നുണ പറയൽ ആണ് ബിജെപിയുടെ മൂലധനം; സിദ്ധാരമയ്യ 

ബെംഗളുരു: നുണ പറയൽ ആണ് ബിജെപിയുടെ മൂലധനം. സർക്കാരിന്റെ ഉറപ്പ് പദ്ധതികൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് തെളിയിക്കാൻ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ആഭ്യന്തര കാര്യാലയം കൃഷ്ണയിൽ പൊതുയോഗം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഉറപ്പ് പദ്ധതികൾ മുഴുവൻ ജനങ്ങളിലേക്കും എത്തില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതുവരെ 1.17 കോടി സ്ത്രീകൾ ഗൃഹലക്ഷ്മി യോജനയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1.14 ലക്ഷം സ്ത്രീകൾക്ക് ഈ സൗകര്യം ലഭ്യമാണ്. ബാക്കി ഉള്ളവർക്ക് കൂടി ഉടൻ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം…

Read More

യശ്വന്ത്പുര സ്റ്റേഷൻ ലോക നിലവാരത്തിലേക്ക്‌

ബംഗളൂരു: യശ്വന്ത്പുര റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ആകുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. 377 കോടി രൂപ നിക്ഷേപം നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ച മന്ത്രി ദക്ഷിണ പശ്ചിമ ഡിവിഷനൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മെട്രോ, റോഡ്, റെയിൽ സംവിധാനങ്ങൾ ഒന്നിക്കുന്ന മോഡൽ ഗതാഗത ഹബ്ബാണ്. ഭാവിയിലെ വികസനം കൂടി ലക്ഷ്യമിട്ടാണ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. കുട്ടികളുടെ കളി സ്ഥലം, റൂഫ് ടോപ്പ് റെസ്റ്റോറന്റ്, തദ്ദേശീയ സ്കൂളുകളുടെ സ്റ്റാളുകൾ എന്നിവ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

ശബരിമല സീസൺ: ഹുബ്ബള്ളിയിൽ നിന്നും സ്പെഷ്യൽ ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു 

ബെംഗളുരു: ശബരിമല തീർത്ഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്നും ബെംഗളുരു വഴി കോട്ടയത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഡിസംബർ 2 മുതൽ ജനുവരി 20 വരെ ശനിയാഴ്ചകളിലും ഡിസംബർ 5 മുതൽ ജനുവരി 16 വരെ ചൊവ്വാഴ്ചകളിലും ഹുബ്ബള്ളിയിൽ നിന്നും ട്രെയിൻ പുറപ്പെടും. ഡിസംബർ 3 മുതൽ ജനുവരി 21 വരെ ഞായറാഴ്ചകളിലും 6 മുതൽ 17 വരെ ചൊവ്വാഴ്ചകളിലും കോട്ടയത്ത്‌ നിന്നും തിരിച്ച് സർവീസ് ഉണ്ട്. ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു.

Read More

മന്ത്രിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് 

ബെംഗളൂരു: രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സിനിമാ താരങ്ങളുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കുന്ന കേസുകൾ അടുത്തകാലത്തായി വർധിക്കുന്നു. ഇപ്പോഴിതാ, വിദ്യാഭ്യാസ-സാക്ഷരതയും ഷിമോഗ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായ മധു ബംഗാരപ്പയുടെ പേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറന്നതായി ഷിമോഗയിലെ സിഐഎൻ പോലീസ് സ്‌റ്റേഷനിൽ പരാതിയുണ്ട്. സംസ്ഥാന കെ.പി.സി.സി പിന്നാക്ക വിഭാഗ വകുപ്പ് സംസ്ഥാന കോ-ഓർഡിനേറ്റർ ജെ.ഡി.മഞ്ചുനാഥാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ശ്രീ മധു ബംഗാരപ്പ ജി സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ മന്ത്രി” എന്ന പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് തുറന്നിട്ടുണ്ട്.…

Read More

കുട്ടികളെ വിൽക്കുന്ന സംഘം നഗരത്തിൽ പിടിയിൽ 

ബംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും നഗരത്തിൽ എത്തി നവജാത ശിശുക്കളെ വിറ്റ നാലു പേർ പോലീസ് പിടികൂടി. കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. കണ്ണൻ രാമസ്വാമി,ഹേമലത,മുരുഗേശ്വരി,ശരണ്യ എന്നിവർ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലർ ഒളിവിൽ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരിൽ നിന്നും 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.

Read More

വ്യാജ ടിക്കറ്റ് കാണിച്ച് എയർപോർട്ട് ടെർമിനലിൽ കയറിയ യുവതിക്കെതിരെ കേസ് 

ബെംഗളൂരു: സുഹൃത്തിനെ ഇറക്കാൻ വന്ന യുവതി വ്യാജ ടിക്കറ്റ് കാണിച്ച് എയർപോർട്ട് ടെർമിനലിൽ കയറി. ഇതോടെ യുവതിക്കെതിരെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേസെടുത്തു. ഹർപിത് കൗർ സൈനി എന്ന സ്ത്രീക്കെതിരെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 26 ന് റാഞ്ചിയിലേക്ക് പോകുകയായിരുന്ന സുഹൃത്തിനെ ഇറക്കാൻ ദേവനഹള്ളിയിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു യുവതി. ഡിപ്പാർച്ചർ ഗേറ്റിൽ ഇ-ടിക്കറ്റ് കാണിച്ചാണ് ഇവർ ടെർമിനലിലേക്ക് കടന്നത്.

Read More

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി 

ബെംഗളൂരു: മദ്യപിക്കാൻ പണം നൽകിയില്ല, ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ലിംഗസുഗൂർ താലൂക്കിലെ ചിക്ക ഉപ്പേരി ഗ്രാമത്തിലാണ് സംഭവം. സുനിത (28) എന്ന വീട്ടമ്മയെയാണ് ഭർത്താവ് ബസവരാജ കമ്പളി ക്രൂരമായി കൊന്നത്. ബസവരാജയും സുനിത മാനസാരെയും പരസ്പരം പ്രണയിച്ച് 2014ൽ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായവരാണ്. ഞായറാഴ്ച സുനിത തന്റെ പറമ്പിൽ വെള്ളം കോരുന്നതിനിടെ ഭർത്താവ് ബസവരാജ കൃഷിയിടത്തിലെത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു.  ഭാര്യ പണം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഇയാൾ അവിടെയുണ്ടായിരുന്ന ചട്ടുകം കൊണ്ട് സുനിതയുടെ വലത് കണ്ണിൽ ഗുരുതരമായി ആക്രമണം…

Read More

നഗരത്തിൽ നിന്നും ശബരിമലയിലേക്ക് സർവീസിനൊരുങ്ങി കർണാടക ആർടിസി 

ബെംഗളൂരു: നഗരത്തിൽ നിന്ന്  ശബരിമലയിലേക്ക് കർണാടക ആർ.ടി.സിയുടെ സർവിസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നു മുതൽ ദിവസവും ഈ സർവിസുണ്ടാകും.  ബെംഗളൂരുവിൽ നിന്ന് പമ്പയിലെ നിലക്കൽ വരെയും തിരിച്ചുമാണ് വോൾവോ ബസ് സർവിസ് നടത്തുക. ബെംഗളൂരു ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ഉച്ചയ്ക്ക് 1.50 ന് പുറപ്പെടുന്ന ബസ് നിലക്കലിൽ നിന്ന് രാവിലെ 6.45-ന് എത്തും. തിരിച്ച് നിലക്കലിൽ നിന്ന് ആറിന് പുറപ്പെടുന്ന ബസ് ബെംഗളൂരുവിൽ  രാവിലെ 10ന് എത്തിച്ചേരും.

Read More

ആത്മഹത്യ ചെയ്ത യുവതിയുടെ അവസാന ഫോൺ സംഭാഷണം മരണമൊഴിയായി രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് പോലീസ്

ബെംഗളൂരു: ഭാര്യയുടെ അവിഹിതം പിടികൂടാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ഒടുവിൽ കൊലപാതകത്തിൽ എത്തുകയും കേസിന് ഒടുവിൽ പര്യവസാനം. കൊലപാതക കേസിലെ ദൃക്സാക്ഷിയായ യുവതി കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു, പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു.  പ്രതി ആരെന്ന് അറിഞ്ഞിട്ടും തെളുവുകളുടെ അഭാവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാതെ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു പോലീസ്.  ഇതിനിടെയാണ് പോലീസിന് മുന്നിൽ ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോട് ഫോണിൽ…

Read More

കുട്ടികളെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് പോയ സ്ത്രീക്കായി തിരച്ചിൽ തുടരുന്നു 

ബെംഗളൂരു: കുട്ടികളെ ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ച് പോയ യുവതിയുടെ ബൈക്ക് കുമാട തുറമുഖത്തിന് സമീപം കണ്ടെത്തി. ബൈക്കിൽ നിന്നും സ്ത്രീയുടെ മരണക്കുറിപ്പും കണ്ടെടുത്തു. കാണാതായ യുവതിക്ക് വേണ്ടി കടലിൽ തിരച്ചിൽ തുടരുകയാണ്. കുണ്ട താലൂക്കിലെ സന്താഗൽ സ്വദേശി നിവേദിത നാഗരാജ ഭണ്ഡാരിയാണ് കാണാതായത്. ശനിയാഴ്ച രണ്ട് മക്കളെയും വീട്ടിൽ നിന്ന് സ്‌കൂട്ടിയിൽ കൊണ്ടുവന്ന് കുണ്ടയിലെ പിക്കപ്പ് ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ചു. എന്നാൽ പിന്നീട് വരാതിരുന്നതിനെ തുടർന്ന് യുവതിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയും കുമാട തല തുറമുഖത്തിന് സമീപം സ്‌കൂട്ടർ കണ്ടെത്തുകയും ചെയ്തു.…

Read More