന് മന്ത്രി പറഞ്ഞത്. കോവിദഃ പോസിറ്റീവ് ആയിരുന്ന അദ്ദേഹത്തിന് ആസ്ത്മ, ടിബി, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ജെഎൻ 1 ഉപവിഭാഗത്തിന്റെ 20 കേസുകൾ രാജ്യത്ത് കണ്ടെത്തിയാട്ടുണ്ട്.…
Read MoreCategory: Karnataka
കോവിഡ് ജാഗ്രത; മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി
ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി രാമലിംഗറെഡ്ഡി. ബസ് യാത്രക്കാരും ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഭക്തരോടും പ്രത്യേകമായി ശ്രദ്ധിക്കാനും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് പോകുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാനത്തെ കോവിഡ് മാർഗരേഖയിൽ ഉണ്ട്. അയ്യപ്പസ്വാമി ഭക്തരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. 60 വയസ്സിനു മുകളിലുള്ളവരും ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം. ബസിൽ കൂടുതൽ…
Read Moreവിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് വൈറൽ ആയതോടെ യുവാവും യുവതിയും ആത്മഹത്യ ചെയ്തു
ബെംഗളൂരു: മൈസൂരു ഹുൻസൂർ താലൂക്കിലെ കൽക്കുനികെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വിവാഹിതയായ യുവതിയും യുവാവും ആത്മഹത്യ ചെയ്തു. വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ യുവാവ് വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇടുകയും ഇത് വൈറലാവുകയും ചെയ്തതോടെ ഇരു കുടുംബങ്ങളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.
Read Moreമോഷ്ടിച്ച ലാപ്‌ടോപ്പുകളുമായി മൂന്നുപേർ പിടിയിൽ
ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച 50 ലാപ്‌ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും. പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്. മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.
Read Moreമോഷ്ടിച്ച ലാപ്‌ടോപ്പുകളുമായി മൂന്നുപേർ പിടിയിൽ
ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച 50 ലാപ്‌ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് pidiched. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും. പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്. മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.
Read Moreയുവാവ് കാമുകിക്കൊപ്പം ഒളിച്ചോടിയതിന്ടെ പേരിൽ യുവാവിന്റെ വീട്ടിൽ അക്രമം നടത്തിയ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു: മകന്‍ കാമുകിയെയുംകൊണ്ട് ഒളിച്ചോടി വിവാഹംകഴിച്ചതിനെത്തുടര്‍ന്ന് പിതാവിനും മാതാവിനും മര്‍ദനമേറ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ചിക്കബെല്ലാപുര ഗുഡിബണ്ട താലൂക്കിലെ ദപ്പാര്‍ത്തി ഗ്രാമത്തിലാണ് സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൂന്നു ബന്ധുക്കളുമാണ് അറസ്റ്റിലായത്. ദപ്പാര്‍ത്തി സ്വദേശിയായ മനോജാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകി അങ്കിതയെ വിവാഹം കഴിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് മനോജിന്റെ പിതാവിനെയും മാതാവിനെയും അങ്കിതയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഞായറാഴ്ചയാണ് കമിതാക്കള്‍ വീടുവിട്ടോടി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വിവാഹിതരായത്. ഈ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹം നിങ്ങളുടെ അറിവോടെയാണെന്ന്…
Read Moreമോഷ്ടിച്ച ലാപ്‌ടോപ്പുകളും മൂന്നുപേർ പിടിയിൽ
ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച 50 ലാപ്‌ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും കണ്ടെടുത്തു. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും. പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്. മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.
Read Moreചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ. 13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്. മുടിഗെരെ താലൂക്കിലെ കേശവല്ലു ജോഗന്നകെരെ ഗ്രാമത്തിലാണ് സംഭവം. ദാരദഹള്ളി പ്രൈമറി സ്‌കൂളിൽ പഠിക്കുകയായിരുന്ന സൃഷ്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനിടെ സൃഷ്ടി മരിച്ചു. പരിശോധനയ്ക്ക് ശേഷം മുടിഗെരെ എംജിഎം സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഹൃദയാഘാതമാണെന്ന് അറിയിച്ചു. ദാരദഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലായിരുന്നു. കൂടാതെ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഇതേതുടർന്നാണ് പെൺകുട്ടി…
Read Moreസ്കൂൾ ബാഗിന്റെ ഭാരം കുറയും; പുസ്തകം ഇനി രണ്ടാക്കും
ബെംഗളൂരു: സ്കൂൾ ബാഗുകളുടെ ഭാരം പകുതിയാകാനായി പുസ്തകങ്ങളുടെ കനം കുറയ്ക്കാൻ സർക്കാർ ഉത്തരവ്. ഒരു വർഷത്തേക്ക് ഒരു വിഷയത്തിനു ഒരു പാഠപുസ്തകം എന്ന രീതി മാറ്റി ഓരോ വിഷയത്തിന്റെയും പുസ്തകം രണ്ടായി വിഭാജിക്കാൻ ആണ് നടപടി. ഇതിലൂടെ പുസ്തകത്തിന്റെ കനം കുറയും. 1-10 വരെയുള്ള ക്ലാസ്സുകളിൽ അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നിലവിൽ വരും. 1-2 ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ ബാഗ് 2 കിലോയിൽ കൂടുതൽ ആകാൻ പാടില്ലെന്നാണ് സമിതി നിർദേശം. 2-5 ക്ലാസുകൾക്ക് 3 കിലോ വരെയും 6-8 ക്ലാസുകൾക്ക് 4…
Read Moreനിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു: ആമസോൺ കമ്പനി മാനേജർ സംഭവസ്ഥലത്ത് വച്ച് മരിച്ചു
ബെംഗളൂരു: നഗരത്തിലെ മഗഡി റോഡ് നൈസ് റോഡ് ജംക്‌ഷനു സമീപം വാഹനാപകടത്തിൽ ആമസോൺ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്ന സന്തോഷ് മരിച്ചു. രാത്രി ജോലി കഴിഞ്ഞ് സന്തോഷ് കാറിൽ പോകുമ്പോഴായിരുന്നു അപകടം. നൈസ് റോഡ് ജംക്‌ഷനു സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സന്തോഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
Read More