വൈദ്യുതി നിരക്ക് വർധിപ്പിക്കണം; ബെസ്കോം

ബെംഗളൂരു : അടുത്തവർഷം യൂണിറ്റിന് 49 പൈസവീതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വിതരണകമ്പനിയായ ബെസ്‌കോം കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഈ വർഷം 1738 കോടിയുടെ നഷ്ടമുണ്ടായെന്നും നിരക്കുവർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നുമാണ് ബെസ്‌കോമിന്റെ നിലപാട്. ഇക്കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കുമെന്നാണ് വിവരം അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ നിരക്കുവർധന പ്രതിഛായയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യം എതിർത്തേക്കുമെന്നും സൂചനകളുണ്ട്. നേരത്തേയും നിരക്കുവർധന ആവശ്യപ്പെട്ട് ബെസ്‌കോം റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു.

Read More