കേരളത്തിൽ നിന്നും കാണാതായ 14 കാരൻ ബെംഗളൂരുവിൽ എത്തിയാതായി വിവരം 

ബെംഗളൂരു: സൗത്ത് കൊടുവള്ളിയിൽ നിന്ന്‌ ഡിസംബർ 30 മുതൽ കാണാതായ വിദ്യാർഥി ബെംഗളൂരുവിൽ എത്തിയതായി വിവരം. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതായി കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര അറിയിച്ചു. സൗത്ത് കൊടുവള്ളി ഇടക്കണ്ടിവീട്ടിൽ അഷ്റഫിന്റെ മകൻ ആദിൽ ബിൻ അഷ്റഫിനെ(14) ആണ് കാണാതായത്. കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ ബിൻ അഷ്റഫ് മുപ്പതിന് വൈകീട്ട് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ കയറി 31-ന് രാവിലെ ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം.

Read More

രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞ് മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം

ബെംഗളൂരു: രാത്രിജോലിക്കു ശേഷം മടങ്ങിയ വിമാനത്താവള ജീവനക്കാരിയെ കഴിഞ്ഞ 5 ദിവസമായി കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വിമാനത്താവളത്തിലെ കാബ് കമ്പനിയിലെ ബുക്കിങ് ഏജന്റായ നേത്രയെ(27)യാണ് കാണാതായത്. ഡിസംബർ 29ന് രാവിലെ ജോലി പൂർത്തിയാക്കിയശേഷം മടങ്ങിയ ഇവരുടെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. തുമക്കൂരുവിലുള്ള കുടുംബം ബെംഗളൂരുവിലെത്തി അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാത്തതിനെ തുടർന്നു പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു മാസത്തിനിടെ വിമാനത്താവളത്തിൽ നിന്നു കാണാതാകുന്ന രണ്ടാമത്തെ ജീവനക്കാരിയാണു നേത്ര. ഡിസംബർ‌ 3ന് ഇൻഡിഗോ വിമാനക്കമ്പനി ജീവനക്കാരിയായ 22 വയസ്സുകാരിയെ കാണാതായതായി പോലീസിൽ പരാതി ലഭിച്ചിരുന്നു. ഒരു…

Read More

സമൂഹമാധ്യമത്തിലെ പോസ്റ്റ്‌; നടൻ ചേതൻ അഹിംസക്കെതിരെ പരാതി 

ബെംഗളൂരു: നാദപ്രഭു കെംപഗൗഡയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയർ ചെയ്തുവെന്നാരോപിച്ച് നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ അഹിംസയ്‌ക്കെതിരെ ശേഷാദ്രിപുരം പോലീസ് സ്‌റ്റേഷനിൽ പരാതി. അഭിഭാഷകനായ ആർഎൽഎൻ മൂർത്തി ശേഷാദ്രിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നടന്റെ പോസ്റ്റ്‌ ഇങ്ങനെ ആയിരുന്നു.. കെംപെഗൗഡ – ഫ്യൂഡൽ ജാതി ലോബികളുടെ സ്വാധീനം കാരണം ഇപ്പോൾ കർണാടകയിലെ പ്രമുഖ ഐക്കണായി മാറിയ ഒരു ചെറിയ ചരിത്ര വ്യക്തി. ടിപ്പു സുൽത്താൻ – ചരിത്രപരമായി വളരെ പ്രാധാന്യമുള്ള വ്യക്തിയാണ്, അദ്ദേഹത്തിന്റെ ജനനം ഒരു മുസ്ലീം എന്നത് ഇന്നത്തെ അംഗീകാരത്തിന് തടസ്സമാണ്. നിർഭാഗ്യവശാൽ,…

Read More

ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്ന് പരാമർശിച്ചു; യുവാവിനെതിരെ കേസ് 

ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പോലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.

Read More

ആത്മഹത്യ ചെയ്ത യുവതിയുടെ അവസാന ഫോൺ സംഭാഷണം മരണമൊഴിയായി രേഖപ്പെടുത്തി കേസ് അവസാനിപ്പിച്ച് പോലീസ്

ബെംഗളൂരു: ഭാര്യയുടെ അവിഹിതം പിടികൂടാൻ കാറിൽ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുകയും ഒടുവിൽ കൊലപാതകത്തിൽ എത്തുകയും കേസിന് ഒടുവിൽ പര്യവസാനം. കൊലപാതക കേസിലെ ദൃക്സാക്ഷിയായ യുവതി കൊലപാതകം നടന്നു മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു, പ്രതിയെന്നു സംശയിക്കുന്ന ആൾ മുന്നിൽ നിൽക്കുമ്പോഴും തെളിവുകളുടെ അഭാവത്തിൽ അയാളെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തു.  പ്രതി ആരെന്ന് അറിഞ്ഞിട്ടും തെളുവുകളുടെ അഭാവത്തിൽ പ്രതിയെ പിടിക്കാൻ കഴിയാതെ കേസിനു മുന്നിൽ പതറി നിൽക്കുകയായിരുന്നു പോലീസ്.  ഇതിനിടെയാണ് പോലീസിന് മുന്നിൽ ഒരു കച്ചിത്തുരുമ്പ് തെളിഞ്ഞത്– ദൃക്സാക്ഷി മരിക്കുന്നതിനു തൊട്ടുമുൻപ് തന്റെ ബന്ധുവിനോട് ഫോണിൽ…

Read More

നഗരത്തിലെ സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തു; മറുപടി മോശമായപ്പോൾ കേസ് കൊടുത്ത് മലയാളി യുവാവ് 

ബെംഗളൂരു: മകനെച്ചേർത്ത സ്വകാര്യ സ്കൂളിലെ അനധികൃതഫീസിനെ ചോദ്യം ചെയ്തപ്പോൾ മലയാളിയായ സിജോയ്ക്ക് ലഭിച്ച മറുപടി ‘ഇവിടെ ഇങ്ങനെയൊക്കെയാ, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്തോ’ എന്നാണ്. അതുകേട്ട് പിന്മാറാൻ സിജോ തയ്യാറായില്ല. കേസ് കൊടുത്തു, ഒന്നല്ല ഒമ്പതെണ്ണം. കർണാടക ഹൈക്കോടതിയിൽ കേസ് വാദിക്കുന്നത് സോഫ്റ്റ്‌വേർ എൻജിനിയറായ സിജോ സ്വന്തമായാണ്. ഒരു കേസിൽ അനുകൂലവിധി വന്നുകഴിഞ്ഞു. മറ്റൊരു കേസിൽ ശനിയാഴ്ച വിധി പ്രതീക്ഷിക്കുന്നു. സ്വകാര്യ സ്കൂളുകളുടെ അനധികൃത ഫീസിനെതിരേയുള്ള ഒറ്റയാൾ പോരാട്ടം തുടരുകയാണ് കണ്ണൂർ തേർത്തല്ലി സ്വദേശി സിജോ സെബാസ്റ്റ്യൻ. 2013-ലാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിൽ മകനെ യു.കെ.ജി.യിൽ…

Read More

സുധാ മൂർത്തിയുടെ പേരിൽ അഞ്ച് ലക്ഷം തട്ടി; വൈദികൻ അറസ്റ്റിൽ 

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തിയുടെ പേരിൽ തട്ടിപ്പ്. തട്ടിപ്പിലൂടെ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത വൈദികൻ അറസ്റ്റിലായി. 34 കാരനായ അരുൺ കുമാർ ആണ് അറസ്റ്റിലായത്. ബെംഗളൂരു മല്ലേശ്വരം സ്വദേശിയാണ് ഇയാൾ . ജയനഗർ പോലീസ് സൈബർ ക്രൈം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. സുധാ മൂർത്തിയുടെ പേര് ദുരുപയോഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിനൊടുവിൽ രണ്ട് തട്ടിപ്പുകളുടെയും മുഖ്യ സൂത്രധാരൻ അരുൺ കുമാറാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് അരുൺ…

Read More

സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുന്നു; പരാതിയുമായി യുവതി 

ബംഗളൂരു: സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിരന്തരം നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി. അതിന് വഴങ്ങാത്തതിന് ശാരീരിക, മാനസിക പീഡനങ്ങൾ ഏൽപ്പിച്ചതായി യുവതി പറയുന്നു. ഇവരുടെ പരാതിയിൽ മംഗളൂരു സ്വദേശിയായ ഭർത്താവിനെതിരെ അമൃതഹള്ളി പോലീസ് കേസെടുത്തു. 2007ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭർത്താവിന്റെ വാട്ട്‌സ് ആപ്പ് ചാറ്റുകൾ യാദൃശ്ചികമായി കണ്ടപ്പോഴാണ് വഴിവിട്ട രീതി മനസ്സിലായതെന്ന് യുവതി പരാതിയിൽ പറഞ്ഞു. ലൈംഗികത്തൊഴിലാളികളുമൊത്തുള്ള രംഗങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിട്ട കൂട്ടത്തിൽ താനും ഭർത്താവും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും…

Read More

കോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി

ബെംഗളൂരു: ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച്‌ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍ മുറിയിലെത്തിച്ച്‌ ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി.…

Read More

പതിനേഴുകാരി 50കാരനായ ഹിന്ദി അധ്യാപകനൊപ്പം ഒളിച്ചോടി 

ലഖ്നോ: 17കാരിയായ മകളെ 50കാരനായ ഹിന്ദി അധ്യാപകൻ തട്ടിക്കൊണ്ടുപോയെന്ന് രക്ഷിതാക്കളുടെ പരാതി. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് വിദ്യാർഥിനിയെ കാണാതായത്. വീട്ടിൽനിന്നും 30,000 രൂപയും ആഭരണങ്ങളും എടുത്താണ് വിദ്യാർഥിനി അധ്യാപകനൊപ്പം പോയതെന്ന് പോലീസ് പറഞ്ഞു. ബഹ്‌റൈച്ചിൽ നിന്നുള്ള അധ്യാപകന്‍റെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പരാതിയിൽ പോലീസ് ആദ്യം കേസെടുത്തിരുന്നില്ലെന്നും പിന്നീട് ജില്ല പോലീസ് മേധാവിയെ കണ്ടപ്പോഴാണ് കേസെടുക്കാൻ തയാറായതെന്നും വിദ്യാർഥിനിയുടെ പിതാവ് പറഞ്ഞു.…

Read More