നെയിംപ്ലേറ്റുകൾ കന്നഡയിൽ സ്ഥാപിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് 

ബെംഗളൂരു: തലസ്ഥാനത്തെ വാണിജ്യ കടകളിൽ കന്നഡ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കാൻ ബിബിഎംപി. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റുകൾ സ്ഥാപിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. വാണിജ്യ സ്ഥാപനങ്ങളും കടകളും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം നിയമപരമായി നെയിംപ്ലേറ്റുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. എട്ട് സോൺ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. കന്നഡ നെയിംപ്ലേറ്റ് ചട്ടം 60 ശതമാനമാക്കണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

Read More

ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നു വീണു 

ബെംഗളൂരു: ശിവാജിനഗറിൽ ബിബിഎംപിയുടെ കീഴിലുള്ള നഴ്‌സറി സ്‌കൂൾ കെട്ടിടം തകർന്നുവീണു. ശിവാജിനഗറിലെ കുക്ക്‌സ് റോഡിലെ ബി ക്രോസിലെ നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ് തകർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചില വാഹനങ്ങൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. പുലർച്ചെ ആളില്ലാത്ത സമയത്ത് ആയതിനാൽ വൻ അപകടം ഒഴിവായി. ബിബിഎംപിയുടെ കീഴിലുള്ള ഇംഗ്ലീഷ് നഴ്‌സറി സ്‌കൂളിന്റെ കെട്ടിടമാണ്, 70 മുതൽ 80 വരെ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. കെട്ടിടം ശോച്യാവസ്ഥയിൽ എത്തിയിട്ടും സ്കൂൾ അതേ കെട്ടിടത്തിൽ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ സ്ഥലത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ട്.…

Read More

ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിൽ നിന്നും 42 കോടിരൂപ പിടിച്ചെടുത്തു

ബെംഗളൂരു : ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിൽ നിന്നും 42 കോടി രൂപ പിടിച്ചെടുത്തു. ഫ്ലാറ്റിൽ കട്ടിലിനടിയിൽ കാർഡ് ബോർഡ് പെട്ടികളിലാക്കി സൂക്ഷിച്ച 42 കോടിരൂപ ആദായനികുതിവകുപ്പ് പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ബി.ജെ.പി. സർക്കാർ ബില്ലുമാറിക്കിട്ടാൻ 40 ശതമാനം കമ്മിഷൻ വാങ്ങിയെന്ന ആരോപണമുന്നയിച്ച പ്രമുഖ കരാറുകാരിൽ ഒരാളായ ആർ. അംബികാപതിയുടെ സുൽത്താൻ പാളയയിലെ ഫ്ളാറ്റിൽനിന്നാണ് ആദായനികുതിവകുപ്പ് പണം കണ്ടെത്തിയത്. 23 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ. താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റാണിത്. പണം പിടിച്ചെടുത്തതോടെ അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുവേണ്ടി കോൺഗ്രസ് സംഭരിച്ച പണമാണിതെന്ന ആരോപണവുമായി ബി.ജെ.പി.യും ജെ.ഡി.എസും തെലങ്കാനയിലെ…

Read More

വാർഡ് വിഭജനം; പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബിബിഎംപി 

ബെംഗളൂരു : ബി.ബി.എം.പി. യുടെ പുതുതായി രൂപവത്കരിക്കപ്പെടുന്ന വാർഡുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കരടുവിജ്ഞാപനം പുറപ്പെടുവിച്ചതിനുപിന്നാലെ പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബി.ബി.എം.പി. ചൊവ്വാഴ്ച രാത്രിമുതൽ മണ്ഡലം തിരിച്ചുള്ള വാർഡുകളുടെ ഭൂപടം ബെംഗളൂരു കോർപ്പറേഷന്റെ സൈറ്റിൽ ലഭ്യമാക്കി. പുതിയ വാർഡുകളുടെ അതിർത്തി, ജനസംഖ്യ, നിലവിലുള്ള വാർഡിന്റെ അതിർത്തി തുടങ്ങിയവ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിച്ചശേഷം നഗരവികസനവകുപ്പിന് പരാതികളും നിർദ്ദേശങ്ങളും അയയ്ക്കാം. 18-ന് രാത്രിയാണ് നഗരവികസന വകുപ്പ് 225 വാർഡുകളുടെ പട്ടികയുൾപ്പെടുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാരിന്റെ കാലത്ത് ആകെ മുൻ വാർഡുകളുടെ എണ്ണം 243 ആക്കി ഉയർത്താനായിരുന്നു തീരുമാനം.…

Read More

കോൺഗ്രസ്‌ ഓഫീസ് പരിസരത്ത് ബാനർ ; ശിവകുമാറിന് ബിബിഎംപി യുടെ പിഴ 

ബെംഗളൂരു: ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ. ബി.ബി.എം.പി അധികൃതരാണ് പിഴ ചുമത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അര്‍സ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാര്‍ട്ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ശിവകുമാറിന്റെ പേരിലായതെന്ന് അധികൃതര്‍ പറഞ്ഞു. നഗര സഭ വസന്ത നഗര്‍ ഡിവിഷൻ…

Read More