ബെംഗളൂരു: ഹനഗൽ താലൂക്കിലെ അഡൂർ പോലീസ് നടത്തിയ പരിശോധനയിൽ 7 നാടൻ ബോംബുകൾ പിടിച്ചെടുത്തു. നാടൻ ബോംബ് കൈവശം വെച്ച കുറ്റത്തിന് ദുർഗപ്പ തുരാബിഗുഡ്ഡ (50)യെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയെ വേട്ടയാടുക എന്ന ഉദ്ദേശത്തോടെയാണ് കുസനൂർ വനമേഖലയിൽ ബോംബ് സ്ഥാപിച്ചത്. സംഭവത്തിൽ ആഡൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreTag: arrest
വനിതാ പിഎസ്‌ഐയോട് അപമര്യാദയായി പെരുമാറി; മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരു: ഡ്യൂട്ടിയിലായിരുന്ന വനിതാ പിഎസ്‌ഐയോട് അപമര്യാദയായി പെരുമാറുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്ത മൂന്ന് പ്രതികളെ അന്നപൂർണേശ്വരി നഗർ പോലീസ് അറസ്റ്റ് ചെയ്തു. അശ്വ വെജ് ആൻഡ് നോൺ വെജ് ഹോട്ടൽ ഉടമ സഞ്ജീവ് ഗൗഡ, മുദ്ദീനപാളയ മെയിൻ റോഡിലെ കാഷ്യർ സന്ദീപ് കുമാർ, ഹേമന്ത് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷൻ പിഎസ്ഐ പ്രതിമ അർദ്ധരാത്രി ഒന്നരയോടെ മുദ്ദിനപ്പള്ളി മെയിൻ റോഡിലെ അശ്വ വെജ് ആൻഡ് നോൺ വെജ് ഹോട്ടലിലേക്ക് പോയി. കാലാവധി കഴിഞ്ഞിട്ടും ഹോട്ടൽ തുറന്നതിനാൽ…
Read Moreനഗ്ന വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളുരു: തുണിക്കടയിൽ എത്തിയ യുവതിയുടെ സ്വകാര്യ ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ 32 കാരൻ പിടിയിൽ. മൈനുദീൻ മുണ്ടഗോഡയാണ് പ്രതി. ഹനഗൽ താലൂക്കിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവതി വസ്ത്രങ്ങൾ വാങ്ങാൻ നഗരത്തിൽ എത്തിയതായിരുന്നു. ഈ സമയം യുവതിയുടെയും വസ്ത്രം മാറുന്ന ചിത്രങ്ങൾ രഹസ്യമായി എടുത്ത് പിന്നീട് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. കൂടാതെ യുവതിയുടെ ഫോണിലേക്ക് വിളിച്ച് നഗ്ന വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം യുവതിയിൽ നിന്നും 50000 രൂപയും സ്വർണ ചെയനും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.
Read Moreയുവതിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു; പ്രതി പിടിയിൽ
ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാപ്പു ഗ്രാമവാസിയാണ് അറസ്റ്റിലായ പ്രതി. ഹാസൻ ജില്ലക്കാരിയായ യുവതി നവംബർ 24ന് രാത്രി പുത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. പിന്നീട് മദ്യം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നവംബർ 25 ന് പുത്തൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
Read Moreവാട്‌സാപ്പ് സ്റ്റാറ്റസ് പാക് പതാക; യുവാവ് അറസ്റ്റിൽ
ബെംഗളൂരു : പാകിസ്ഥാൻ പതാക വാട്‌സാപ്പ് സ്റ്റാറ്റസാക്കിയ യുവാവ് അറസ്റ്റിൽ. കൊപ്പാൾ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തവരെഗെരെയിൽ സൈക്കിൾ കട നടത്തുന്ന രജേസാബ് നായക് (30)ആണ് പ്രതി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാളുടെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പാക്ക് പതാക പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരേ പരാതിയുയർന്നതിനെത്തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സമൂഹത്തിലെ സമാധാനം ഇല്ലാതാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകുട്ടികളെ വിൽക്കുന്ന സംഘം നഗരത്തിൽ പിടിയിൽ
ബംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും നഗരത്തിൽ എത്തി നവജാത ശിശുക്കളെ വിറ്റ നാലു പേർ പോലീസ് പിടികൂടി. കുട്ടിയെ വിൽക്കാൻ ശ്രമിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. കണ്ണൻ രാമസ്വാമി,ഹേമലത,മുരുഗേശ്വരി,ശരണ്യ എന്നിവർ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട മറ്റു ചിലർ ഒളിവിൽ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായവരിൽ നിന്നും 20 ദിവസം പ്രായമായ കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്.
Read Moreതൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ
തൃശൂർ: വ്യാജ ഡോക്ടർ പിടിയിൽ. തൃശൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി ദിലീപ് കുമാർ സിക്താർ ആണ് ആരോഗ്യവകുപ്പിന്റെ പിടിയിലായത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ക്ലിനിക്കിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി
ബെംഗളൂരു: മദ്യപിക്കാൻ പണം നൽകിയില്ല, ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ലിംഗസുഗൂർ താലൂക്കിലെ ചിക്ക ഉപ്പേരി ഗ്രാമത്തിലാണ് സംഭവം. സുനിത (28) എന്ന വീട്ടമ്മയെയാണ് ഭർത്താവ് ബസവരാജ കമ്പളി ക്രൂരമായി കൊന്നത്. ബസവരാജയും സുനിത മാനസാരെയും പരസ്പരം പ്രണയിച്ച് 2014ൽ സബ് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായവരാണ്. ഞായറാഴ്ച സുനിത തന്റെ പറമ്പിൽ വെള്ളം കോരുന്നതിനിടെ ഭർത്താവ് ബസവരാജ കൃഷിയിടത്തിലെത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. ഭാര്യ പണം നൽകാൻ വിസമ്മതിച്ചു. തുടർന്ന് ഇയാൾ അവിടെയുണ്ടായിരുന്ന ചട്ടുകം കൊണ്ട് സുനിതയുടെ വലത് കണ്ണിൽ ഗുരുതരമായി ആക്രമണം…
Read Moreഅമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ
ചെന്നൈ: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. കടലൂർ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാർ ഗ്രാമത്തിലെ സേവാഗാണ്. കസ്തൂരിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികൾ സെവാഗിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ വ്യക്തമായി മറുപടി നൽകാതെ ഫോൺ വെയ്ക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ കസ്തൂരി കിടന്നിരുന്ന പായയിൽ രക്തം പുരണ്ടതായി കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ കുഴി മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് കുഴിയിൽ നിന്നും മൃതദേഹം…
Read Moreഎംഡിഎംഎ യുമായി മലയാളി യുവാവ് ബെംഗളുരുവിൽ പിടിയിൽ
ബെംഗളൂരു: നഗരം കേന്ദ്രീകരിച്ച് വൻ തോതിൽ സിന്ററ്റിക് മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്ന മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന മുഹമദ് തമീം (29)ആണ് പിടിയിലായത്. നാർകോർട്ട് സെൽ അസിസ്റ്റന്റ് കമീഷണർ ടി പി ജെക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്‌പെക്ടർ ആർ ജഗ്മോഹൻ ദത്തന്റെ കസബ പോലീസും ചേർന്നാണ് പിടികൂടിയത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് പോകുന്ന തമീം ബെംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ…
Read More