കാഴ്ചപരിമിതിയുള്ള വയോധികനെ മർദിച്ചെന്ന് പരാതി

ബെംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗംഗാവതി ടൗണിൽ ‘ജയ് ശ്രീറാം’ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 62 കാരനായ കാഴ്ച വൈകല്യമുള്ള മുസ്ലീം വയോധികനെ അക്രമികൾ ആക്രമിച്ചതായി പരാതി. ബൈക്കിലെത്തിയ ഏതാനും അക്രമികൾ വയോധികനെ നിർബന്ധിച്ച് ബൈക്കിൽ കയറ്റുകയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തതായാണ് ഇരയായ ഹുസൈൻ സാബ് ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. നവംബർ 25 ന് അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് ഹുസൈൻ സാബ് പറയുന്നത്. അക്രമികളിൽ ഭൂരിഭാഗവും യുവാക്കൾ ആയിരുന്നുവെന്നും ഹുസൈനെ ആക്രമിച്ച ശേഷം അക്രമികൾ അദ്ദേഹത്തിന്റെ പണം…

Read More

വിവാഹേതര ബന്ധത്തെ സഹോദരി എതിർത്തു; ആറ് വയസ്സുള്ള സഹോദരീപുത്രനെ യുവതി കൊലപ്പെടുത്തി

ബെംഗളൂരു: ചിക്കബെല്ലാപുര ജില്ലയിലെ മുതുകടഹള്ളി ഗ്രാമത്തിൽ ആറ് വയസുകാരനെ അമ്മയുടെ മൂത്ത സഹോദരി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രതി അംബികയും മരിച്ച കുട്ടിയുടെ അമ്മ അനിതയും സഹോദരിമാരാണ്. അംബിക തന്റെ സഹോദരിയുടെ മകനെ കൊന്ന് മൃതദേഹം ചിക്കബെല്ലാപുരയിലെ ഫാമിൽ കുഴിച്ചിട്ടതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഹോദരി അംബിക തന്റെ രണ്ട് മക്കളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് അനിത പെരസന്ദ്ര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അംബികയുടെ വിവാഹേതരബന്ധം സഹോദരി വീട്ടിൽ അറിയുകയും എതിർക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയിക്കുന്നത് . അനിതയുടെ രണ്ടാമത്തെ കുട്ടിയെന്ന്…

Read More

ഇന്ത്യ vs ഓസ്‌ട്രേലിയ: ടി20 മത്സരം ബെംഗളൂരുവിൽ ; നാളെ മെട്രോ റെയിൽ സർവീസ് നീട്ടും

ബെംഗളൂരു: ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്തയുമായി നമ്മ മെട്രോ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 മത്സരം (Ind vs Aus) കണക്കിലെടുത്ത്, ക്രിക്കറ്റ് ആരാധകർക്ക് യാത്ര സൗകര്യമൊരുക്കുന്നതിനായി മെട്രോ ട്രെയിൻ സർവീസുകൾ (നമ്മ മെട്രോ) രാത്രി 11.45 വരെ നീട്ടും. കൂടാതെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക പേപ്പർ ടിക്കറ്റും ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഡിസംബർ മൂന്നിന് നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. അതിനാൽ, മെട്രോ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ നാല് ടെർമിനൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ…

Read More

ഇന്ത്യ vs ഓസ്‌ട്രേലിയ: ടി20 മത്സരം ബെംഗളൂരുവിൽ ; ഡിസംബർ 3ന് മെട്രോ റെയിൽ സർവീസ് നീട്ടും

ബെംഗളൂരു: ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്തയുമായി നമ്മ മെട്രോ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 മത്സരം (Ind vs Aus) കണക്കിലെടുത്ത്, ക്രിക്കറ്റ് ആരാധകർക്ക് യാത്ര സൗകര്യമൊരുക്കുന്നതിനായി മെട്രോ ട്രെയിൻ സർവീസുകൾ (നമ്മ മെട്രോ) രാത്രി 11.45 വരെ നീട്ടും. കൂടാതെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക പേപ്പർ ടിക്കറ്റും ക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാം മത്സരം ഡിസംബർ മൂന്നിന് നഗരത്തിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. അതിനാൽ, മെട്രോ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ നാല് ടെർമിനൽ മെട്രോ സ്റ്റേഷനുകളിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ…

Read More

ബെംഗളൂരുവി ഐഐഎസ്‌സി കാമ്പസിൽ പിഎച്ച്ഡി വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഡിസംബർ ഒന്നിനാണ് കെമിക്കൽ സയൻസിൽ പിഎച്ച്‌ഡി വിദ്യാർത്ഥിയെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) കാമ്പസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ഡയമണ്ട് കുശ്വാഹ ഒരു കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് വീണതായാണ് സംശയിക്കുന്നത്. വഴിയാത്രക്കാരാണ് ഡയമണ്ട് കുശ്വാഹയെ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. സദാശിവനഗർ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ്ആർ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പോലീസ് മരിച്ചയാളുടെ മാതാപിതാക്കളെ വിവരമറിയിച്ചു.

Read More

ബെംഗളൂരുവിൽ ഈ വർഷം 188 അധിക ഇന്ദിരാ കാന്റീനുകൾ ആരംഭിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നഗരങ്ങളിലെ പാവപ്പെട്ടവർക്ക് സബ്‌സിഡി നിരക്കിലുള്ള ഭക്ഷണശാലകളായ 188 അധിക ഇന്ദിരാ കാന്റീനുകൾ ഈ വർഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു. നേരത്തെ, ബെംഗളൂരുവിൽ 197 (ഇന്ദിരാ കാന്റീനുകൾ) ആരംഭിച്ചു. ഇത്തവണ ബെംഗളൂരുവിലെ മറ്റ് 225 വാർഡുകളിലാണ് 188 അധിക ഇന്ദിരാ കാന്റീനുകൾ ആരംഭിക്കുന്നത്. ഇതിനുപുറമെ, ആവശ്യമുള്ളിടത്തെല്ലാം കാന്റീനുകൾ ആരംഭിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. സ്ഥലപരിമിതിയുള്ളിടത്ത് മൊബൈൽ കാന്റീനുകൾ സ്ഥാപിക്കുമെന്നും സാധ്യമാകുന്നിടത്ത് സ്ഥിരം കെട്ടിടങ്ങൾ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

നൈസ് റോഡിൽ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. നൈസ് റോഡിൽ വജ്രമുനേശ്വർ അണ്ടർപാസിന് സമീപം ചരക്ക് വാഹനം ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഇതേ പ്രദേശത്തെ ബയ്യണ്ണ (55), ഭാര്യ നിർമല (45) എന്നിവരാണ്  മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ദമ്പതികൾ ഒരു ഗൃഹപ്രവേശം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടയത്. അമിതവേഗതയിൽ വന്ന ലോറി ബയ്യണ്ണയുടെ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ  അമിത വേഗതയാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ലോറി പിന്നിൽ നിന്ന് ഇടിച്ച് ബൈക്ക് തലകീഴായി മറിഞ്ഞു. ദമ്പതികളും റോഡിൽ വീണു ജീവൻ നഷ്ടപ്പെടുകയായിരുന്നു.…

Read More

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ;

ബെംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിന് സ്വകാര്യ സ്‌കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ യുവതിയുടെ അടുത്ത ബന്ധുവായ രാമുവാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയ ആളുടെ മൊബൈൽ ഫോണും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റും ഉപയോഗിച്ചാണ് ഹാസൻ ടൗൺ പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതിയായ രാമു രണ്ടാഴ്ച മുമ്പ് മാതാപിതാക്കളോടൊപ്പം വിവാഹാലോചനയുമായി ഇരയായ അർപ്പിതയുടെ വീട്ടിൽ എത്തിയിരുന്നു. അർപിതയും മാതാപിതാക്കളും വിവാഹാഭ്യർത്ഥന നിരസിച്ചിരുന്നു. യുവതി വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ പ്രതി വ്യാഴാഴ്ച രാവിലെ ജോലിക്കായി സ്‌കൂളിലേക്ക് പോകുമ്പോൾ ബിട്ടഗൗഡനഹള്ളി…

Read More

കർണാടകയിൽ അന്യമതസ്ഥനും കാഴ്ച വൈകല്യമുള്ള വയോധികനെ ആക്രമിച്ച് ‘ജയ് ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചതായി ആക്ഷേപം

ബെംഗളൂരു: കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഗംഗാവതി ടൗണിൽ ‘ജയ് ശ്രീറാം’ വിളിക്കണമെന്ന് ആവശ്യപ്പെട്ട് 62 കാരനായ കാഴ്ച വൈകല്യമുള്ള മുസ്ലീം വയോധികനെ അക്രമികൾ ആക്രമിച്ചതായി പരാതി. ബൈക്കിലെത്തിയ ഏതാനും അക്രമികൾ വയോധികനെ നിർബന്ധിച്ച് ബൈക്കിൽ കയറ്റുകയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തതായാണ് ഇരയായ ഹുസൈൻ സാബ് ഗംഗാവതി ടൗൺ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. നവംബർ 25 ന് അർദ്ധരാത്രിയാണ് സംഭവം നടന്നതെന്നാണ് ഹുസൈൻ സാബ് പറയുന്നത്. അക്രമികളിൽ ഭൂരിഭാഗവും യുവാക്കൾ ആയിരുന്നുവെന്നും ഹുസൈനെ ആക്രമിച്ച ശേഷം അക്രമികൾ അദ്ദേഹത്തിന്റെ പണം…

Read More

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ഒന്നരവയസുകാരന്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം. മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഷ്ണവാണ് മരിച്ചത്. കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവം നടക്കുമ്പോള്‍ വൈഷ്ണവിന്‍റെ സഹോദരി വൈഗയും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുിടെ അച്ഛന്‍ വിജീഷ് ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പാലക്കാട് പോയിരിക്കുന്ന സമയത്താണ് അപകടമുണ്ടായത്. തൊണ്ടയില്‍ മുറുക്ക് കുടുങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

Read More