ബംഗളൂരു: ധാർവാഡ്-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഈ മാസം അവസാനം മുതൽ ബെളഗാവിയിലേക്ക് നീട്ടും. ഇതിന്റെ ഭാഗമായി ധാർവാഡിനും ബെളഗാവിക്കും ഇടയിൽ അടുത്ത ആഴ്ച മുതൽ പരീക്ഷ ഓട്ടം നടത്തും. ഇതോടെ 7 മണിക്കൂർ 45 മിനിറ്റ് സമയം കൊണ്ട് ബെംഗളുരുവിൽ നിന്നും ബെളഗാവിയിൽ എത്താൻ കഴിയും. നിലവിലെ ട്രെയിൻ സമയത്തെക്കാൾ 2 മണിക്കൂർ കുറവാണിത്. എന്നാൽ മടക്ക യാത്രയ്ക്ക് 8 മണിക്കൂർ 10 മിനിറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.
Read MoreTag: belagavi
ടിപ്പു സുൽത്താനെ അവഹേളിക്കുന്ന പോസ്റ്റർ; ബെളഗാവിയിൽ സുരക്ഷ ശക്തമാക്കി പോലീസ്
ബംഗളൂരു: ടിപ്പു സുൽത്താനെ അപമാനിച്ച് പോസ്റ്ററുകൾ പതിച്ചതിനെ തുടർന്ന് ബെളഗാവിയിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ശനിയാഴ്ചയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ടിപ്പുവിനെ അപമാനിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. വാട്‌സ് ആപ്പിലൂടെ ഇത്തരം പോസ്റ്ററുകൾ ഷെയർ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ചിക്കോടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്.പി. ഗൗഡയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലം സന്ദർശിച്ചു. 50ലധികം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Read Moreഇൻസ്റ്റാഗ്രാമിലെ വഴക്ക് അവസാനിച്ചത് കൊലപാതകത്തിൽ; സുഹൃത്തുക്കള്‍ ചേര്‍ന്ന് 17 കാരനെ കൊലപ്പെടുത്തി
ബെംഗളൂരു: 17 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പ്രജ്വല്‍ സുങ്കദ എന്ന 17കാരനാണ് കൊല്ലപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ആരംഭിച്ച വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബെലഗാവി ജില്ലയിലാണ് സംഭവം. പ്രതികള്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സുങ്കദയ്ക്ക് സന്ദേശങ്ങള്‍ അയക്കുമായിരുന്നു. കൊല്ലപ്പെട്ട ആണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തന്നെ സുഹൃത്തുക്കള്‍ പരിഹാസ കഥാപാത്രമാക്കിമാറ്റുകയായിരുന്നുവെന്ന് സുങ്കദ മനസിലാക്കി. കൂട്ടുകാരെ ചീത്തവിളിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതരായ പ്രതികള്‍ സംഘം ചേര്‍ന്ന് സുങ്കദയുമായി വഴക്കിട്ടു.…
Read More