ബെംഗളൂരു: അപ്രതീക്ഷിതമായാണ് സിനിമാ ലോകത്തേയും ആരാധകരേയും സങ്കടത്തിലാഴ്ത്തിക്കൊണ്ട് നടൻ പുനീതിന്റെ മരണം സംഭവിക്കുന്നത്. നാല്പത്തിയാറാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് ലോകത്തോട് വിടപറഞ്ഞത്. വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേദന വന്നതിനെ തുടർന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുനീത് വിടപറഞ്ഞിട്ട് രണ്ട് വർഷങ്ങൾ കഴിയുമ്പോഴും തങ്ങൾക്ക് മരണം ഉൾക്കൊള്ളാനാകുന്നില്ലെന്ന് പറയുകയാണ് സഹോദരൻ ശിവരാജ് കുമാർ. അപ്പു ജീവിച്ചിരിപ്പില്ലെന്ന് എല്ലാവരും പറയുന്നു. അതിനർത്ഥം അവൻ ഞങ്ങളെ പൂർണമായി വിട്ടുപോയി എന്നല്ല. എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാൻ സാധിക്കില്ല. പുനീതിന്റെ നല്ല…
Read MoreTag: actors
ധനുഷ്, വിശാൽ, ചിമ്പു ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിലക്ക്
ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു എന്നിവർ ഉൾപ്പെടെ 4 താരങ്ങൾക്ക് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി. നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള തർക്കം അനിശ്ചിതമായി തുടരുന്നതിനെത്തുടർന്നാണു ചിമ്പുവിനു വിലക്കേർപ്പെടുത്തിയത്. നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായിരിക്കെ, യൂണിയന്റെ പണം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ചയുടെ പേരിൽ വിശാലിനു വിനയായത്. 80 ശതമാനം ചിത്രീകരണം പൂർത്തിയായപ്പോൾ ഷൂട്ടിങ്ങിന് എത്താതിരുന്നതും നിർമാതാവിന് നഷ്ടമുണ്ടാക്കിയെന്നാണു ധനുഷിനെതിരെയുള്ള പരാതി. നിർമാതാവ് മതിയഴകൻ നൽകിയ പരാതിയിൽ നടൻ അഥർവയെയും വിലക്കി.
Read More