ഉപമുഖ്യമന്ത്രി പദം പദവി ലഭിക്കാൻ യോഗ്യത മുഖ്യമന്ത്രിയുടെ മകൻ എന്നത് മാത്രം; ഉദയനിധിയെ പരിഹസിച്ച് അണ്ണാ ഡി.എം.കെ.

ചെന്നൈ : തമിഴ്‌നാട് ഉപമുഖ്യമന്ത്രി പദവി ലഭിക്കാൻ കായികമന്ത്രി ഉദയനിധി സ്റ്റാലിനുള്ള യോഗ്യത മുഖ്യമന്ത്രി സ്റ്റാലിന്റെ മകനായത് മാത്രമാണെന്ന് അണ്ണാ ഡി.എം.കെ. പാർട്ടിയുടെ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിക്കാനുള്ള അവകാശം ഡി.എം.കെ.യ്ക്കുണ്ട്. എന്നാൽ ഒട്ടേറെ മുതിർന്ന നേതാക്കളുണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ ആരെയും സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാക്കാത്തതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ചോദിച്ചു. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയകുമാർ. മറ്റ് പ്രധാന നേതാക്കളെ തഴഞ്ഞു ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നതിന് കാരണം ഡി.എം.കെ. യിൽ കുടുംബ രാഷ്ട്രീയമായതിനാലാണെന്നും ജയകുമാർ കുറ്റപ്പെടുത്തി. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന…

Read More

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പളനിസ്വാമിയെ പുറത്താക്കണം; ഒ.പി.എസ്.

ചെന്നൈ : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ. വിജയിക്കണമെങ്കിൽ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് വിമതനേതാവ് ഒ. പനീർശെൽവം അഭിപ്രായപ്പെട്ടു. പാർട്ടി അണികളെ വഞ്ചിച്ചയാളാണ് പളനിസ്വാമിയെന്നും ഒ.പി.എസ്. കുറ്റപ്പെടുത്തി. പാർട്ടി തകർക്കാൻ ശ്രമിച്ച ചതിയനാണ് ഒ.പി.എസ്. എന്ന് പളനിസ്വാമി കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പളനിസ്വാമിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചത്. ‘‘വഞ്ചന, കാപട്യം, നന്ദികേട് എന്നിവയുടെ ആൾരൂപമാണ് പളനിസ്വാമി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ നിർദേശിച്ചവരെയും ഭരണം നിലനിർത്താൻ സഹായിച്ചവരെയും അദ്ദേഹം വഞ്ചിച്ചു. എന്നിട്ട് എനിക്കെതിരേ ഗീബൽസിനെപ്പോലെ കള്ളപ്രചാരണം തുടരുകയാണ്.’’-…

Read More

അണ്ണാമലൈയെ വിമർശിച്ചു; ബി.ജെ.പി. സംസ്ഥാന ഘടകത്തിലുണ്ടായ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരേ നടപടി

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന ഘടകത്തിലുണ്ടായ തമ്മിലടിയുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾക്കെതിരേ നടപടി. ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈയെ രൂക്ഷമായി വിമർശിച്ച പാർട്ടി ബൗദ്ധികവിഭാഗം നേതാവ് കല്യാണരാമനും മുൻഅധ്യക്ഷ തമിഴിസൈ സൗന്ദർരാജനെതിരേ രംഗത്തുവന്ന ഒ.ബി.സി. വിഭാഗം സംസ്ഥാനസെക്രട്ടറി തിരുച്ചി സൂര്യക്കും എതിരേയാണ് നടപടി. കല്യാണരാമനെ പാർട്ടിയുടെ അംഗത്വത്തിൽനിന്ന് നീക്കിയപ്പോൾ സൂര്യയെ പാർട്ടി പദവികളിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ബി.ജെ.പി.യുടെ പരാജയത്തിനുകാരണം അണ്ണാമലൈയാണെന്നായിരുന്നു കല്യാണരാമന്റെ ആരോപണം. അണ്ണാമലൈ നുണയനാണെന്നും അഭിപ്രായപ്പെട്ടു. പരാജയത്തിന്റെ പേരിൽ അണ്ണാമലൈയെ വിമർശിച്ചതോടെയാണ് അദ്ദേഹവുമായി വളരെ അടുപ്പംപുലർത്തുന്ന തിരുച്ചി സൂര്യ…

Read More

ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ച് ഇന്ത്യ, എൻ.ഡി.എ. സ്ഥാനാർഥികൾ

ചെന്നൈ : വിക്രവാണ്ടി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇന്ത്യ, എൻ.ഡി.എ. സഖ്യ സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ത്യസഖ്യത്തിനായി മത്സരിക്കുന്ന ഡി.എം.കെ.യുടെ സ്ഥാനാർഥി അണ്ണിയൂർ ശിവ, മന്ത്രി കെ. പൊൻമുടി അടക്കം നേതാക്കൾക്ക് ഒപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. എൻ.ഡി.എ. സഖ്യത്തിനായി പി.എം.കെ.യുടെ സി. അൻപുമണിയാണ് മത്സരിക്കുന്നത്. പാർട്ടി പ്രസിഡന്റ് അൻപുമണി രാമദാസിന് ഒപ്പമാണ് സി. അൻപുമണി പത്രിക സമർപ്പിക്കാൻ എത്തിയത്. വെള്ളിയാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നത്. തിങ്കളാഴ്ച സൂക്ഷ്മപരിശോധന നടക്കും. ബുധനാഴ്ചവരെ പത്രിക പിൻവലിക്കാം. ജൂലായ് 10-നാണ് വോട്ടെടുപ്പ്. 13-ന് ഫലം പ്രഖ്യാപിക്കും.

Read More

ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക്

ചെന്നൈ : രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. ഭിന്നിച്ചുനിൽക്കുന്ന പാർട്ടി പ്രവർത്തകരെ ഒന്നിപ്പിക്കാൻ സംസ്ഥാനപര്യടനം നടത്തുമെന്നും വ്യക്തമാക്കി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി ശശികല പ്രഖ്യാപിച്ചത്. പോയസ് ഗാർഡനിലെ വീട്ടിൽ അനുകൂലികളുമായി ചർച്ചനടത്തിയതിനു ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്. പാർട്ടി സ്ഥാപകൻ എം.ജി.ആറി.ന്റെ കാലംമുതൽ തനിക്ക് പാർട്ടിയിൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് ശശികല അവകാശപ്പെട്ടു. പാർട്ടിയിൽനിന്ന് ആരെയും പുറത്താക്കാൻ എം.ജി.ആർ. ഒരിക്കലും തയ്യാറായിട്ടില്ല.…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം; പുതുച്ചേരി ബി.ജെ.പി.ഘടകത്തിലും നേതാക്കന്മാരുടെ തമ്മിലടി

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെപേരിൽ തമിഴ്‌നാടിനു പിന്നാലെ ബി.ജെ.പി.യുടെ പുതുച്ചേരി ഘടകത്തിലും നേതാക്കന്മാരുടെ തമ്മിലടി. പാർട്ടി സംസ്ഥാന അധ്യക്ഷൻ എസ്. സെൽവഗണപതിയ്ക്കെതിരേ പോർക്കൊടിയുയർത്തി മുൻ അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ എത്തിയിരിക്കുകയാണ്. സെൽവഗണപതി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഓഫീസിനുമുന്നിൽ അർധനഗ്നനായി സമരംനടത്തിയ സംസ്ഥാന സെക്രട്ടറി രത്തിനവേലിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഏകസീറ്റിൽ ബി.ജെ.പി.യുടെ എ. നമശിവായം 1.36 ലക്ഷം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗത്തോട് പരാജയപ്പെട്ടത്. സംസ്ഥാന മന്ത്രികൂടിയായ നമശിവായത്തിന്റെ പരാജയത്തിനുകാരണക്കാരനായ സെൽവഗണപതി സ്ഥാനം ഒഴിയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച്…

Read More

നടൻ വിജയ്‌ തമിഴ്‌നാട്ടിൽ പര്യടനത്തിന് തയ്യാറെടുക്കുന്നു; ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തും

ചെന്നൈ : നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉടൻതന്നെ വിജയ് തമിഴ്നാട്ടിലുടനീളം പര്യടനം ആരംഭിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തുകയാണ് പര്യടനത്തിന്റെ ഉദ്ദേശ്യം. യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ പറഞ്ഞു. രണ്ടുകോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. വനിതാ…

Read More

അണ്ണാ ഡി.എം.കെ.യിൽ ഐക്യത്തിനുശ്രമം; ശശികലയുടെ നേതൃത്വത്തിൽ നാളെ യോഗം; ഐക്യസാധ്യത തള്ളി പളനിസ്വാമി

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയംനേരിട്ട സാഹചര്യത്തിൽ അണ്ണാ ഡി.എം.കെ.യിൽ ഐക്യത്തിന്‌ ശ്രമവുമായി വി.കെ. ശശികല. ഇതിനായി ഞായറാഴ്ച പോയസ് ഗാർഡനിലെ തന്റെ വസതിയിൽ ശശികല യോഗംവിളിച്ചു. തന്റെ അനുയായികളെയും പ്രവർത്തകരെയും യോഗത്തിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവർക്ക് യോഗത്തിലേക്ക്‌ പ്രവേശനം നൽകരുതെന്ന് പ്രത്യേക നിർദേശമുണ്ട്. എന്നാൽ, അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടി എടപ്പാടി പളനിസ്വാമി ഐക്യസാധ്യത തള്ളി രംഗത്തെത്തി. പാർട്ടിയിൽനിന്ന് പുറത്താക്കിയ ശശികലയെയും ഒ. പനീർശെൽവത്തെയും ടി.ടി.വി. ദിനകരനെയും തിരിച്ചെടുക്കുന്ന പ്രശ്നമില്ലെന്ന് അദ്ദേഹം കോയമ്പത്തൂരിൽ വ്യക്തമാക്കി. പുറത്താക്കിയവരെ തിരികെക്കൊണ്ടുവന്നുള്ള ഐക്യം വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്…

Read More

തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിച്ചു; നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌ക്ക് നന്ദിയറിയിച്ച് സീമാൻ

ചെന്നൈ : നാം തമിഴർ കക്ഷി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിച്ച് സംസ്ഥാന പാർട്ടി പദവി നേടിയതിന് അഭിനന്ദനമറിയിച്ച നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌ക്ക് നന്ദിയറിയിച്ച് സീമാൻ. ജനങ്ങളുടെ വിശ്വാസമാർജിച്ച നാം തമിഴർ കക്ഷി സംസ്ഥാനപദവി നേടിയെന്നും ഇതിൽ ആത്മാർഥമായി അഭിനന്ദനമറിയിച്ച വിജയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും സീമാൻ ‘എക്സി’ൽ കുറിച്ചു. സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷി ലോക്‌സഭാതിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിച്ച് എട്ടുശതമാനത്തിലേറെ വോട്ടുനേടിയിരുന്നു. പുതിയപാർട്ടി തുടങ്ങി രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന വിജയ്, നാം തമിഴർ കക്ഷിയെയും സംസ്ഥാനപദവി നേടിയ ദളിത് പാർട്ടിയായ വി.സി.കെ.യെയും അഭിനന്ദിച്ചിരുന്നു. ഡി.എം.കെ.യെ…

Read More

തമിഴക വെട്രി കഴകം; പുതിയ സഖ്യനീക്കവുമായി വിജയ്

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് വിടുതലൈ ചിരുതൈകൾ കക്ഷി(വി.സി.കെ.), നാം തമിഴർ കക്ഷി(എൻ.ടി.കെ.) പാർട്ടികൾക്ക് അഭിനന്ദനമറിയിച്ച് തമിഴക വെട്രി കഴകം(ടി.വി.കെ.) നേതാവും നടനുമായ വിജയ്. രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച വിജയ് നടത്തുന്ന സഖ്യനീക്കമായാണ് ഇതിനെ കാണുന്നത്. സംസ്ഥാനത്ത് മുഴുവൻ സീറ്റിലും വിജയിച്ച ഇന്ത്യസഖ്യത്തെയോ നേതൃത്വംനൽകിയ ഡി.എം.കെ.യെയോ വിജയ് അഭിനന്ദിച്ചില്ല. ഇന്ത്യസഖ്യത്തിൽ ഉൾപ്പെട്ട ദളിത് പാർട്ടിയാണ് തോൽ തിരുമാവളവൻ നേതൃത്വം നൽകുന്ന വി.സി.കെ. രണ്ടുസീറ്റിൽ വിജയിച്ച വി.സി.കെ.യും 39 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച് എട്ടുശതമാനത്തിലേറെ വോട്ടുനേടിയ എൻ.ടി.കെ.യും സംസ്ഥാനപാർട്ടി പദവിക്ക് യോഗ്യത നേടിയിരുന്നു. ഇത്…

Read More