ബെംഗളൂരു: പെൺമക്കൾക്കുകൂടി സ്വത്ത് ഓഹരി നൽകാനുള്ള തീരുമാനത്തിൽ ക്ഷുഭിതനായ യുവാവ് വയോധികരായ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ഹൊസകോട്ടെ സുലിബെലെ ഗ്രാമത്തിൽ രാമകൃഷ്ണപ്പ (70), ഭാര്യ മണിരമക്ക (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ നരസിംഹ മൂർത്തിയെ (40) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഇരുവരെയും കൊലപ്പെടുത്തിയശേഷം മകൻ വീട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തിൽ നാട്ടിൽ കഴിഞ്ഞു. മാതാപിതാക്കളെ പതിവായി ഫോണിൽ ബന്ധപ്പെടാറുള്ള പെൺമക്കൾ ഞായറാഴ്ച വിളിച്ചപ്പോൾ മറുപടി ലഭിച്ചില്ല. തുടർന്ന് ഒരു മകൾ തിങ്കളാഴ്ച വന്നുനോക്കിയപ്പോഴാണ് ഇരുവരും മരിച്ചു…
Read MoreTag: arrest
വിലാസം ചോദിക്കാനെന്ന വ്യാജേന രാത്രി റോഡിൽ എത്തും; കവർച്ച സംഘം പിടിയിൽ
ബെംഗളൂരു: വിലാസം ചോദിക്കാനെന്ന വ്യാജേന രാത്രി ബൈക്കിൽ പോവുകയായിരുന്ന ആളെ തടഞ്ഞുനിർത്തി ഫോണും ബൈക്കും എടിഎം കാർഡും തട്ടിയെടുത്ത സംഘം അറസ്റ്റിൽ. നാലു പ്രതികളെ മഹാദേവപൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. രവികുമാർ, അമീൻ, പ്രശാന്ത് എന്നിവരുൾപ്പെടെ നാലു പ്രതികൾ ആണ് പിടിയിലായത്. അറസ്റ്റിലായവരിൽ നിന്ന് 16 ലക്ഷം രൂപ വിലമതിക്കുന്ന യമഹ ബൈക്കും ആപ്പിൾ ഫോണും പോലീസ് പിടിച്ചെടുത്തു. നവംബർ 28ന് സുഹൃത്തിനൊപ്പം വൈറ്റ് ഫീൽഡിലേക്ക് പോവുകയായിരുന്ന മുഹമ്മദ് ഫൈദലിനെ മേൽവിലാസം ചോദിച്ച് തടഞ്ഞുനിർത്തി കത്തി കാണിച്ച് പണം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ…
Read Moreപ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ തട്ടിപ്പ്: ഇരയായത് നിരവധി പേർ; ദമ്പതികൾ പിടിയിൽ
ബെംഗളൂരു: പ്രമുഖ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ പ്രീ-ടേം പോളിസികൾ നൽകി മുതിർന്ന പൗരന്മാരെ കബളിപ്പിച്ച ദമ്പതികൾ പിടിയിൽ. സിസിബിയുടെ സൈബർ ക്രൈം സ്റ്റേഷൻ ഉദ്യോഗസ്ഥർ ആണ് ഇവരെ പിടികൂടിയത് . ഉദയ് ബി, തീർത്ഥ ഗൗഡ എന്നിവരാണ് അറസ്റ്റിലായ ദമ്പതികൾ. മുമ്പ് ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവർക്കും ഇതേക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു. കൊവിഡിന് ശേഷം ലഭിച്ചിരുന്ന വരുമാനം ഇരുവർക്കും തികയാതെ വന്നതോടെയാണ് ഇവർ ഇത്തരത്തിൽ ഒരു തട്ടിപ്പിലേക്ക് കടന്നത്. ദമ്പതികൾ ഇന്ദിരാനഗറിൽ ശ്രീനിധി ഇൻഫോസോഴ്സ് എന്ന പേരിൽ ഓഫീസ് തുടങ്ങി. ആ…
Read More21 കോടിയുടെ ലഹരി വസ്തുക്കളുമായി വിദേശ പൗരൻ പിടിയിൽ
ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ ലഹരി കച്ചവടം പൊടിപൊടിക്കാൻ എത്തിയ വിദേശ പൗരനെ സിസിബിയുടെ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് പിടികൂടി. നൈജീരിയൻ സ്വദേശി ലിയോനാർഡ് ഒക്വുഡിലി (44) ആണ് അറസ്റ്റിലായ പ്രതി. ഇയാളിൽ നിന്ന് 16 കിലോ മയക്കുമരുന്ന്, 500 ഗ്രാം കൊക്കെയ്ൻ, ഒരു മൊബൈലും മറ്റ് 21 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. വിലപിടിപ്പുള്ള മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ പൗരനായ പ്രതി ഒരു വർഷം മുമ്പ് ബിസിനസ് വിസയിൽ ഇന്ത്യയിലെത്തി ബംഗളൂരു രാമമൂർത്തി നഗറിലെ വാടക വീട്ടിലായിരുന്നു താമസം. 2024…
Read Moreഎംഡിഎംഎ യുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശിയെ മട്ടന്നൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പോലീസ് പിടികൂടി. തിങ്കളാഴ്ച പുലര്‍ച്ച ബെംഗളൂരുവില്‍ നിന്ന് ബസില്‍ കണ്ണൂർ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയ ജാബിറി (35)ല്‍ നിന്നാണ് 104.03 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നാർകോട്ടിക് സെല്‍ എ.സി.പി ജയന് ഡൊമിനിക്കിന്റെ കീഴിലുള്ള ജില്ല ആന്റി നാർക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മട്ടന്നൂര്‍ പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജാബിറിനെ പിടികൂടിയത്. മുമ്പ്…
Read Moreവിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഗസ്റ്റ് അധ്യാപകൻ അറസ്റ്റിൽ
ബെംഗളൂരു: കൊല്ലേഗല താലൂക്കിലെ സീനിയർ പ്രൈമറി സ്‌കൂളിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഗസ്റ്റ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് ജീവനക്കാർ വൈദ്യുതി ബില്ലെടുക്കാൻ പോയപ്പോഴാണ് സ്കൂൾ മുറിയിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് കണ്ടത്. പിന്നീട് ഈ പ്രശ്നം കൊല്ലേഗല മണ്ഡലം വിദ്യാഭ്യാസ ഓഫീസർ മഞ്ജുളയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർ കൊല്ലേഗല റൂറൽ പോലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾ കൊല്ലേഗല റൂറൽ പോലീസ് സ്‌റ്റേഷൻ സ്വീകരിച്ചു.
Read Moreജൂനിയർ ആർട്ടിസ്റ്റിന്റെ ആത്മഹത്യ; പുഷ്പ താരം അറസ്റ്റിൽ
ചെന്നൈ: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. വര്‍ഷങ്ങളായി നടനും യുവതിയും ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. നവംബര്‍ 29ന് യുവതിയെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജഗദീഷ് പ്രതാപ് ബണ്ടാരി യുവതിയെ ബ്ലാക്മെയില്‍ ചെയ്തതായി കുടുംബം ആരോപിച്ചു. പ്രതാപ് യുവതിയെ നിരന്തരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. നടനെതിരായ തെളിവുകള്‍ യുവതിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മറ്റൊരാള്‍ക്കൊപ്പമുള്ള യുവതിയുടെ ചിത്രങ്ങള്‍ ജഗദീഷ് ഫോണില്‍ ചിത്രീകരിച്ച്…
Read Moreയുവഡോക്ടർ ഷഹാനയുടെ മരണം; റുവൈസ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ സുഹൃത്തായ യുവ ഡോക്ടര്‍ ഇ എ റുവൈസ് അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റുവൈസിനെതിരെ തെളിവുകൾ ലഭിച്ചതായും അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജ് അറിയിച്ചു. കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നാണ് റുവൈസിനെ പുലര്‍ച്ചെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ നേതാവായിരുന്നു റുവൈസ്. മൂന്നുമാസമായി അടുത്ത ബന്ധമാണ് റുവൈസും ഷഹനയും തമ്മിലുണ്ടായിരുന്നത്. ബന്ധുക്കൾ തമ്മിൽ സംസാരിക്കുകയും വിവാഹത്തിന് മുന്നോടിയായി വീട് പെയിന്റ് ചെയ്യുന്നതടക്കമുള്ള ജോലികളും ചെയ്തിരുന്നു. ഇതിനുശേഷമാണ് റുവൈസിന്റെ കുടുംബം വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്നാണ്…
Read Moreനവജാതശിശുവിന്റെ മുഖത്ത് വെളളം ഒഴിച്ച് കൊലപ്പെടുത്തി; ഇരുപതുകാരിയായ അമ്മ അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മല്ലപ്പളളി സ്വദേശിനി നീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടര്‍ച്ചയായി വെള്ളം ഒഴിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ വെളളിയാഴ്ചയാണ് യുവതി ഹോസ്റ്റല്‍ മുറിയില്‍ വച്ച് കുഞ്ഞിന് ജൻമം നല്‍കിയത്. കുഞ്ഞിനെ മടിയില്‍ കിടത്തി നീതു തുടര്‍ച്ചയായി മുഖത്തേക്ക് വെളളം ഒഴിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ വെളളം എത്തിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നീതു ഗര്‍ഭിണിയായിരുന്ന വിവരം ഹോസ്റ്റലിലുളളവരോ…
Read Moreഭർത്താവിനെ കേസിൽ കുടുക്കാൻ വ്യാജ ബോംബുഭീഷണി സന്ദേശമയച്ച യുവതി അറസ്റ്റിൽ
ബെംഗളൂരു : ഭർത്താവിന്റെ ഫോണിൽ നിന്ന് പോലീസിന് വ്യാജ ബോംബുഭീഷണി സന്ദേശമയച്ച ഭാര്യ അറസ്റ്റിൽ. അനേകൽ ടൗണിൽ താമസിക്കുന്ന വിദ്യാറാണിയാണ് (32) അറസ്റ്റിലായത്. ഭർത്താവിനെ കേസിൽപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഓൺലൈനിൽ പരിചയപ്പെട്ട ആൺസുഹൃത്തുക്കളോട് വിദ്യാറാണി പതിവായി ചാറ്റുചെയ്യുന്നത് ശ്രദ്ധയിൽപെട്ട ഭർത്താവ് കിരൺ മല്ലപ്പ ഇവരുടെ ഫോൺ തകർത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഭർത്താവിനെ കേസിൽക്കുടുക്കാൻ ശ്രമിച്ചതെന്നും പോലീസ് അറിയിച്ചു. ഇവരുടെ ഓൺലൈൻ സുഹൃത്താണ് വ്യാജസന്ദേശം തയ്യാറാക്കി നൽകിയത്. തുടർന്ന് സന്ദേശം ഭർത്താവിന്റെ ഫോണിലെ വാട്‌സാപ്പ് വഴി പോലീസിന് കൈമാറുകയായിരുന്നു. സന്ദേശത്തിന്റെ ഉറവിടംതേടി വീട്ടിലെത്തിയ…
Read More