ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റിൽ. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ സ്വദേശി കെ. രാകേഷിനെയാണ് (21) വെനൂർ പോലീസ് സബ് ഇൻസ്പെക്ടർ ജെ. ശ്രീശൈല അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മുഡിഗെരെ സ്വദേശിയും പില്യ ഉൽപെയിൽ താമസക്കാരനുമായ വി. ദീക്ഷിത്തിന്റെ(28) മൂക്കാണ് കടിച്ചുമുറിച്ചത്. ഇയാൾ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ നടന്ന ആഘോഷം പുതുവർഷ പിറവിയോടെ നിയന്ത്രണം വിടുകയായിരുന്നു. തർക്കത്തിനൊടുവിൽ ദീക്ഷിത് രാജേഷിന് നേരെ പാഞ്ഞടുത്ത്…
Read MoreTag: bengaluru
സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങി; സർക്കാർ ജീവനക്കാരനായ വരൻ അറസ്റ്റിൽ
ബെംഗളൂരു: വിവാഹം നടക്കാനായി സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വിവാഹദിനത്തിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്. ബെലഗാവി ജില്ലയില്‍ ഖാനാപൂരിലാണ് സംഭവം. സച്ചിന്‍ വിതല പാട്ടില്‍ എന്ന ഹൂബ്ലി സ്വദേശിയാണ് അറസ്റ്റിലായത്. ബെലഗാവി ജില്ല കലക്‌ടറുടെ ഓഫിസ് ജീവനക്കാരനാണ് സച്ചിന്‍. ഖാനപൂര്‍ താലൂക്കിലെ ഒരു ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി ഡിസംബര്‍ 31നാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത് ലോകമാന്യ കല്യാണമണ്ഡപത്തില്‍ രാവിലെ വിവാഹ ചടങ്ങുകള്‍ ആരംഭിച്ചു. ഇതിനിടെയാണ് സ്ത്രീധനത്തെ ചൊല്ലി കല്യാണം മുടങ്ങിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തുകയും…
Read Moreഗസ്റ്റ് ലക്ചറർമാരുടെ സ്ഥിര നിയമനം ദുഷ്കരം; മന്ത്രി എംസി സുധാകർ
ബെംഗളൂരു: ഗസ്റ്റ് ലക്ചറർമാരെ സ്ഥിരമായി നിയമിക്കാൻ ദുഷ്കരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ എം സി സുധാകർ. വികാസ് സൗധയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. അതിൽ നിയമപ്രശ്‌നമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തും സ്ഥിരമാക്കിയിട്ടില്ല. അവർക്ക് ഒരു സംഘടനയുണ്ട്. ഓരോരുത്തർക്കും ഓരോ ആവശ്യമുണ്ട്. ചിലർ സ്ഥിരം നിയമനം നടത്താൻ ശഠിക്കുന്നു. നമ്മൾ എന്ത് ചെയ്താലും കോടതിയിൽ പ്രശ്നമാകും. മെറിറ്റ് അടിസ്ഥാനത്തിൽ റിക്രൂട്ട്‌മെന്റ് നടത്തും. 7,000 തസ്തികകളിലേക്ക് അധിക റിക്രൂട്ട്മെന്റ് നടത്തണമെന്നാണ് ആവശ്യം. 1,242 ഒഴിവുകളാണ് നികത്താനുള്ളത്. ഇതിനായി ഒരു പ്രക്രിയയുണ്ട്. ക്ലസ്റ്റർ…
Read Moreമലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ നിര്യാതനായി. കാസർഗോഡ് പന്തിയോട് മുട്ടം സ്വദേശി അസൈനാറിൻ്റെ മകൻ നിസാർ(40) ആണ് മരണപ്പെട്ടത്. ബണ്ണാർഘട്ട റോഡിൽ പ്രവർത്തിക്കുന്ന ശ്രീരാജ് ലെസി ഷോപ്പിലെ ജോലിക്കാരനായിരുന്നു നിസാർ. കടയടച്ച് രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു. കാലത്ത് ഉണരാതെകണ്ടപ്പോൾ സഹപ്രവർത്തകർ തട്ടിവിളിച്ചപ്പഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്. ആൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ശിഹാബ് തങ്ങൾ സെൻ്റെർ ഫോർ ഹ്യൂമാനിറ്റിയിൽ എത്തിച്ചു പരിപാലനം നടത്തി സ്വദേശത്തേക്ക് കൊണ്ട് പോയി.
Read Moreമുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമൻ; ഹോളൽകെരെ ആഞ്ജനേയ
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തങ്ങളുടെ ശ്രീരാമനെന്നും അയോധ്യയിൽ പോയി ബി.ജെ.പിയുടെ രാമനെ ആരാധിക്കുന്നത് എന്തിനെന്ന് കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഹോളൽകെരെ ആഞ്ജനേയ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് സിദ്ധരാമയ്യയെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യംവെച്ചുള്ള ബി.ജെ.പിയുടെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ‘സിദ്ധരാമയ്യ തന്നെ രാമനാണ്. പിന്നെ എന്തിനാണ് അയോധ്യയിലുള്ള രാമനെ ആരാധിക്കുന്നത്. അത് ബി.ജെ.പിയുടെ രാമനാണ്. ബി.ജെ.പി ഇതെല്ലാം പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതാണ്. അവർ അത് തുടരട്ടെ ആഞ്ജനേയ പറഞ്ഞു. രാമൻ തങ്ങളുടെ…
Read Moreവിദ്യാർത്ഥിനിയുടെ ആത്മഹത്യ; കൂടുതൽ വിവരങ്ങൾ പുറത്ത്
ബെംഗളൂരു: പുതുവർഷ ആഘോഷവുമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിൽ മനം നൊന്താണ് വിദ്യാർഥിനി ജീവനൊടുക്കിയതെന്ന് റിപ്പോർട്ട്. 21 കാരി വർഷിനിയാണ് ആത്മഹത്യ ചെയ്തത്. വർഷിനി ജയനഗർ കോളേജിൽ ബി.ബി.എ വിദ്യാർഥിനിയാണ്. സുധമാനഗർ നിവാസിയായ ഈ പെൺകുട്ടി ഫോട്ടോഗ്രഫി കോഴ്സും പഠിച്ചിരുന്നു. പുതുവത്സരത്തിന് മാളിൽ വച്ച് നടക്കുന്ന ഫോട്ടോഷൂട്ടിന് തയ്യാറായി നിന്ന വർഷിനിയെ മാതാപിതാക്കൾ തടഞ്ഞു. തുടർന്ന് വിദ്യാർഥിനി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു.
Read Moreതട്ടിപ്പിലൂടെ പണം കവർന്നു; മലയാളി യുവാവിന്റെ പേരിൽ കേസ്
ബെംഗളൂരു: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം തട്ടിയെടുത്തെന്ന പരാതിയിൽ മലയാളിയായ യുവാവിന്റെ പേരിൽ കേസ്. പഴക്കച്ചവടകാരനായ കോഴിക്കോട് സ്വദേശി ഷാക്കിറിനെതിരേയാണ് കേസ്. യെലഹങ്കയിൽ താമസിക്കുന്ന മലയാളിയായ സുഹൈൽ ഷരീഫ് ആണ് പരാതി നൽകിയത്. 2020-ൽ കോവിഡ് ലോക്ഡൗൺ സമയത്ത് പഴങ്ങൾ വിൽക്കാൻ കോഴിക്കോട്ട് പോയപ്പോഴാണ് ഷാക്കിറിനെ പരിചയപ്പെട്ടതെന്ന് സുഹൈൽ പരാതിയിൽ പറയുന്നു. കുറച്ചുദിവസം കോഴിക്കോട്ട് കച്ചവടം നടത്തിയശേഷം ബെംഗളൂരുവിലേക്ക് തിരിച്ചുവന്നു. പിന്നീട്, കഴിഞ്ഞ വ്യാഴാഴ്ച ഷാക്കിർ ബെംഗളൂരുവിലെത്തി സുഹൈലിനെ കണ്ട് അത്യാവശ്യമായി കുറച്ചുപണം വേണമെന്ന് പറഞ്ഞു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കരസ്ഥമാക്കി.…
Read Moreമെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ
ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൊഴിൽരഹിതരായ യുവാക്കളെ ലക്ഷ്യമിട്ട് മെഗാ തൊഴിൽമേള നടത്താനൊരുങ്ങി സർക്കാർ. ഇതിന്റെ നടത്തിപ്പിനായി എട്ട് മന്ത്രിമാരുടെ സംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ രൂപം നൽകി. ഇവർ കമ്പനിയധികൃതരുമായി ചർച്ചനടത്തും. ജനുവരി അവസാനവാരമാണ് മേള നടത്താൻ ആലോചന. തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പിന്തുണയുറപ്പിക്കാനുള്ള ശ്രമത്തിന്റെഭാഗമാണ് സർക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. തൊഴിലില്ലായ്മയ്ക്ക് പരിഹാരംകാണാൻ തൊഴിൽമേള നടത്തുമെന്ന് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിലെ അഞ്ച് ജനപ്രിയ വാഗ്ദാന പദ്ധതികളിലൊന്നായ യുവനിധി പദ്ധതിക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചതിന് പിന്നാലെയാണ് തൊഴിൽമേളയുടെ നടത്തിപ്പിലേക്ക് സർക്കാർ മുന്നിട്ടിറങ്ങിയത്. തൊഴിൽ…
Read Moreയുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി
ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയുമായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്‍ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ സുഹൃത്തുക്കളുടെ…
Read Moreയുഎൻഎ യുടെ തലപ്പത്തേക്ക് ഇനി ഈ ബെംഗളൂരു മലയാളി
ബെംഗളൂരു: യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റായി ബെംഗളൂരു മലയാളിയായ അനിൽ പാപ്പച്ചൻ സ്ഥാനമേറ്റു. എറണാകുളം സ്വദേശിയായ അനിൽ പാപ്പച്ചൻ യുഎൻഎ കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായി വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖമാണ്. ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്‍ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തിരുന്നു. സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ സുഹൃത്തുക്കളുടെ…
Read More