ബിഎംടിസി സർവീസ് പുതിയ 3 റൂട്ടുകളിലേക്ക് കൂടി 

ബെംഗളൂരു: ബിഎംടിസി മൂന്നു പുതിയ റൂട്ടുകളിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. *റൂട്ട് നമ്പർ 377 ബിഡദി ബസ് സ്റ്റേഷൻ- ഹാരോഹള്ളി ബസ് സ്റ്റേഷൻ ( ബൈരമംഗല ക്രോസ്,അബാനകുപ്പെ,കാഞ്ചഗാരനഹള്ളി വഴി) *328 എച്ച് എഫ് വർത്തൂർ കൊടി ബുഡിഗരെ ക്രോസ് ( വൈറ്റ് ഫീൽഡ് പോസ്റ്റ്‌ ഓഫീസ്,സീഗേഹള്ളി വഴി ) * 60 ഇ /8 ബ്രിന്ദാവന നഗർ -കുവേമ്പു നഗർ ( ചാമരാജ് നഗർ, ജയനഗർ ഫോർത്ത് ബ്ലോക്ക് വഴി)

Read More

ബി.എം.ടി.സി. ബസിടിച്ച് അപകടത്തിൽ രണ്ടുമരണം

ബെംഗളൂരു : വ്യത്യസ്ത അപകടങ്ങളിൽ ബി.എം.ടി.സി. ബസ്സടിച്ച് രണ്ടുമരണം. അരക്കെരെയിലും ഗോവിന്ദരാജ നഗരത്തിലുമാണ് അപകടങ്ങളുണ്ടായത്. അരക്കരെയിൽ ബി.എം.ടി.സി. ബസ് റോഡിലൂടെ നടന്നുപോകുന്ന യുവതിയെ ഇടിക്കുകയായിരുന്നു. പ്രദേശവാസികൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹുളിമാവ് സ്വദേശി വീണ (27) ആണ് അപകടത്തിൽ മരിച്ചത് . ഗോവിന്ദരാജ നഗരത്തിൽ ബസ് സ്‌കൂട്ടറിലിറങ്ങിയതിനെ തുടർന്ന് സ്‌കൂട്ടർയാത്രികനായ കുമാർ (45) ആണ് മരിച്ചത്. അന്നപൂർണ നഗർ സ്വദേശിയായ ഇദ്ദേഹം പൂവാങ്ങാൻ കെ.ആർ. മാർക്കറ്റിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടറിന് പിറകിൽ ബസ്സടിച്ചത്. റോഡിലേക്ക് തലയടിച്ചുവീണ കുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടു…

Read More

വ്യാജ ഒപ്പിട്ട് കരാർ നൽകി; ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു : വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക് മുതിർന്ന ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് കരാർ നൽകിയ സംഭവത്തിൽ ബി.എം.ടി.സി. ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വാണിജ്യവിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശ്രീറാം മുൽക്കാവാനയെയാണ് ബി.എം.ടി.സി.യുടെ പരാതിയെത്തുടർന്ന് വിത്സൻഗാർഡൻ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ പങ്കെടുത്തതായി കണ്ടെത്തിയ മറ്റ് ആറ് ഉദ്യോഗസ്ഥരുടെ ബി.എം.ടി.സി. അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.  കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗെഡ്ഡി പറഞ്ഞു. 2022 മാർച്ച് മുതൽ സംഘം തട്ടിപ്പ് നടത്തിവന്നതായാണ് കണ്ടെത്തൽ. ചെറുകിട നിർമ്മാണ പ്രവർത്തനങ്ങൾക്കും ബി.എം.ടി.സി. ഓഫീസുകളിലേക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനും വിവിധ കമ്പനികൾക്ക്…

Read More

ബി.എം.ടി.സി.ജീവനക്കാർക്ക് 65 ലക്ഷത്തിന്റെ ഇൻഷുറൻസ് 

ബെംഗളൂരു : ജീവനക്കാർക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് അപകടമരണ ഇൻഷുറൻസ് ഏർപ്പെടുത്തി ബി.എം.ടി.സി. അപകടമരണം സംഭവിച്ചാൽ 50 ലക്ഷം മുതൽ 65 ലക്ഷം വരെ കുടുംബത്തിന് ലഭിക്കുന്നതാണ് പദ്ധതി. അപകടത്തിൽ അംഗവൈകല്യം സംഭവിച്ചാൽ 40 ലക്ഷം രൂപവരേയും ലഭിക്കും. ഇതുസംബന്ധിച്ച കരാറിൽ തിങ്കളാഴ്ച ബി.എം.ടി.സി. മാനേജിങ് ഡയറക്ടർ ജി. സത്യവതിയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രതിനിധി അസിംകുമാറും ഒപ്പുവെച്ചു. ബാങ്ക് ഓഫ് ഇന്ത്യയിൽ സാലറി അക്കൗണ്ടുള്ള ജീവനക്കാർക്കാണ് ഇൻഷുറൻസ് ലഭിക്കുക.

Read More