തെന്നിന്ത്യൻ താരം അല്ലു അര്‍ജ്ജുന്റെ കരിയറിനെതന്നെ മാറ്റി മറിച്ച സിനിമയാണ് പുഷ്പ. ചിത്രത്തിലൂടെ താരത്തിന് പാൻ- ഇന്ത്യൻ സറ്റാറാവാനും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കാനും സാധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുഷ്പ 2-ന്റെ ചിത്രീകരണങ്ങള്‍ തുടങ്ങിയത്. ചിത്രീകരണത്തിന്റെ പല വീഡിയോകളും ആരാധകര്‍ക്കായി അല്ലു അര്‍ജ്ജുൻ തന്നെ പങ്കുവച്ചിട്ടുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. പുഷ്പ 2-ന്റെ ചിത്രീകരണം തത്കാലത്തേക്ക് മാറ്റി വച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് ആരാധകരെ തേടി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ള അല്ലുവിന്റെ ജാതര മേക്ക് ഓവറിലാണ് ഹൈദരാബാദിലെ…
Read MoreTag: allu arjun
പുഷ്പ 2 റിലീസ് തിയ്യതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ
അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് പുഷ്പ. അല്ലു അര്‍ജുനും രശ്മിക മന്ദാനയും തകര്‍ത്തഭിനയിച്ച ചിത്രത്തിന് നിരവധി ആരാധകരാണുള്ളത്. സിനിമയുടെ ആദ്യ ഭാഗത്തിന് ശേഷം ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയായിരുന്നു. ഇപ്പോഴിതാ ‘പുഷ്പ -2’ ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. 2024 ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നത്. ‘പുഷ്പ-ദ റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം…
Read More