തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100കോടി രൂപയിലെത്തിച്ചത്. സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും. പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുൾപൊട്ടിയുണ്ടായ മലവെളളപാച്ചിലിൽ രണ്ട് ഗ്രാമങ്ങൾ നാമാവശേഷമായപ്പോൾ നാടാകെ ഞെട്ടിത്തരിച്ചു.…
Read MoreCategory: KERALA
കേരളത്തിൽ ഇത്തവണ സൗജന്യ ഓണകിറ്റ് ആർക്കെല്ലാം; വിശദാംശങ്ങൾ
തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക. സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണച്ചന്തകള്‍ അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകും. ഉത്രാടം വരെ ഇവ പ്രവര്‍ത്തിക്കും. അവസാന 5 ദിവസങ്ങളില്‍…
Read Moreകേരളത്തിൽ പതിനാലാം തീയതി വീണ്ടും മഴ ശക്തമാകും; വയനാട്ടില്‍ ഉള്‍പ്പെടെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിമി വരെ (പരമാവധി 50 സാുവ വരെ)…
Read Moreപ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ;
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. രാവിലെ 11.30 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. ഉച്ചയ്ക്ക് 12.10വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.12.15 മുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റോഡ് മാർഗമാകും പ്രധാനമന്ത്രി ചൂരൽ മലയിൽ എത്തുക. ബെയ്‌ലി പാലത്തിലൂടെ കടന്ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ നിരീക്ഷിക്കും. ദുരിതാശ്വ ക്യാമ്പുകളിലും ആശുപത്രികളിലും…
Read Moreഅടിപിടിക്കിടെ കടിച്ചെടുത്തത് ജനനേന്ദ്രിയം; കസ്റ്റഡിയില്‍ നിന്നും ചാടിയ പ്രതിക്കായി തിരച്ചില്‍
അടിപിടിക്കിടെ തിരുവല്ലയില്‍ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന് ദിവസം മുന്‍പാണ് പ്രതി കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പോലീസ് അന്വേഷിക്കുന്ന സുബിൻ അലക്‌സാണ്ടർ (28). ബാർ പരിസരത്ത് നടന്ന അടിപിടിക്കിടെയാണ് അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം സുബിന്‍ കടിച്ചുമുറിച്ചത്. പോലീസ് എത്തി സുബിനെ ഉടൻ കസ്റ്റഡിയിൽ എടുത്തു. എന്നാല്‍ സ്റ്റേഷനില്‍ നിന്നും സുബിന്‍ മുങ്ങുകയായിരുന്നു. സുബിന്റെ രക്ഷപ്പെടലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി വരും. സംഭവം നടക്കുന്ന സമയം സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ്…
Read Moreമോഹന്‍ലാലിനെ അപമാനിച്ച ‘ചെകുത്താന്‍’ അറസ്റ്റില്‍; ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന പരാമര്‍ശം നടത്തിയെന്ന് എഫ്.ഐ.ആര്‍
പട്ടാള യൂണിഫോമില്‍ നടന്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താന്‍ എന്ന യുട്യൂബറെ പോലീസ് അറസ്റ്റു ചെയ്തത്. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് കേസെടുത്തത്. ‘ചെകുത്താന്‍’ എന്ന യുട്യൂബ് ചാനല്‍ ഉടമയായ തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്‌സാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ആരാധകരുടെ മനസില്‍ വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശം യുട്യൂബ് ചാനലിലൂടെ നടത്തിയെന്നാണ് കേസ്. പോലീസ്…
Read Moreവയനാട് ഭൂമിക്കടിയില്‍ പ്രകമ്പനം; ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കുന്നു
വയനാട് ഭൂമിക്കടിയില്‍ പ്രകമ്പനം ഉണ്ടായ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റി താമസിപ്പിക്കുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അതിവേഗത്തിലുള്ള മാറ്റി പാര്‍പ്പിക്കല്‍. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടത്. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി…
Read Moreപ്രധാനമന്ത്രി മോദി വയനാട്ടിലെത്തും; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും
ഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലകളിൽ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ശനിയാഴ്‌ചയാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം അദ്ദേഹം ഹെലികോപ്‌റ്ററിൽ വയനാട്ടിലേക്ക് പോകും. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. ശനിയാഴ്‌ച ഉച്ചയോടെയാകും മോദി മേപ്പാടി പഞ്ചായത്തിൽ എത്തുക എന്നാണ് സൂചനകൾ. എന്നാൽസന്ദർശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും സന്ദർശനത്തിൽ പ്രാഥമിക ചർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം. അന്തിമവിവരം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് ഉണ്ടാകുക.
Read Moreവഖഫ് നിയമം പാടേ ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: വഖഫ് നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. വഖഫ് ആക്ടിന്റെ പേരും മാറ്റും. ഇതു സംബന്ധിച്ച ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തു. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന നിയമത്തില്‍ വന്‍ ഭേദഗതികളാണ് പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നത്. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന സമിതികളില്‍ മുസ്ലീം സ്ത്രീകളുടെയും മുസ്ലിം ഇതര മതവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നത് അടക്കം മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് (ഭേദഗതി) ബില്ലില്‍, 1995ലെ വഖഫ് നിയമത്തെ ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം –…
Read Moreവയനാട്ടിൽ മധുവിധുവിനെത്തിയ പ്രിയദര്‍ശിനി പോളിന്റെ ജീവിതം മാറിമറിഞ്ഞത് ഒറ്റരാത്രി കൊണ്ട്; ഇനി ഒറ്റയ്ക്ക് നാട്ടിലേക്ക്
കല്‍പ്പറ്റ: ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായാണ് ഒഡിഷ സ്വദേശിനി പ്രിയദര്‍ശിനി പോള്‍ ഭര്‍ത്താവിനൊപ്പം വയനാട്ടിലെത്തിയത്. എന്നാല്‍ വിധി വയനാട് ദുരന്തത്തിന്റെ രൂപത്തില്‍ തന്റെ ജീവിതം മാറ്റിമറയ്ക്കുമെന്ന് പ്രിയദര്‍ശിനി ഒരിക്കലും കരുതി കാണില്ല. ദുരന്തത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട പ്രിയദര്‍ശിനി കണ്ണീരോടെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങും. വിനോദസഞ്ചാരത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് ഒപ്പമെത്തിയ പ്രിയദര്‍ശിനിയും സുഹൃത്ത് സ്വീകൃതിയും മാത്രമാണ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഭര്‍ത്താവ് ഭുവനേശ്വര്‍ എയിംസിലെ ഡോ.ബിഷ്ണുപ്രസാദ് ചിന്നാരയ്ക്കും സുഹൃത്ത് ഡോ.സ്വാധിന്‍ പാണ്ടയ്ക്കും സ്വാധിനിന്റെ ഭാര്യ ഡോ.സ്വികൃതി മൊഹാപത്രയ്ക്കുമൊപ്പം ദുരന്തമുണ്ടാകുന്നതിന് തലേദിവസമാണ് പ്രിയദര്‍ശിനി ചൂരല്‍മലയിലെത്തിയത്. ഭുവനേശ്വര്‍ ഹൈടെക്ക് ആശുപത്രിയിലെ നഴ്‌സാണ്…
Read More