കേരള-കർണാടക അതിർത്തി പ്രദേശത്ത് അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു : തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തി. ഏകദേശം 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹം ആണ് മടക്കിക്കൂട്ടി പെട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പോലീസ് അന്വേഷണം തുടങ്ങി. മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ റോഡിനു സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നു ബെംഗളൂരുവിലേക്ക് വരുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയിലാണു മാക്കൂട്ടം ചുരം. കേരള അതിർത്തിയായ കൂട്ടുപുഴയിൽ നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ്…

Read More

നിപ്പ: കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടകയും തമിഴ്നാടും

ബെംഗളൂരു : കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്നസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി കർണാടകവും തമിഴ്നാടും.   സംസ്ഥാന അതിർത്തിപങ്കിടുന്ന ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്. അടുത്തിടെ കോഴിക്കോട് സന്ദർശിക്കുകയും നിപ രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുകയുംചെയ്ത പനിയുള്ള വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ  അയക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻയോഗം ചേർന്ന്…

Read More