സമയനിഷ്ഠതയുടെ കാര്യത്തിൽ ബെംഗളൂരുവിന് അഭിമാന നേട്ടം; നമ്പർ വൺ കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 

ബെംഗളൂരു: രാജ്യത്തെ പ്രധാന വിമാനത്താവളമായ ബെംഗളൂരു കെംപ​ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു അഭിമാന നേട്ടം. ലോകത്ത് ഏറ്റവും കൃത്യമായി സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബം​ഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സർവീസുകളെ വിലയിരുത്തുന്ന ഏജൻസിയായ സിറിയം നടത്തുന്ന പഠനത്തിലാണ് കണ്ടെത്തൽ. രാജീവ് ​ഗാന്ധി എയർപോർട്ട് ​ഹൈദരാബാദും പട്ടികയിൽ മുൻപന്തിയിലുണ്ട്. വിമാനങ്ങൾ പുറപ്പെടുന്ന സമയത്തിന്റെ കൃത്യതയുടെ കാര്യത്തിൽ മികച്ച റെക്കോർഡാണ് വിമാന താവളത്തിനുള്ളതെന്നു പഠനം പറയുന്നു. സെപ്റ്റംബറിൽ 88.51 ശതമാനവും ഓ​ഗസ്റ്റിൽ 89.66 ശതമാനവും ജൂലൈയിൽ 87.51 ശതമാനവുമായിരുന്നു സമയ കൃത്യത. ആ​ഗോള തലത്തിൽ തന്നെ ഏറ്റവും മികച്ചതാണ്…

Read More

പായസക്കൂട്ടിൽ ഒളിപ്പിച്ച് സ്വർണം കടത്തി; യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ 

ബെംഗളൂരു: ചെറുതരികളാക്കിയ സ്വര്‍ണം ഒളിപ്പിച്ച പായസക്കൂട്ട് പാക്കറ്റുകളുമായി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടി. എയര്‍ ഇന്ത്യ എക്സ്‌പ്രസ് 814 വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നുള്ള യാത്രക്കാരനാണ് സ്വര്‍ണം കടത്തിയത്. കിച്ചണ്‍ ട്രഷര്‍ കമ്പനിയുടെ പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളില്‍ നിറച്ച 374 ഗ്രാം സ്വര്‍ണത്തിന് 20 ലക്ഷം രൂപ വിലവരും.

Read More

വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ 

ബെംഗളൂരു : വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ ബെംഗളൂരുവിൽ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ സ്വപ്‌നിൽ ഹോളി (38)യെയാണ് ബെംഗളൂരു വിമാനത്താവളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. നാഗ്പുരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. നാഗ്പുരയിൽ നിന്ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇയാൾ വാതിൽ തുറക്കാൻ ശ്രമിച്ചത്. വിമാനത്തിലെ ജീവനക്കാർ കണ്ടതോടെ ഇയാൾ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വിമാനം ബെംഗളൂരുവിലെത്തിയശേഷമാണ് വിമാനക്കമ്പനി അധികൃതർ സ്വപ്‌നനിലിനെതിരേ പരാതി നൽകിയത്. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

Read More

സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസർ ധരിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ 

ബെംഗളൂരു: 3.7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് പൂശിയ ട്രൗസറുകൾ ധരിച്ച ഒരു മലയാളിയ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടി. ഇയാളുടെ കൂട്ടാളി മലദ്വാരത്തിൽ 7.8 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായി. കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വർണം കടത്തിയതിന് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

മംഗളൂരു വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി 

ബെംഗളൂരു: പരിശോധനക്ക് ശേഷം ഗ്രീൻ ചാനല്‍ കടന്ന മൂന്ന് യാത്രക്കാരില്‍നിന്ന് മംഗളൂരു വിമാനത്താവളം കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടി. 76.50 ലക്ഷം രൂപ വിലവരുന്ന 1.27 കിലോ സ്വര്‍ണമാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി പിടികൂടിയതെന്ന് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഹാൻഡ് ബാഗ് സ്കാൻ ചെയ്ത് തുറന്നപ്പോഴാണ് സ്വര്‍ണ ബിസ്കറ്റുകള്‍ അടങ്ങിയ പെട്ടി കണ്ടെത്തിയത്.

Read More

സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു

ബെംഗളൂരു: ബാങ്കോക്കില്‍ നിന്നും നഗരത്തിലേക്ക് കടത്തിയ സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സ്യൂട്ട് കേയ്സിലാക്കിയാണ് മൃഗങ്ങളെ കടത്തിയത്. ആറു കപ്പൂചിന്‍ കുരങ്ങുകള്‍, കൊടും വിഷമുള്ള 20 രാജവെമ്പാല ഇനത്തില്‍പെട്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍, 52 പെരുപാമ്പിന്‍ കുഞ്ഞുങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ ആറു കുട്ടി കുരങ്ങുകളും ചത്ത നിലയിലായിരുന്നു. ബോക്സുകളില്‍ സൂക്ഷിച്ചിരുന്ന പാമ്പുകളെ മാനദണ്ഡപ്രകാരം തിരിച്ച് ബാങ്കോക്കിലേക്ക് നാടുകടത്തി. ചത്ത കുരങ്ങുകളുടെ ജഡം നടപടികള്‍ പൂര്‍ത്തിയാക്കി ശാസ്ത്രീയമായി മറവ് ചെയ്തു. തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻറെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കേയ്സില്‍നിന്നാണ്…

Read More

എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേർ ബെംഗളുരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 48,000 സിഗററ്റുകളാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നാണ് ഇരുവരും എത്തിയത്. ഗ്രീൻ ചാനൽ വഴി പുറത്തെത്തുന്നതിനിടെ ഇരുവരെയും കസ്റ്റംസ് സംഘം പിടികൂടുകയായിരുന്നു. ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സിഗററ്റ് പാക്കറ്റുകൾ പിടികൂടിയത്. 8.16 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗററ്റുകളാണ് ഇവർ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചത്.  

Read More