നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ നടന്‍ വിജയിന് നേരെ ചെരുപ്പ് എറിയുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെയാളുകള്‍ സംഭവത്തെ അലപപിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും ഓരാളോട് ദേഷ്യമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഒട്ടേറെപേര്‍ കുറിച്ചു. നടനെ അപമാനിച്ചയാളെ ഉടനടി കണ്ടെത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ഒട്ടേറെ പേര്‍ അഭിപ്രായപ്പെട്ടു.…
Read MoreTag: actor
തമിഴ് ഹാസ്യ നടൻ ബോണ്ട മണി അന്തരിച്ചു
ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി…
Read Moreവിവാഹ മോചനത്തിന്റെ കാരണം ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല; ആ മൂന്ന് പേർക്ക് ദൈവം തീർച്ചയായും കൊടുക്കും
അമൃത സുരേഷുമായുള്ള വിവാഹ ബന്ധം തകർന്നതിനെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല. തനിക്കൊരു മകളാണെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മുഴുവൻ കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടൻ ബാല പറഞ്ഞു. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിവാഹബന്ധം വേർപെടുത്താനുള്ള കാരണം എന്തെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ബാലയുടെ ഞെട്ടിക്കുന്ന മറുപടി. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. മകളെ ഇന്നെങ്കിലുംവീഡിയോ കോളിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ദേഷ്യമുള്ളപ്പോഴോ സങ്കടമുള്ളപ്പോഴോ ഒരു…
Read Moreനടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
തിരുവനന്തപുരം: നടൻ ദേവൻ ശ്രീനിവാസനെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദേശം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ദേവനെ നാമനിർദേശം ചെയ്തത്. സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബി.ജെ.പിയിൽ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് നടൻ മുൻപ് ആവശ്യപ്പെട്ടിരുന്നു.
Read Moreസർക്കാരിനെ പിന്നീട് വിമർശിക്കാം; ഇനി ഇറങ്ങി പ്രവർത്തിക്കാം: കമൽഹാസൻ
ചെന്നൈ: സർക്കാരിനെ പിന്നീട് വിമർശിക്കാം, പരാതി പറയുന്നതിന് പകരം ഇറങ്ങി പ്രവർത്തിക്കുക എന്നതാണ് നമ്മളുടെ കടമ, മക്കൾ നീതി മയ്യം പാർട്ടി നേതാവും നടനുമായ കമൽഹാസൻ പറഞ്ഞു. മൈചോങ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ജനകീയ നീതി സെന്റർ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. നടനും പാർട്ടി നേതാവുമായ കമൽഹാസന്റെ ചെന്നൈ അൽവാർപേട്ടിലുള്ള വസതിയിൽ നിന്നാണ് ദുരിതാശ്വാസ സാമഗ്രികൾ വാഹനങ്ങളിലക്കി കയറ്റിഅയച്ചത് . പരാതി പറയുന്നതിനു പകരം ഇറങ്ങി ജോലി ചെയ്യേണ്ടത് നമ്മുടെ കടമയാണ്. കൊവിഡ് കാലത്ത് പോലും കൊറോണ രോഗികളുടെ ചികിത്സയ്ക്കായി…
Read Moreനടൻ ചിമ്പു പ്രണയത്തിൽ!!! പെൺകുട്ടിയെ അന്വേഷിച്ച് ആരാധകർ
ഒരേസമയം വിവാദങ്ങളുടെ നായകനായും മാറിയ നടൻ ആണ് സിലംബരസൻ എന്ന ചിമ്പുവിനാണെന്ന് പറയേണ്ടി വരും. എന്തൊക്കെ വിമര്‍ശനങ്ങള്‍ വന്നാലും ഒരൊറ്റ മാസ് പെര്‍ഫോമൻസ് മാത്രം മതി ഇതെല്ലാം മാറ്റിമറിക്കാൻ എന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ് ചിമ്പു. തന്റെ പ്രണയങ്ങളും ബ്രേക്ക് അപ്പുകളും എന്നും ചൂടുള്ള ചര്‍ച്ച വിഷയമാണെന്ന ബോധ്യം ചിമ്പുവിനുമുണ്ട്. പ്രണയിനിമാരുടെ ലിസ്റ്റില്‍ കത്തി ജ്വലിച്ചു നില്‍ക്കുന്ന താരറാണിമാര്‍ ആയിരുന്നു. ഇത്രയേറെ വിവാദങ്ങളില്‍ പെട്ടിട്ടും ചിമ്പുവിന് അന്നും ഇന്നുമുള്ള ആരാധക പിന്തുണയില്‍ ഒരു ശതമാനം പോലും കുറവ് വന്നിട്ടില്ല. അഭിനയത്തിലേക്ക് അധികം ശ്രമകാരമല്ലാത്ത ഒരു എൻട്രി ആയിരുന്നു…
Read Moreഭാവനയും ജഗതിയും ഉൾപ്പെടെ ഇല്ലാതെ നിങ്ങൾക്ക് സിഐഡി മൂസ 2 എടുക്കാൻ പറ്റുമോ? നടൻ ദിലീപ് പോകുന്നത് അപകടങ്ങളിലേക്ക്; സംവിധായകൻ ശാന്തിവിള ദിനേശ്
ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രമായിരുന്നു ബാന്ദ്ര. തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു. ദക്ഷിണേന്ത്യൻ സിനിമയില്‍ നിലവില്‍ ഏറെ തിരക്കുള്ള അൻബറിവ് എന്ന ഇരട്ട സംഘട്ടന സംവിധായകര്‍ വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളും ബാന്ദ്രയ്ക്ക് ഉണ്ട്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപിയാണ് ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരില്‍ യുട്യൂബര്‍ അശ്വന്ത് കോക്ക് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ കേസും എടുത്തതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ…
Read Moreനടൻ ഇന്ദ്രൻസ് വീണ്ടും സ്കൂളിലേക്ക്
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് ഇന്ദ്രൻസ്. ചെറിയ ചെറിയ കോമഡി വേഷങ്ങളിലൂടെ, പിന്നീട് അഭിനയത്തിന്റെ പലതലങ്ങളിൽ എത്തി പ്രേക്ഷകരെ അമ്പരപ്പിച്ച നടൻ കൂടിയാണ് ഇന്ദ്രൻസ്. ഹോം എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയ പുരസ്‌കാരവും ഇന്ദ്രൻസിനെ തേടിയെത്തിയിരുന്നു. ഇപ്പോൾ വീണ്ടും വിദ്യാർത്ഥിയാണ് ഇന്ദ്രൻസ് മലയാളികളെ വിസ്മയിപ്പിക്കുന്നത്. പത്താംക്ലാസ് തുല്യതിന് ചേർന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. 10 മാസമാണ് പഠന കാലയളവ്. ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രൻസ്. അതിന്റെ രേഖകൾ എല്ലാം സമർപ്പിച്ച ശേഷമാണ് പത്താംക്ലാസ്…
Read Moreനടൻ വിനായകന്റെ സഹോദരന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: നടൻ വിനായകന്റെ സഹോദരനായ വിക്രമന്റെ ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലാര്‍പാടം ഹാള്‍ട്ടിംഗ് സ്റ്റേഷൻ പെര്‍മിറ്റുള്ള ഓട്ടോറിക്ഷ കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും ആരോപിച്ചാണ് നടപടി. കഴിഞ്ഞ ദിവസം രാവിലെ എംജി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് വച്ചാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവത്തെ തുടര്‍ന്ന് മോശമായാണ് വിക്രമൻ പെരുമാറിയതെന്ന് പോലീസ് പറയുന്നു. എന്നാല്‍ പോലീസ് മുൻ വൈരാഗ്യത്തോടെയാണ് പെരുമാറിയതെന്ന് വിക്രമൻ ആരോപിച്ചു. എംജി റോഡ് മെട്രോ സ്റ്റേഷനിലേക്ക് യാത്രക്കാരുമായി വന്നതായിരുന്നു. അവരെ ഇറക്കിയതിന് പിന്നാലെയായിരുന്നു പോലീസ് എത്തിയത്. ‘നീ വിനായകന്റെ…
Read Moreനടൻ കലാഭവൻ മണിയുടെ മരണകാരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ യാഥാർത്ഥ്യം വെളിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥർ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും അംശം മരണം സംബന്ധിച്ച് ഏറെ ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ പിഎൻ ഉണ്ണിരാജൻ ഐപിഎസ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അഭിമുഖത്തിലെ പ്രധാന ഭാഗങ്ങൾ- ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാടി പല തവണ പരിശോധിച്ചിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും തലേദിവസം മണിയെ കാണാൻ…
Read More