ബെംഗളൂരുവിലെ രാജ്ഭവന് ബോംബ് ഭീഷണി, കേസ് എടുത്ത് പോലീസ്; അന്വേഷണം തുടരുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ രാജ്ഭവന് അജ്ഞാതന്റെ ബോംബ് ഭീഷണി. സംഭവത്തിൽ കേസ് എടുത്ത് പോലീസ് . തിങ്കളാഴ്ച  അർദ്ധരാത്രി 12 മണിയോടെയായി ഡൊംലൂരിലെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൺട്രോൾ റൂമിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നത് ഇതോടെ ഗവർണറുടെ ഔദ്യോഗിക വസതിയിലും പരിസരത്തുമായി പോലീസും ബോംബ് സ്‌ക്വാഡും തിരച്ചിൽ നടത്തി. എന്നാൽ ബോംബ് കണ്ടെത്താനായില്ല. ഇതോടെ ഫോൺ കോൾ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ബീദറിൽ നിന്നാണ് കോൾ ലഭിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വ്യാജ മേൽവിലാസത്തിൽ എടുത്ത ഫോൺ നമ്പറിൽ നിന്നും വന്ന…

Read More

നായ കുരച്ചു; ഉടമയ്ക്കും കുടുംബത്തിനും നേരെ ആക്രമണം 

ബെംഗളൂരു: ദേവനഹള്ളിയിൽ നായ കുരച്ചതിനെ തുടർന്ന് നായയുടെ ഉടമയെ കത്തികൊണ്ട് ആക്രമിച്ചതായി പരാതി. ദേവനഹള്ളി താലൂക്കിലെ ദൊഡ്ഡച്ചിമനഹള്ളിയിലാണ് സംഭവം. ഗ്രാമത്തിലെ മധുകുമാർ എന്നയാൾക്കാണ് കുത്തേറ്റത്. ഗുരുതരമായി മർദ്ദനമേറ്റ ഇയാളെ ദൊഡ്ഡബല്ലാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ നില ആശങ്കാജനകമാണ്. ആക്രമണത്തിനിരയായ മധുകുമാർ നായയെ വളർത്തിയിരുന്നു. അതേ ഗ്രാമത്തിലെ തന്നെ നരസിംഹപ്പയുടെ മക്കളായ സുനിലും അനിലും അത് വഴി പോകുമ്പോൾ ഈ നായ കുരച്ചു. ഇക്കാരണത്താൽ സുനിലും , അനിലും സുഹൃത്തുക്കളും കത്തിയുമായി മധുകുമാറിന്റെ വീട്ടിലെത്തി. മധുകുമാറിനെയും ജ്യേഷ്ഠൻ മഞ്ജുനാഥിനെയും ആക്രമിച്ചു. ആക്രമണം തടയാൻ…

Read More

ക്രിസ്മസ് പുതുവത്സര ആഘോഷം: സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി; ബുക്കിങ് വിശദാംശങ്ങൾ അറിയാം

ബെം​ഗളൂരു: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബെം​ഗളൂരു-ചെന്നൈ ക്രിസ്മസ് പുതുവത്സര പ്രത്യേക സർവീസുമായി കെഎസ്ആർടിസി. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് വേണ്ടി ഡിസംബർ 20 മുതൽ ജനുവരി 03 വരെ അധിക സർവീസുകൾ ക്രമീകരിച്ചതായി കെഎസ്‌ആർടിസി. നിലവിൽ ഓടുന്ന സർവീസുകൾക്ക് പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.…

Read More

പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ തട്ടിപ്പ്: ഇരയായത് നിരവധി പേർ; ദമ്പതികൾ പിടിയിൽ

ബെംഗളൂരു: പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ പ്രീ-ടേം പോളിസികൾ നൽകി മുതിർന്ന പൗരന്മാരെ കബളിപ്പിച്ച ദമ്പതികൾ പിടിയിൽ. സിസിബിയുടെ സൈബർ ക്രൈം സ്റ്റേഷൻ ഉദ്യോഗസ്ഥർ ആണ് ഇവരെ പിടികൂടിയത് . ഉദയ് ബി, തീർത്ഥ ഗൗഡ എന്നിവരാണ് അറസ്റ്റിലായ ദമ്പതികൾ. മുമ്പ് ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവർക്കും ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. കൊവിഡിന് ശേഷം ലഭിച്ചിരുന്ന വരുമാനം ഇരുവർക്കും തികയാതെ വന്നതോടെയാണ് ഇവർ ഇത്തരത്തിൽ ഒരു തട്ടിപ്പിലേക്ക് കടന്നത്. ദമ്പതികൾ ഇന്ദിരാനഗറിൽ ശ്രീനിധി ഇൻഫോസോഴ്സ് എന്ന പേരിൽ ഓഫീസ് തുടങ്ങി. ആ…

Read More

ഹുബ്ബള്ളിയിൽ സ്ക്രാപ്പ് ഗോഡൗണിന് തീപിടിച്ചു

ബെംഗളൂരു: ഹുബ്ബള്ളി താലൂക്കിലെ തിരുമലക്കൊപ്പ ഗ്രാമത്തിൽ ഷോർട്ട് സർക്യൂട്ട് മൂലം സ്ക്രാപ്പ് ഗോഡൗണിന് തീപിടിച്ചു. മഞ്ജുനാഥ് ഹുബ്ലിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണാണിത്. ഷോർട്ട് സർക്യൂട്ട് മൂലം തീ ആളിപ്പടരുകയും ഗോഡൗണുകൾ മുഴുവൻ വസ്തുക്കളും കത്തിനശിക്കുകയും ചെയ്തു. ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കത്തി നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. ഹൂബ്ലി റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

ബെംഗളൂരുവിലെ ബെല്ലന്തൂർ പ്രിടെക് പാർക്കിലെ ആക്‌സെഞ്ചർ കമ്പനിയിൽ തീപിടിത്തം

ബെംഗളൂരു: നഗരത്തിലെ ബെല്ലന്തൂരിലെ പ്രിടെക് പാർക്കിലുള്ള ആക്‌സെഞ്ചർ ഓഫീസിൽ തീപിടിത്തമുണ്ടായി. കെട്ടിടത്തിനുള്ളിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഭാഗ്യവശാൽ, സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജീവനക്കാരെയും സമീപത്തെ താമസക്കാർക്കുമിടയിൽ സംഭവം പരിഭ്രാന്തി പരത്തി. റിപ്പോർട്ടുകൾ പ്രകാരം അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണച്ച ശേഷം, സ്ഥിതിഗതികൾ വഷളാകുന്നത് തടഞ്ഞു. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിൽ ഉണ്ടായിരുന്ന, കത്തുന്ന വസ്തുക്കളുടെ പരിമിതമായ സാന്നിധ്യം മൂലം തീജ്വാലകൾ വ്യാപകമായി പടരുന്നത് തടയാൻ സഹായിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ ജീവനക്കാരെ ഒഴിപ്പിച്ചു. എന്നിരുന്നാലും, നാശനഷ്ടത്തിന്റെ മുഴുവൻ വ്യാപ്തിയും…

Read More

21 കോടിയുടെ ലഹരി വസ്തുക്കളുമായി വിദേശ പൗരൻ പിടിയിൽ

ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ ലഹരി കച്ചവടം പൊടിപൊടിക്കാൻ എത്തിയ വിദേശ പൗരനെ സിസിബിയുടെ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് പിടികൂടി. നൈജീരിയൻ സ്വദേശി ലിയോനാർഡ് ഒക്വുഡിലി (44) ആണ് അറസ്റ്റിലായ പ്രതി. ഇയാളിൽ നിന്ന് 16 കിലോ മയക്കുമരുന്ന്, 500 ഗ്രാം കൊക്കെയ്ൻ, ഒരു മൊബൈലും മറ്റ് 21 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. വിലപിടിപ്പുള്ള മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ പൗരനായ പ്രതി ഒരു വർഷം മുമ്പ് ബിസിനസ് വിസയിൽ ഇന്ത്യയിലെത്തി ബംഗളൂരു രാമമൂർത്തി നഗറിലെ വാടക വീട്ടിലായിരുന്നു താമസം. 2024…

Read More

ഹെൽമെറ്റ് ധരിച്ചാൽ റോസാപ്പൂ, ഇല്ലെങ്കിൽ പിഴ രസീത്; മരണം തടയാൻ പോലീസിന്റെ പുതിയ ബോധവത്കരണ പദ്ധതി

ബെംഗളൂരു : സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന ജില്ലകളിൽ ഒന്നാണ് ഹാവേരി. ഓരോ വർഷവും ജില്ലയിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം 200ലധികമാണ്. ബൈക്ക് യാത്രികരാണ് മരിച്ചവരിൽ ഏറെയും. 2021-ൽ 1,236 പേർക്ക് റോഡപകടങ്ങളിൽ പരിക്കേൽക്കുകയും 230 പേർ മരിക്കുകയും ചെയ്തത്. 2022-ൽ 1,385 പേർക്ക് റോഡപകടങ്ങളിൽ പരിക്കേറ്റത് മരണസംഖ്യ 284. അതുപോലെ, 2023 ഒക്ടോബറിൽ 1,134 പേർക്ക് റോഡപകടങ്ങളിൽ പരിക്കേൽക്കുകയും 228 പേർ മരിക്കുകയും ചെയ്തു. മിക്ക കേസുകളിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ബൈക്ക് യാത്രികർ മരിച്ചത്. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത്…

Read More

ഹെൽമെറ്റ് ധരിച്ചാൽ റോസാപ്പൂ, ഇല്ലെങ്കിൽ പിഴ രസീത്; പോലീസിന്റെ പുതിയ ബോധവത്കരണ പദ്ധതി

ബെംഗളൂരു : സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന ജില്ലകളിൽ ഒന്നാണ് ഹാവേരി. ഓരോ വർഷവും ജില്ലയിൽ റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം 200ലധികമാണ്. ബൈക്ക് യാത്രികരാണ് മരിച്ചവരിൽ ഏറെയും. 2021-ൽ 1,236 പേർക്ക് റോഡപകടങ്ങളിൽ പരിക്കേൽക്കുകയും 230 പേർ മരിക്കുകയും ചെയ്തത്. 2022-ൽ 1,385 പേർക്ക് റോഡപകടങ്ങളിൽ പരിക്കേറ്റത് മരണസംഖ്യ 284. അതുപോലെ, 2023 ഒക്ടോബറിൽ 1,134 പേർക്ക് റോഡപകടങ്ങളിൽ പരിക്കേൽക്കുകയും 228 പേർ മരിക്കുകയും ചെയ്തു. മിക്ക കേസുകളിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് ബൈക്ക് യാത്രികർ മരിച്ചത്. ഇവരിൽ ഭൂരിഭാഗവും കൗമാരക്കാരാണെന്നത്…

Read More