നടൻ നിവിൻപോളിക്കെതിരെ യുവതി നൽകിയ മൊഴിയിൽ പൊരുത്തക്കേടുകള്‍ ഉള്ളതിനാൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. ദുബായിലെ ഹോട്ടലിൽവച്ച് 2023 നവംബർ, ഡിസംബർ മാസങ്ങളിൽ പീഡിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ മാസങ്ങളിൽ യുവതി കേരളത്തിലായിരുന്നു എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഇതിൽ വ്യക്തത വരുത്താൻ യാത്രാരേഖകൾ പരിശോധിക്കും. ഹോട്ടൽ അധികൃതരിൽനിന്നും വിവരം ശേഖരിക്കും. 2021ന് ശേഷം നിവിൻ ഈ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും പൊലീസ് സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. യുവതിയുടെ ആദ്യ പരാതി ലഭിച്ചപ്പോൾ പൊലീസ് അന്വേഷണം നടത്തി ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. നിവിൻ പോളിയടക്കം 6 പേർക്ക്…
Read MoreCategory: MOVIES
ദിയ കൃഷ്ണ വിവാഹിതയായി
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വിവാഹിതയായി. ആശ്വിൻ ഗണേശാണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സോഫ്റ്റ്‌വയർ എൻജിനീയർ ആണ് അശ്വിൻ.കുടുംബത്തോട് വളരെ അടുത്ത അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തിരുന്നു. മകളുടെ കല്യാണം കഴിഞ്ഞതിൽ അതിയായ സന്തോഷമെന്നാണ് കൃഷ്ണ കുമാർ പറഞ്ഞത്. ഇനി ആഘോഷങ്ങൾ ഒന്നുമില്ലെന്നും കൊവിഡ് നമ്മളെ പഠിപ്പിച്ചതുപോലെ ചെറിയൊരു വിവാഹമാണ് നമുക്ക് ഇനി വേണ്ടതെന്നും കൃഷ്ണകുമാർ പറഞ്ഞു. കൃഷ്ണകുമാർ…
Read Moreലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യംതേടാൻ നിവിൻ പോളി ഇന്ന് കോടതിയെ സമീപിക്കുമെന്ന് സൂചന
ലൈംഗികപീഡനക്കേസിൽ മുൻകൂർ ജാമ്യംതേടാൻ നിവിൻ പോളി ഇന്ന് കോടതിയെ സമീപിച്ചേക്കും. മുതിർന്ന അഭിഭാഷകനുമായി നടൻ കൂടിക്കാഴ്ച നടത്തി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിൻ ഹൈക്കോടതിയെ സമീപിക്കും. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നിവിന് എതിരായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. നിവിൻ പോളിക്കൊപ്പം ആറ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആറാം പ്രതിയാണ് നിവിൻ.
Read Moreലൈംഗിക ചൂഷണമുള്ളത് മലയാള സിനിമയിൽ; തമിഴ് സിനിമ മേഘലയിൽ ചൂഷണമില്ലെന്ന് ജീവ; വിമർശനവുമായി ചിൻമയി
ചെന്നൈ : ലൈംഗിക ചൂഷണമുള്ളത് മലയാള സിനിമയിലാണെന്നും തമിഴിൽ അതൊന്നുമില്ലെന്നും നടൻ ജീവ. തമിഴിൽ ലൈംഗിക ചൂഷണമില്ലെന്നു പറയാൻ എങ്ങനെ കഴിയുന്നെന്ന് ഗായിക ചിൻമയിയുടെ ചോദ്യം. തേനിയിൽ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ജീവയോട് ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ചോദിച്ചത്. ഇതെല്ലാം പലതവണ പറഞ്ഞുകഴിഞ്ഞ വിഷയമാണല്ലോയെന്ന്, ആദ്യം നടൻ ക്ഷോഭിച്ചു. പിന്നീടാണ് അതു മലയാള സിനിമയിലെ പ്രശ്നമാണെന്നും തമിഴിൽ അങ്ങനെയൊന്നും ഇല്ലെന്നും പറഞ്ഞത്. ജീവയുടെ പ്രതികരണത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ടാണ് ചിൻമയി വിമർശനമുന്നയിച്ചത്. തമിഴ് സിനിമയിൽ ലൈംഗികപീഡനം നടക്കുന്നില്ലെന്നു പറയാൻ അവർക്ക് എങ്ങനെ കഴിയുന്നെന്ന് ചിൻമയി…
Read Moreനിർണായകം; മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: പീഡനക്കേസില്‍ എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്. മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീരുമാനമെടുക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ…
Read More‘സിനിമയില്‍ ശക്തികേന്ദ്രങ്ങളില്ല’ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒടുവില്‍ പ്രതികരിച്ച് മമ്മൂട്ടി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തുണ്ടായ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച് നടന്‍ മമ്മൂട്ടി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം. മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം എന്ന് ആമുഖത്തോടെയാണ് മമ്മൂട്ടി പോസ്റ്റ് ആരംഭിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി.…
Read Moreഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചു; താരസംഘടനയുടെ തലപ്പത്ത് സ്ത്രീകള്‍ വരണം, എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം’: അമല പോള്‍
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവരാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്നും സംഘടനകളുടെ മുൻപന്തിയിൽ സ്ത്രീകൾ ഉണ്ടാകണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു.എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൊച്ചിയില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിൽ ഞാനും ഷോക്ക്ഡ് ആണ്. വളരെ ഡിസ്റ്റർബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്. ഇതിന് വേണ്ട പ്രാധാന്യം കിട്ടണം. നിയമപരമായ നടപടി…
Read Moreഇന്ന് തന്റെ ജന്മദിനം; ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..’; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ
തിരുവനന്തപുരം: തനിക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമെന്നും, നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നും നടന്‍ ജയസൂര്യ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കിയെന്നും ജയസൂര്യ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ‘വ്യക്തിപരമായ ആവശ്യങ്ങള്‍ കാരണം കഴിഞ്ഞ ഒരുമാസമായി കുടുംബസമേതം അമേരിക്കയിലാണ്. അതിനിടയിലാണ് തനിക്കു നേരെ വ്യാജ പീഡനാരോപണങ്ങള്‍ ഉണ്ടാകുന്നത്. അത് കുടുംബത്തിനും എന്നെ ചേര്‍ത്തു നിര്‍ത്തിയവര്‍ക്കും വലിയ മുറിവായി, വേദനയായി. നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. ഇനിയുള്ള കാര്യം അവര്‍ തീരുമാനിച്ചുകൊള്ളും.’ ‘ഇത്തരം വ്യാജ ആരോപണങ്ങള്‍ ആര്‍ക്കു നേരെയും എപ്പോള്‍ വേണമെങ്കിലും…
Read More‘മലയാള സിനിമയെക്കാൾ പ്രശ്നം തമിഴിൽ; പലപ്രശ്നങ്ങളും തുറന്ന് പറഞ്ഞ്: ഷക്കീല
കൊച്ചി: കാസ്റ്റിങ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ മലയാള സിനിമയുടെ മാത്രം പ്രശ്നമല്ലെന്നും അതൊരു ‘പാൻ ഇന്ത്യൻ’ പ്രശ്നമാണെന്നും നടി ഷക്കീല. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയിലുള്ളതിനെക്കാൾ പ്രശ്നങ്ങൾ തമിഴ് ഇൻഡസ്ട്രിയിലുണ്ട്. തമിഴിനെക്കാൾ പ്രശ്നം തെലുഗു സിനിമയിലുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരു ഹേമ കമ്മറ്റി ആവശ്യമാണെന്നും ഷക്കീല അഭിപ്രായപ്പെട്ടു. തമിഴിലും ഹിന്ദിയിലും തെലുഗിലുമെല്ലാം ഇതാവശ്യമാണ്. പരാതികളിൽ പോലീസ് കേസുകൾ വന്നു എന്നതിനാൽ ഇനി സാഹചര്യം മെച്ചപ്പെടുമെന്നാണ് താൻ കരുതുന്നതെന്നും ഷക്കീല പറഞ്ഞു. മുമ്പ് മീടു ആരോപണങ്ങൾ വന്നിരുന്നു.…
Read Moreഫെഫ്കയില്‍ നിന്ന് ആഷിഖ് അബു രാജിവെച്ചു
കൊച്ചി: ഫെഫ്കയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടര്‍ന്നാണ് ആഷിഖ് അബു രാജി വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു.
Read More