ബെംഗളൂരു: 62 വയസ്സുകാരിയായ ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘം 13 ലക്ഷം രൂപ കവർന്നതായി പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറിയർ സ്ഥാപനത്തിലെ പ്രതിനിധികളെന്നു പരിചയപ്പെടുത്തി തട്ടിപ്പു സംഘം ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തായ്‌ലൻഡിലേക്ക് ഇവർ അയച്ച പാഴ്സലിൽനിന്നു ലഹരിമരുന്ന്, 8 പാസ്പോർട്ട്, 5 ക്രെഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു. എന്നാൽ താൻ പാഴ്സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും ആധാർ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാൻ 13 ലക്ഷം രൂപ നൽകണമെന്നും…
Read MoreTag: crime
ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു
ചെന്നൈ: 24 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്‍റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല്‍ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ…
Read Moreകാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു : കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മൈസൂരു എച്ച്‌ഡി കോട്ടെ സ്വദേശിയായ പല്ലവിയാണ് അച്ഛന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് ഗണേഷിനെ പരപ്പന അഗ്രഹാര പോലീസ് അറസ്റ്റ് ചെയ്‌തു. പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥ്പൂരിലെ ഡോക്‌ടേഴ്‌സ് ലെഔട്ടിലാണ് ദുരഭിമാനക്കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. എച്ച്.ഡി.കോട്ടിലെ ഗണേഷിൻറെയും ശാരദാമ്മയുടെയും മകളായ പല്ലവി വീടിന് സമീപത്തെ കോളേജിൽ പി.യു.സിക്ക് പഠിക്കുന്നതിനിടെയാണ് അതേ കോളേജിൽ പഠിക്കുന്ന യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരുടേയും പ്രണയം വീട്ടിൽ…
Read Moreഒന്നര വയസുകാരനെ പിതാവ് കുളത്തിൽ എറിഞ്ഞ് കൊന്നു
ബെംഗളൂരു: പെരിയപട്ടണയിൽ ഒന്നരവയസ്സുള്ള മകനെ പിതാവ് കുളത്തിലെറിഞ്ഞു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുൾപ്പെടെ മൂന്നുകുട്ടികളുമായി ഇയാളുടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. അമ്മയുമായി വഴക്കുണ്ടാക്കി ഇളയ കുട്ടിയെയുമെടുത്ത് ഗണേഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് അറസ്റ്റിലായത്. കുട്ടിയെ സംരക്ഷിക്കാൻ വഴിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്ന് ഇയാൾ മൊഴിനൽകി.
Read Moreടിവി റിമോട്ടിനായി സഹോദരങ്ങൾ വഴക്കിട്ടു; അച്ഛൻ മകനെ കത്രികയെറിഞ്ഞ് കൊന്നു
ബെംഗളൂരു : ലോകകപ്പ് ക്രിക്കറ്റ് മത്സരം ടെലിവിഷനിൽ കാണുന്നതിനിടെ റിമോട്ടിനായി സഹോദരങ്ങൾ തമ്മിൽ വഴക്കിട്ടു. ഇരുവരും തമ്മിലുണ്ടായ തർക്കം കണ്ട് ദേഷ്യത്തിൽ അച്ഛൻ മൂത്തമകനെ കത്രികയെറിഞ്ഞ് കൊന്നു. ചിത്രദുർഗയിലെ മുളകാൽമുറു ടൗണിലെ എൻ.എം.എസ്.ലേ ഔട്ടിൽ താമസിക്കുന്ന ലക്ഷ്മൺബാബുവാണ് മകൻ ചന്ദ്രശേഖരയെ (16) കൊന്നത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ടി.വി.യിൽ കാണുന്നതിനിടെയാണ് ചന്ദ്രശേഖരയും 14-കാരനായ അനിയൻ പവൻകുമാറും തമ്മിൽ തർക്കമുണ്ടായത്. തർക്കം മൂക്കുന്നതിനിടെ ലക്ഷ്മൺബാബു കത്രികയെടുത്ത് മക്കളുടെ നേർക്ക് എറിയുകയായിരുന്നു. കത്രിക ചന്ദ്രശേഖരയുടെ കഴുത്തിൽ തറഞ്ഞ് മുറിവുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Moreമദ്യപാനം ചോദ്യം ചെയ്തു; ഗർഭിണിയായ ഭാര്യയെ യുവാവ് തീ കൊളുത്തി കൊന്നു
ചെന്നൈ: അമിത മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട യുവതി നാല് മാസം ഗര്‍ഭിണിയാണ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം ജില്ലയിലെ മറൈമലൈ നഗറില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. നന്ദിനി (28) ആണ് കൊല്ലപ്പെട്ടത്. പ്രതി രാജ്കുമാറും നന്ദിനിയും ഏഴു വര്‍ഷം മുമ്പ് മണാലിയില്‍ വെച്ചാണ് വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് ആറ് വയസ്സുള്ള ഒരു മകനുണ്ട്. തൊഴില്‍രഹിതനായ രാജ്കുമാര്‍ മറൈമലൈ നഗറിനടുത്തുള്ള ഗോവിന്ദാപുരത്താണ് താമസിച്ചിരുന്നത്. രാജ്കുമാറിന്റെ അമിത മദ്യപാനത്തെ ചൊല്ലി…
Read Moreസ്ത്രീധനമായി ബൈക്ക് വാങ്ങി നൽകിയില്ല; യുവതിയെ ഭർത്താവും പിതാവും ചേർന്ന് കൊലപ്പെടുത്തി
ലഖ്‌നൗ: സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ ഭർത്താവും അച്ഛനും ചേർന്ന് 22കാരിയെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ തറയിൽ കുഴിച്ചിട്ടു. കൃത്യത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ഉത്തരപ്രദേശിലെ അസംഗിലാണ് സംഭവം. അനിതയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു സൂരജും അനിതയും തമ്മിലുള്ള വിവാഹം. സ്ത്രീധനത്തെ ചൊല്ലി സൂരജിന്റെ വീട്ടുകാർ നിരന്തരം അനിതയെ പീഡിപ്പിക്കുമായിരുന്നെന്ന് സഹോദരൻ പോലീസിനോട് പറഞ്ഞു. അടുത്തിടെയായി മോട്ടോർ ബൈക്ക് വാങ്ങി വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും സഹോദരൻ പറഞ്ഞു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.…
Read Moreഅന്യജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചു; മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു
ബെംഗളൂരു: അന്യജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മകളെ അച്ഛൻ കഴുത്തറുത്ത് കൊന്നു. ദവനഹള്ളിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മഞ്ജുനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. മകൾക്ക് പ്രണയബന്ധമുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ അസ്വസ്ഥനായിരുന്ന മഞ്ജുനാഥ് യുവാവ് മറ്റൊരു ജാതിയിൽ പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകളോട് ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകൾ പിതാവിന്‍റെ വാക്കുകൾ അനുസരിക്കാൻ തയ്യാറായില്ല. ബന്ധം തുടർന്നു. ഇതിന്റെ പേരിൽ വീട്ടിൽ വഴക്ക്പ്ര നടക്കുകയും പിന്നാലെ പ്രതി മകളുടെ കഴുത്തറുക്കുകയായിരുന്നു. കൈകളിലും കാലുകളിലും…
Read Moreകാമുകനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടു; സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ
ലഖ്‌നോ: ഉത്തർപ്രദേശിലെ ബയ്‌റയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കൊന്ന യുവതി അറസ്റ്റിൽ. പങ്കാളിയുമായി യുവതി ലൈംഗികബന്ധത്തിലേർപ്പെടുന്നത് സഹോദരിമാർ കണ്ടതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തിൽ ബയ്റയ് സ്വദേശി അഞ്ജലിയെ(20) പോലീസ് അറസ്റ്റ് ചെയ്തു. സഹോദരമായ സുരഭി (7), റോഷ്‌നി (4) കൊല്ലപ്പെട്ടത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. മൺവെട്ടി ഉപയോഗിച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ ആയുധത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും രക്തം കഴുകിക്കളയുകയായിരുന്നു. പിന്നീട് ഫോറൻസിക് വിദഗ്ദർ നടത്തിയ അന്വേഷണത്തിലാണ് പ്രതി അഞ്ജലിയാണെന്ന് തിരിച്ചറിഞ്ഞത്. കുടുംബത്തിലുള്ള ആരെങ്കിലും തന്നെയാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു.…
Read Moreമാർക്ക് കുറഞ്ഞതിൽ പ്രകോപിതയായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ ഗുളികകൾ കലർത്തി
ബെംഗളൂരു: തനിക്ക് ശരിയായ ഉത്തരങ്ങൾ എന്ന് തോന്നിയതിന് മാർക്ക് കുറഞ്ഞതിൽ പ്രകോപിതനായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ കാലഹരണപ്പെട്ട ഗുളികകൾ കലർത്തിയതായി പോലീസ് പറഞ്ഞു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. വെള്ളം കുടിച്ച അധ്യാപികയ്ക്കും സഹപ്രവർത്തകയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഒരു സഹപാഠിയോടൊപ്പം കുപ്പിവെള്ളത്തിൽ ഗുളികകൾ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കണക്ക് അധ്യാപികയോടുള്ള പ്രതികാര നടപടിയായാണ് ഇത് ചെയ്തതെന്ന് പെൺകുട്ടികൾ തങ്ങളുടെ കുറ്റം സമ്മതിച്ചു. അവളുടെ വീട്ടിൽ നിന്നാണ് ഗുളികകൾ…
Read More