കൊല്ലം: ബെംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ്സിൽ കൊട്ടിയത്ത് ഇറങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലവരുന്ന 71 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പോലീസ് പിടിയിലായി. കോഴിക്കോട് പൂനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ആറോടെ കൊട്ടിയം ജങ്ഷനിൽ വച്ചാണ് നൗഫൽ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തു…
Read MoreTag: arrested
കേരളത്തിലേക്ക് അനധികൃതമായി കന്നുകാലി കടത്ത്; രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു : കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന നൂറ് കന്നുകാലികളെ മൈസൂരു എച്ച്.ഡി. കോട്ടെയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ കടത്തിയ രണ്ടുപേരെ പിടികൂടി. രണ്ട് ലോറികളിലും അഞ്ച് പിക്കപ്പ് ജീപ്പുകളിലുമായാണ് കാലികളെ കടത്തിയത്. വാഹനങ്ങൾ പോലീസ് തടഞ്ഞതോടെ ഡ്രൈവർമാർ ഇറങ്ങിയോടി. പിന്നീട് രണ്ടുപേരെ പിടികൂടുകയായിരുന്നു. പശുക്കളെയും പശുക്കിടാങ്ങളെയും പോത്തുകളെയുമാണ് കടത്തിയത്. ഇവയെ പിന്നീട് മൈസൂരിലെ പിഞ്ജാരപോൾ ഗോശാലയിലേക്ക് മാറ്റി.
Read Moreട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത മംഗളുരു സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് യുവാവ് തകർത്തത്. അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പോലീസ് പറഞ്ഞു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreആടുമായി സെക്സ് ;ഡ്രൈവർ അറസ്റ്റിൽ
ബെംഗളുരു: ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഡ്രൈവർ അറസ്റ്റില്‍. രാമനഗരയിലെ ഓട്ടോ ഡ്രൈവറായ റൂഹിദ് അഹമ്മദാണ് പോലീസിന്റെ പിടിയിലായത്. നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് പിന്നിലേക്ക് ഇയാള്‍ ആടിനെ കൊണ്ടുപോകുന്നത് പ്രദേശവാസിയായ സമീര്‍ ധാന്‍ എന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന് ഇയാള്‍ പിന്നാലെ പോകുകയായിരുന്നു. ആടുമായി ഇയാള്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് സമീര്‍ ഖാന്‍ മൊബൈലില്‍ വീഡിയോ എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് പോലീസിന് കൈമാറി. അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read More