ബെംഗളൂരു: കൊലപാതക കേസിലും പോലീസിനെ ആക്രമിച്ച കേസിലും ഉള്‍പ്പെട്ട പിടികിട്ടാപ്പുള്ളികള്‍ ബെംഗളൂരുവില്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ജോണ്‍സണും കൊല്ലം സ്വദേശി ഇജാസുമാണ് മരട് പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരേയും പിടികൂടിയത്. 2019 ല്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണ്‍സണ്‍. ജാമ്യത്തിലിറങ്ങിയ ജോണ്‍സണ്‍ പിന്നീട് നാടുവിടുകയായിരുന്നു. കേസിന്റെ വിചാരണ തടസ്സപ്പെട്ടിരിക്കുന്നതിനിടെയാണ് ബെംഗളൂരു കെ. ആര്‍ പുരം റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അന്തര്‍സംസ്ഥാന ലഹരിമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഇജാസ്. ഇയാള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി…
Read MoreTag: Bail
സീരിയൽ നടൻ രാഹുൽ രവിക്ക് മുൻകൂർ ജാമ്യം
ന്യൂഡൽഹി: സീരിയല്‍ താരം രാഹുല്‍ രവിയ്ക്ക് മുൻകൂര്‍ ജാമ്യം നല്‍കി സുപ്രീം കോടതി. ഭാര്യ ലക്ഷ്‌മി എസ് നായര്‍ നല്‍കിയ ഗാര്‍ഹിക പീഡനക്കേസിലാണ് രാഹുലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സി ടി രവികുമാര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് രാഹുലിനായി പോലീസ് രണ്ട് മാസമായി തെരച്ചിലിലായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയി. കേരളമടക്കം നാല് സംസ്ഥാനങ്ങളായി ഇയാള്‍ക്കായി പോലീസ് അന്വേഷണം നടത്തുകയും ചെയ്തു. നേരത്തെ ഈ കേസില്‍ മദ്രാസ് ഹൈക്കോടതി രാഹുലിന് ജാമ്യം നല്‍കിയെങ്കിലും സത്യവാങ്‌മൂലത്തില്‍ തെറ്റായ വിവരങ്ങള്‍…
Read Moreമാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് മുൻകൂര്‍ ജാമ്യം. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാൻ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുൻകൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാര്‍ നിലപാടറിയിക്കാൻ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ്…
Read Moreബിഗ് ബോസ് താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം
ചെന്നൈ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ,റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. ചെന്നൈ കസ്റ്റംസ് വിഭാഗം ഇക്കാര്യം ചന്തേര പോലീസിനെ അറിയിച്ചിട്ടുണ്ട്. പോലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടക്കാല ജാമ്യം അനുവദിച്ചു. ഷിയാസ് കരീമിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ…
Read Moreകഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: കാമുകൻ ഷാരണിനെ വിഷം നൽകി കൊന്ന കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിൽ ആവുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. സൈന്യത്തിൽ ജോലി ചെയ്യുന്ന…
Read More