ചരിത്ര വിജയവുമായി പിതാവിൻ്റെ തട്ടകത്തിൽ ചാണ്ടി ഉമ്മൻ; ഹാട്രിക് തോൽവിയുമായി ജെയ്ക്ക്; ചിത്രത്തിലില്ലാതെ എൻ.ഡി.എ.

തിരുവനന്തപുരം: 53 വർഷം പിതാവ് നില നിർത്തിയ മണ്ഡലത്തിൽ ചരിത്ര വിജയമായി യു.ഡി.എഫ്.സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 40000 വോട്ടുകളുടെ ലീഡ് മറികടന്നു, തൊട്ടുപിന്നിൽ ഉണ്ടായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് തോമസിന് തുടർച്ചയായി മൂന്നാം മൽസരത്തിലും പരാജയം രുചിക്കേണ്ടി വന്നു. ജെയ്ക് മുൻപ് 2 തവണ ഉമ്മൻ ചാണ്ടിയോട് ഇതേ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയോട് പരാജയപ്പെട്ടിരുന്നു. 74256 വോട്ടുകൾ ആണ് ചാണ്ടി ഉമ്മന് ലഭിച്ചത് ,ജെയ്കിന് 33856 വോട്ടുകൾ ലഭിച്ചു. 6213 വോട്ടുകൾ മാത്രം നേടി എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ മൂന്നാമത് എത്തി.

Read More