വിഷമദ്യ ദുരന്തം: സി.ബി.ഐ. അന്വേഷണം വേണമെന്ന് പളനിസ്വാമി; പ്രതിപക്ഷം വീണ്ടും സഭ ബഹിഷ്കരിച്ചു

ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനുകീഴിൽ പോലീസ് അന്വേഷണം നടത്തിയാൽ ജനങ്ങൾക്ക് നീതി ലഭിക്കില്ല. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്നും ശനിയാഴ്ച നിയമസഭ ബഹിഷ്കരിച്ചു പുറത്തിറങ്ങിയ പളനിസ്വാമി മാധ്യമപ്രവർത്തകരോടു പറഞ്ഞു. വിഷമദ്യ ദുരന്തം നിയമസഭയിൽ ചർച്ചചെയ്യാൻ സ്പീക്കർ എം.അപ്പാവു അനുമതി നൽകാത്തതിനെത്തുടർന്നാണ് പളനിസ്വാമിയുടെ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ. എം.എൽ.എ. മാർ സഭയിൽനിന്ന് ഇറങ്ങിപ്പോയത്. ‘കള്ളക്കുറിച്ചിയിലെ ജനങ്ങൾക്ക് നീതി ഉറപ്പാക്കാൻ വിഷയം ഉന്നയിക്കാൻ അനുമതി…

Read More

തീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റാൻ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : തീവണ്ടികളിലെ പഴയ കോച്ചുകൾ മാറ്റാൻ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു. കോച്ച് ഫാക്ടറികളിൽ നിർമിക്കുന്ന പുതിയകോച്ചുകളെല്ലാം വടക്കൻ സംസ്ഥാനങ്ങൾക്കാണ് നൽകുന്നതെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ തഞ്ചാവൂർ സുന്ദർ നൽകിയ പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കവേ ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവനടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. തമിഴ്‌നാട്ടിലോടുന്ന തീവണ്ടികളിലെ പഴയകോച്ചുകൾ മാറ്റാൻ വെയിൽവേ നടപടിയെടുക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചു. പൊതുതാത്പര്യ ഹർജിയെ എതിർത്ത് റെയിൽവേക്കുവേണ്ടി അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിക്കാൻ തയ്യാറായില്ല. കൃത്യമായി അറ്റകുറ്റപ്പണിപോലും നടത്താത്ത പഴയകോച്ചുകളാണ് പല തീവണ്ടികളിലുമെന്ന് ഹൈക്കോടതി…

Read More

കള്ളക്കുറിച്ചി വ്യാജമദ്യകേസിൽ മെഥനോൾ വിതരണം ചെയ്തവർക്കെതിരെ കർശന നടപടിയെടുക്കും; മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ച സംഭവത്തിൽ ഇന്നലെ നിയമസഭയിൽ മരിച്ചവരെ അനുശോചിച്ചു. ഇതേത്തുടർന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ നേതൃത്വത്തിൽ മന്ത്രിമാരായ ദുരൈമുരുഗൻ, എ.വി.വേലു, സു.മുത്തുസാമി, ഉദയനിധി സ്റ്റാലിൻ, എം.സുബ്രഹ്മണ്യൻ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഇൻ്റലിജൻസ് വകുപ്പ് ഐജി എന്നിവരുമായി ചർച്ച നടത്തി. ഇതിൽ കള്ളക്കുറിച്ചി കലക്ടറും എസ്.പി. പങ്കെടുത്തു. യോഗത്തിനൊടുവിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയിൽ കള്ളകുറിശ്ശി ജില്ലയിലെ കരുണാപുരം കോളനിയിൽ മെഥനോൾ കലർന്ന മദ്യം കഴിച്ച് 40 അതികം പേർ മരിച്ചെന്ന വാർത്ത കേട്ടതിൽ അതിയായ ദുഃഖവും…

Read More

കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ.

ചെന്നൈ : കേരളത്തിലുൾപ്പെടെ കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ. കോയമ്പത്തൂർ സ്വദേശി സി. ശിവകുമാറി (45)നെയാണ് ഈറോഡിലെ ഹോട്ടലിൽനിന്ന് പിടികൂടിയത്. പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഇയാളെ വലയിലാക്കിയത്. പരോളിലിറങ്ങിയ ശേഷം ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ഹോട്ടൽജോലി ചെയ്യുകയായിരുന്നു ശിവകുമാർ. മധുര സ്റ്റൈലിൽ പൊറോട്ട ഉണ്ടാക്കാനെന്ന വ്യാജേന ഒരു പോലീസുകാരൻ അടുപ്പംകൂടിയാണ് ശിവകുമാറിനെ അറസ്റ്റുചെയ്തത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. ബിരുദധാരിയായ ശിവകുമാർ 2004-ൽ കേരളത്തിൽ കൊലപാതകക്കേസിൽ പ്രതിയാണ്. 2012-ൽ ചെന്നൈയിലെ വേളാച്ചേരിയിൽ ഒരുമിച്ചുതാമസിച്ച ഒരാളെ കൊന്നതിന് 2013-ൽ ഗിണ്ടി…

Read More

ടാസ്മാക് മദ്യവിൽപ്പന വരുമാനം സർക്കാർ നേടിയത് 45,886 കോടി രൂപ

ചെന്നൈ: കഴിഞ്ഞ 2023-24 വർഷത്തിൽ ടാസ്മാക് മദ്യവിൽപ്പനയിലൂടെ തമിഴ്‌നാട് സർക്കാർ നേടിയത് 45,886 കോടി രൂപയെന്ന് നയപ്രഖ്യാപനം. തമിഴ്‌നാട് സ്റ്റേറ്റ് കൊമേഴ്‌സ് കോർപ്പറേഷൻ (ടാസ്മാക്) ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് തമിഴ്‌നാട്ടിൽ വിൽക്കുന്നത്. നിലവിൽ തമിഴ്‌നാട്ടിൽ 4,829 റീട്ടെയിൽ മദ്യശാലകളും 2,919 ബാറുകളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 23,986 പേരാണ് ഈ കടകളിൽ ജോലി ചെയ്യുന്നത്. ടാസ്മാക് വഴി തമിഴ്നാട് സർക്കാരിന് ലഭിച്ച വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നിരോധന ഏകോപന വകുപ്പിൻ്റെ നയ വിശദീകരണ കുറിപ്പിൽ പറയുന്നത്. ഇതനുസരിച്ച് 2003-04ൽ 3639.93 കോടി രൂപയായിരുന്ന ടാസ്മാക്…

Read More

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ ചെലവ് സർക്കാർ വഹിക്കും

ചെന്നൈ : കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികളുടെപേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായവരുടെ പേരിൽ മൂന്നുലക്ഷം നിക്ഷേപിക്കും. മദ്യദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതം നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച അറിയിച്ചിരുന്നു. അതിനു പുറമേയാണ് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കുള്ള സഹായം. അനാഥരായ കുട്ടികളുടെ പഠനച്ചെലവിനായ് മാസം 5,000 രൂപവീതം നൽകും. ഇവരുടെ സ്കൂൾഫീസും ഹോസ്റ്റൽ ഫീസും സർക്കാർവഹിക്കും. കുട്ടികൾ ബിരുദപഠനം…

Read More

പാസഞ്ചർ തീവണ്ടികളാക്കി മാറ്റാനുള്ള തീരുമാനം റെയിൽവേ മാറ്റിവെച്ചു; പാസഞ്ചർ വണ്ടികളുടെ നമ്പർ മാറില്ല

ചെന്നൈ : കോവിഡ് കാലത്ത് എക്സ്‌പ്രസുകളാക്കി മാറ്റിയ 140 തീവണ്ടികൾ ജൂലായ് ഒന്ന് മുതൽ നമ്പർ മാറ്റി പാസഞ്ചർ തീവണ്ടികളാക്കി മാറ്റാനുള്ള തീരുമാനം റെയിൽവേ മാറ്റിവെച്ചു. തീവണ്ടികൾ നിലവിലുള്ള നമ്പറിൽത്തന്നെ സർവീസ് തുടരുമെന്ന് റെയിൽവേ വെള്ളിയാഴ്ച അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ഓട്ടം നിർത്തിയ പാസഞ്ചർ വണ്ടികൾ പിന്നീട് സർവീസ് പുനരാരംഭിച്ചപ്പോഴാണ് എക്സ്‌പ്രസ് വണ്ടികളാക്കി മാറ്റിയത്. ഇതോടെ, അവയുടെ കുറഞ്ഞ നിരക്ക് 10 രൂപയിൽനിന്ന് 30 രൂപയായി ഉയർന്നു. ഇവയിലെ നിരക്ക് കുറച്ച് വീണ്ടും പാസഞ്ചർ തീവണ്ടികളാക്കി മാറ്റുന്നതിനുള്ള നടപടികൾ മാർച്ചിൽ തിരഞ്ഞെടുപ്പുവേളയിൽ തുടങ്ങിയിരുന്നു.…

Read More

ചൂടിന് ആശ്വസം; സംസ്ഥാനത്ത് ഈ മാസം ലഭിച്ചത് 141 ശതമാനം മഴ

ചെന്നൈ : തമിഴ്‌നാട്ടിൽ ഈമാസംലഭിച്ചത് പതിവിലും 141 ശതമാനം അധികംമഴ. സാധാരണ ജൂണിൽ ശരാശരി 35.6 മില്ലീ മീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെ 86.6 മില്ലീ മീറ്റർ മഴലഭിച്ചു. സംസ്ഥാനത്ത് ആകെലഭിച്ച ശരാശരി മഴയിൽ ഇരട്ടിയിലധികം വർധനയുണ്ടായപ്പോൾ ചെന്നൈയിൽ 346 ശതമാനമാണ് വർധനയുണ്ടായത്. തലസ്ഥാനത്ത് ഇതുവരെ 183.2 മില്ലീ മീറ്റർ മഴലഭിച്ചു. മുൻവർഷങ്ങളിലെ ശരാശരി 41.1 മില്ലീ മീറ്ററാണ്. മഴ തുടരുന്നതോടെ ചെന്നൈയിൽ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചെന്നൈ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി രാത്രിയിൽ മഴ പതിവായിരിക്കുകയാണ്. രാത്രി ആരംഭിക്കുന്ന മഴ അടുത്ത…

Read More

കള്ളക്കുറിച്ചി മദ്യദുരന്തം: സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞവർഷമുണ്ടായ മദ്യദുരന്തങ്ങളിൽ സർക്കാർ കർശന നടപടിയെടുത്തിരുന്നെങ്കിൽ കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കള്ളക്കുറിച്ചിയിലെ ദുരന്തം എങ്ങനെയുണ്ടായെന്നും എന്തൊക്കെ നടപടിയെടുത്തെന്നും ബോധിപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷമദ്യദുരന്തത്തെപ്പറ്റി സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. നേതാവ് ഐ.എസ്. ഇമ്പദുരൈ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി. കൃഷ്ണകുമാറും ജസ്റ്റിസ് കെ. കുമരേഷ്ബാബുവുമടങ്ങുന്ന ബെഞ്ച് സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. മുൻകാല ദുരന്തങ്ങളിൽനിന്ന് അധികൃതർ പാഠംപഠിച്ചിരുന്നെങ്കിൽ സമാനസംഭവങ്ങൾ ആവർത്തിക്കുന്നത് തടയാനാവുമായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം രണ്ടിടത്തുണ്ടായ വിഷമദ്യദുരന്തങ്ങളിൽ 23 പേർ…

Read More

24 കോടിയുടെ മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച ദമ്പതിമാർ അറസ്റ്റിൽ

ചെന്നൈ : തൂത്തുക്കുടിയിൽ വീട്ടിൽ ഒളിപ്പിച്ചുവെച്ച 24 കോടി രൂപയുടെ മയക്കുമരുന്നുമായി ഭാര്യയും ഭർത്താവും അറസ്റ്റിൽ. തൂത്തുക്കുടി ടൗണിനടുത്ത് താമസിക്കുന്ന നിർമൽരാജ് (29), ഭാര്യ ശിവാനി (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ബാലാജി ശരവണന്റെ നിർദേശ പ്രകാരം പോലീസ് സംഘം വ്യാഴാഴ്ച രാത്രി പരിശോധന നടത്തുകയായിരുന്നു. എട്ടു കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ഇതിന് ഏകദേശം 24 കോടി വില വരുമെന്നും പോലീസ് അറിയിച്ചു. നിർമൽരാജിനും ഭാര്യയ്ക്കും ആരാണ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്ന് ഉൾപ്പെടെയുള്ള…

Read More