ബെംഗളൂരു: കോഴി ഫാമിൽ പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തിൽ ഷെഡിലുണ്ടായിരുന്ന നൂറിലധികം കോഴികൾ ചത്തു. നെലമംഗല താലൂക്കിലെ ബാപ്പുജി നഗറിലെ രാജേഷിന്റെ ഫാമിലാണ് സംഭവം. ഇന്ന് രാവിലെ 10 മണിയോടെയാണ് ഫാം ഹൗസിലെ കോഴികളെ പുലി ആക്രമിച്ചത്. കോഴികളുടെ കരച്ചിൽ കേട്ട് ആളുകൾ ഷെഡിന് സമീപം എത്തിയപ്പോൾ പുലി ഓടി രക്ഷപ്പെട്ടു. തോട്ടത്തോട് ചേർന്നുള്ള നീലഗിരി തോട്ടത്തിലാണ് പുലി കുടുങ്ങിയതെന്ന് തോട്ടം ഉടമ രാജേഷ് പറഞ്ഞു. നൂറ്റമ്പതിലധികം കോഴികളെയാണ് ഷെഡിൽ സൂക്ഷിച്ചിരുന്നത്. പുലിയുടെ ആക്രമണത്തിൽ നൂറിലധികം കോഴികൾ ചത്തു. രാത്രികാലങ്ങളിൽ തോട്ടത്തിലും പറമ്പിലും പോകാൻ…
Read MoreTag: attack
ബിഗ് ബോസ് താരം രജിത്കുമാറിന് തെരുവുനായയുടെ കടിയേറ്റു
പത്തനംതിട്ട: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിയ സിനിമ– ടിവി താരം രജിത്കുമാറിനു തെരുവുനായയുടെ കടിയേറ്റു. ഷൂട്ടിങ്ങിനു മുൻപായി രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴാണു രജിത്കുമാറിനു നേരെ തെരുവുനായ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ഉടനെ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൂന്നു നായ്ക്കൾ ഒരുമിച്ചെത്തിയായിരുന്നു ആക്രമണം. ഒരു നായ രജിത്കുമാറിന്റെ കാലിൽ കടിച്ചുതൂങ്ങി. അടുത്തുണ്ടായിരുന്നു മറ്റു 2 പേരെയും നായ്ക്കൾ കടിച്ചു. കടിയേറ്റവരെല്ലാം ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
Read Moreകാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു
ബെംഗളൂരു : മൈസൂരു മോളെയൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. നാദഹള്ളി സ്വദേശിയായ ചിക്കെഗൗഡയാണ് (65)മരിച്ചത്. വനമേഖലയോടുചേർന്നുള്ള കൃഷിയിടത്തിൽനിന്ന് മടങ്ങുന്നതിനിടെ ചിക്കെഗൗഡ ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചിക്കെഗൗഡ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാട്ടാനനാട്ടിലിറങ്ങി നാശംവിതയ്ക്കുന്ന പ്രദേശങ്ങളിലൊന്നാണ് മോളെയൂരു. ഇത് തടയാൻ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ വനംവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളുണ്ടായില്ല. അതേസമയം, മരണം സംഭവിച്ചിട്ടും വനംവകുപ്പിലെ മുതിർന്നഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്. വൈദ്യുതവേലി സ്ഥാപിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി വനം വകുപ്പ് ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
Read Moreകടുവയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം
ബെംഗളുരു: മൈസൂരുവിലെ ഹുൻസൂരിൽ നാഗർഹോളെ മേഖലയിൽ കർഷകന് കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ഉദുവെപുര ഗ്രാമവാസി ഗണേഷാണ് (58) മരിച്ചത്. തിങ്കളാഴ്ച രാവിലെ വനത്തിനടുത്തുള്ള സ്ഥലത്ത് കാലികളെ മേക്കാൻ പോയതായിരുന്നു ഗണേഷ്. പിന്നീട് കാലികൾ മടങ്ങിയെത്തിയെങ്കിലും ഗണേഷ് എത്തിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവ കടിച്ചു കൊന്നനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവയെ പിടികൂടാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
Read Moreപട്ടാപ്പകൽ വീട്ടിൽ കയറി പരാക്രമം; കർണാടക സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : നീലേശ്വരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി ഇതരസംസ്ഥാന തൊഴിലാളിയുടെ പരാക്രമം. നീലേശ്വരം സ്വദേശി ഗോപകുമാർ കോറോത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് കർണാടക സ്വദേശിയായ യുവാവ് അക്രമം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആണ് സംഭവം. വീടിന്റെ പുറകുവശത്തു കൂടിയാണ് ഇയാൾ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് അടുക്കളയിൽ ഗോപകുമാറിന്റെ ഭാര്യ രാഖിയും വീട്ടുജോലിക്കെത്തിയ സ്ത്രീയുമുണ്ടായിരുന്നു. പിന്നീട് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് അക്രമി വീട്ടുകാർക്ക് നേരെ വീശിയതോടെ ഇവർ മുറിയിൽ കയറി വാതിലടച്ചു. പിന്നീട് പോലീസ് എത്തിയപ്പോൾ ശുചിമുറിയിൽ കയറി ഒളിച്ച പ്രതിയെ ഉദ്യോഗസ്…
Read Moreമൈസൂരുവിൽ കടുവയുടെ ആക്രമണത്തിൽ എട്ട് വയസുകാരന് ദാരുണാന്ത്യം
ബെംഗളൂരു: മൈസൂരിലെ എച്ച്.ഡി.കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലെ പ്രദേശത്തെ ആൺകുട്ടിയെ കടുവ കടിച്ചുകൊന്നു. കൃഷ്ണനായകിന്റെയും മധുബായിയുടെയും മകൻ എട്ടു വയസുകാരൻ ചരൺ നായക് ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം. കൃഷിയിടത്തിൽ മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു കുട്ടി. രണ്ടാംക്ലാസ് വിദ്യാർത്ഥിയായ ചരൺ കായികമേളയായതിനാൽ സ്കൂളിൽ പോയിരുന്നില്ല. മാതാപിതാക്കൾ മുളകുപറിക്കുന്നതിനിടെ ചരണിനു നേർക്ക് കടുവ ചാടിവീണ് സമീപത്തെ കുറ്റിച്ചെടികൾക്കിടയിലേക്ക് വലിച്ചുകൊണ്ടുപോവുകയാണ്. കുട്ടിയുടെ കരച്ചിൽകെട്ട് മാതാപിതാക്കൾ ഓടിയെത്തി കടുവയെ ഓടിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വന്യജീവികളിൽ നിന്ന് നാട്ടുകാരെ…
Read Moreഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ
ബെംഗളൂരു: ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വഴിയിൽ ആക്രമിച്ച് സ്കൂട്ടർ യാത്രികൻ. എക്സ് പ്ലാറ്റ്ഫോമിലിട്ട പോസ്റ്റിലൂടെയാണ് ശാസ്ത്രജ്ഞനായ ആശിഷ് ലാംബയുടെ അനുഭവം പുറംലോകമറിഞ്ഞത്. ആശിഷിന്റെ കാറിന്റെ ഡാഷ്ബോർഡിലെ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളും പോസ്റ്റിൽ പങ്കുവച്ചിരുന്നു. ഹെൽമറ്റ് പോലും ധരിക്കാതെ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവാവ് പൊടുന്നനെ താൻ സഞ്ചരിച്ച കാറിനു മുന്നിലേക്ക് കയറുകയും കൂട്ടിയിടിക്കാതിരിക്കാൻ ബ്രേക്കിൽ ചവിട്ടുകയും ചെയ്തെന്നാണ് എക്സിലെ കുറിപ്പിൽ പറയുന്നത്. കെഎ 03 കെഎം 8826 എന്ന വാഹനത്തിന്റെ നമ്പറും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. ആശിഷിന്റെ വാഹനം ബ്രേക്ക് ഇട്ടതിനു പിന്നാലെ സ്കൂട്ടർ യാത്രികൻ…
Read More