ആന്ധ്ര ട്രെയിൻ അപകടം; 12 ട്രെയിനുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ച് വിടും 

അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് 12 ട്രെയിനുകൾ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ. എം.ജി.ആർ ചെന്നൈ സെൻട്രൽ-പുരി എക്സ്പ്രസും 17244 രായഗഡ-ഗുണ്ടൂർ എക്‌സ്‌പ്രസുമാണ് ഇന്ന് റദ്ദാക്കിയത്. വിശാഖപട്ടണം-ഗുണ്ടൂർ എക്സ്പ്രസ് ഒക്ടോബർ 31ന് റദ്ദാക്കും. യാത്രക്കാർ പ്രദേശത്ത് കുടുങ്ങിക്കിടക്കാതിരിക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും ഈസ്റ്റ് കോസ്റ്റ് റെയിൽവേ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമാണ് വിശാഖപട്ടണം-രായഗഡ പാസഞ്ചര്‍ ട്രെയിനും വിശാഖപട്ടണം-പാലാസ പാസഞ്ചര്‍ ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ച് ആന്ധ്രാപ്രദേശിലെ അലമന്ദ, കണ്ടകപ്പള്ളി പട്ടണങ്ങൾക്കിടയിൽ അപകടമുണ്ടായത്.…

Read More

ആന്ധ്ര ട്രെയിൻ അപകടം മരണം ഒൻപത്; 40 ഓളം പേർക്ക് പരിക്ക് 

അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന ട്രെയിൻ അപകടത്തിൽ മരണസംഖ്യ 9 ആയി. 40 പേർക്ക് പരിക്കേറ്റു. എക്സ്പ്രസ് ട്രെയിൻ പാസഞ്ചർ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.  മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തിൽപ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

Read More

ആന്ധ്രാപ്രദേശില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി പോലീസ്

വിജയവാഡ : ആന്ധ്രപ്രദേശിൽ നിരോധനാജ്ഞ ഏർപ്പെടുത്തി പോലീസ്. സംസ്ഥാനത്തുടനീളം റാലികളും യോഗങ്ങളും നിരോധിച്ചിട്ടുണ്ട്. അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് വിജയവാട എസ്‌സിബി കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തുടനീളം സിആർപിസി സെക്ഷൻ 144 കർശനമാക്കി പോലീസ് ഉത്തരവിറക്കുകയായിരുന്നു. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് വിലക്കുന്ന സെക്ഷൻ 144 എല്ലാ മണ്ഡലങ്ങളിലും പ്രാബല്യത്തിൽ വരും. പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) പ്രതിഷേധം തടയുന്നതിനാണ് ഈ ഉത്തരവുകൾ നടപ്പാക്കിയതെന്നാണ് വിവരം.

Read More