ബെംഗളുരു: ദിവസങ്ങൾക്ക് മുൻപ് കാണാതായ ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷക സുരക്ഷിതയെന്ന് കുടുംബം. ബെംഗളുരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന് കുടുംബം അറിയിച്ചു. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ട്രെയിനിൽ യാത്ര പുറപ്പെട്ട ഷീജയെ കഴിഞ്ഞ 9 മുതൽ ആണ് കാണാതായത്. ബന്ധുക്കൾക്ക് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് പരാതി നൽകുകയായിരുന്നു. ജോലിയിലെ മാനസിക സമ്മർദ്ദം മൂലമാണ് ഷീജ മാറി നിന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ കുടുംബം പുറത്ത് വിട്ടിട്ടില്ല.
Read More