ബെംഗളൂരു : പ്രശസ്‌ത കാർട്ടൂണിസ്‌റ്റ് അജിത് നൈനാൻ അന്തരിച്ചു. മൈസൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1955 മെയ് 15 ന് ആന്ധ്രാപ്രദേശിൽ മലയാളികളായ ഇ എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനാണ് ജനിച്ചത്. എലിസബത്ത് നൈനാനാണ് ഭാര്യ. സംയുക്ത, അപരാജിത എന്നിവർ മക്കൾ. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎയും എംഎയും നേടി. വിദേശ പ്രസിദ്ധീകരണങ്ങളിൽ അടക്കം വരയ്‌ക്കാറുണ്ട്. ഇന്ത്യ ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, ഇലുക്ക് എന്നിവയിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. അവസാനമായി ടൈംസ് ഓഫ് ഇന്ത്യയിൽ ആണ് ജോലി ചെയ്തത്.…
Read MoreTag: death
തമിഴ് നടൻ ജി മാരിമുത്തു കുഴഞ്ഞു വീണ് മരിച്ചു
ചെന്നൈ: നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. രജനികാന്ത് നായകനായ ജയിലറിലാണ് അവസാനമായി അഭിനയിച്ചത്. ഇന്ത്യൻ 2 വിലും അഭിനേതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ആദിമുത്തു ഗുണശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എതിർ നീചൽ എന്ന സൺ ടിവി സോപ്പ് ഓപ്പറയുടെ ഡബ്ബിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്. 2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ…
Read Moreസീലിങ് തകർന്ന് വീണ് വീട്ടമ്മ മരിച്ചു
ബെംഗളൂരു: ഫ്ളാറ്റിന്റെ സീലിങ് തകർന്ന് വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ഫാത്തിമ സ്കൂളിന് സമീപം അന്ന ബിൽഡിങ്ങിലാണ് സംഭവം. 45-കാരിയായ ഗീത ഗുപ്തയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 6.30-ന് ആണ് അപകടം. അഗ്നിസുരക്ഷാ സേനയെത്തിയാണ് പൊട്ടി വീണ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരെ പുറത്തെടുത്തത്.
Read Moreഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മുംബൈ: ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്‌സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം. ഛത്തീസ്ഗഢ് സ്വദേശിനിയായ രുപാല്‍ എയര്‍ ഇന്ത്യയിലെ ട്രെയിനിങ്ങിനായി ഏപ്രിലിലാണ് മുംബൈയിലെത്തിയത്. മരോലിലെ ഫ്‌ളാറ്റില്‍ സഹോദരിക്കും ഇവരുടെ ആണ്‍സുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഫ്‌ളാറ്റിലുണ്ടായിരുന്ന ഇരുവരും എട്ടുദിവസം മുന്‍പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഇരുവരെയും വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ രുപാല്‍ കുടുംബാംഗങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം രുപാലിനെ പലതവണ…
Read Moreഫ്‌ളൈറ്റ് അറ്റന്‍ഡന്റായ യുവതിയെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മുംബൈ: ഫ്ലൈറ്റ് അറ്റൻഡന്റായ യുവതിയെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബൈ മരോളിലെ എൻ.ജി. കോംപ്ലക്‌സിൽ താമസിക്കുന്ന രുപാൽ ഒഗ്രേ(24)യെയാണ് കഴിഞ്ഞ ദിവസം രാത്രി ഫ്‌ളാറ്റിൽ മരിച്ചനിലയിൽ കണ്ടത്. കഴുത്തറത്തനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ഛത്തീസ്ഗഢ് സ്വദേശിനിയാണ് റുപാൽ മരോളിലെ ഫ്ലാറ്റിൽ സഹോദരിക്കും ആൺസുഹൃത്തിനും ഒപ്പമായിരുന്നു താമസം. ഇവർ ഒരാഴ്ച മുമ്പ് നാട്ടിലേക്ക് മടങ്ങിയതായാണ് പോലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ രൂപ കുടുംബാംഗങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോളിൽ സംസാരിച്ചു. ഇതിനുശേഷം രൂപാലിനെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഇതോടെ കുടുംബാംഗങ്ങൾ മുംബൈയിലുള്ള സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവർ ഫഌറ്റിലെത്തി…
Read Moreബെംഗളൂരു സ്വദേശികൾ കന്യാകുമാരിയിൽ കടലിൽ മുങ്ങി മരിച്ചു
നാഗർകോവിൽ : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ടു മരിച്ചു. ബെംഗളൂരു സ്വദേശികളായ മണി(30), സുരേഷ്(32) എന്നിവരാണ് മരിച്ചത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു(25) എന്ന സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ജീവനക്കാരായ പത്തംഗ സംഘം ഞായറാഴ്ച രാവിലെയാണ് കന്യാകുമാരിയിൽ എത്തിയത്. സൺസെറ്റ് പോയന്റിൽ കുളിക്കവെയാണ് സംഘത്തിലെ മൂന്നുപേർ തിരയിൽപ്പെട്ടത്. രാവിലെ പത്തുമണിയോടെ തിരയിൽപ്പെട്ടവരെ 11 മണിയോടെ മറൈൻ പോലീസ് കരയ്ക്ക് എടുത്തെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.
Read Moreസുഹൃത്തിനെ രക്ഷിക്കാൻ കടലിൽ ഇറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു
ബെംഗളൂരു: കടലിൽ വീണ സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവ ഡോക്ടർ തിരയിൽപെട്ട് മുങ്ങിമരിച്ചു. മംഗളൂരു എ.ജെ ഹോസ്പിറ്റൽ സർജനും ബംഗളൂരു രാമനഗർ സ്വദേശിയുമായ ആഷിക് ഗൗഡയാണ് (30) മരിച്ചത്. ഞായറാഴ്ച രാത്രി ഉള്ളാൾ സോമേശ്വരം രുദ്രപഡെ കടലിലായിരുന്നു അപകടം. സുഹൃത്തായ ഡോ. പ്രദീഷിനും മൂന്ന് ഇന്‍റേൺഷിപ്പുകാർക്കും ഒപ്പം സോമേശ്വര ബീച്ചിലെ പാറപ്പുറത്ത് സമയം ചെലവിടുന്നതിനിടെയാണ് അപകടം. സുഹൃത്ത് പ്രദീഷ് തെന്നി കടലിൽ വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിൽ ആഷികും കടലിൽ പതിച്ചു. പ്രദീഷ് പാറയിൽ അള്ളിപ്പിടിച്ച് കരകയറിയെങ്കിലും ആഷിക് തിരയിൽപെടുകയായിരുന്നു. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും നടത്തിയ…
Read Moreടെറസിൽ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: മലയാളി വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശൂർ പള്ളിപ്പുറം താണിക്കാട് മുഹമ്മദ് ജാസിം (19) ആണ് മരിച്ചത്. താമസസ്ഥലത്ത് ടെറസിൽ തുണി വിരിക്കുന്നതിനിടെയാണ് അപകടം. കർമ്മലാരം കൃപാനിധി കോളേജിൽ ഒന്നാംവർഷ ബി.ബി.എ. വിദ്യാർത്ഥിയായിരുന്ന ജാസിം. ബെലൻദൂരിൽ പെയിങ് ഗസ്റ്റായി താമസിച്ചു വരുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.50- ഓടെയാണ് ടെറസിൽവെച്ച് വൈദ്യുതാഘാതമേറ്റത്. വസ്ത്രങ്ങൾ വിരിച്ചിടുന്നതിനിടെ കനത്ത മഴ പെയ്തതിന് പിന്നാലെ അലക്ഷ്യമായി കിടന്നിരുന്ന വൈദ്യുതി കേബിളിൽനിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു എന്നാണ് വിവരം. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.
Read Moreനടി അപർണയുടെ മരണത്തിന് കാരണം ഭർത്താവെന്ന് സഹോദരിയുടെ മൊഴി
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് സഹോദരിയുടെ മൊഴി. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ…
Read Moreകാറപകടത്തിൽ മൂന്ന് മരണം
ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യക്കടുത്ത അഡ്കാറില്‍ പാതയോരത്ത് നിന്ന മൂന്നുപേര്‍ കാറിടിച്ച് മരിച്ചു. ഹാവേരി ജില്ലയിലെ റാണെബെന്നൂര്‍ സ്വദേശികളായ കെ.സി.ചന്ദ്രപ്പ(37),എ.വി.രംഗപ്പ(41),എൻ.എ. മന്തേഷ്(43) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന വെങ്കപ്പ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാര്‍ വഴിയരികില്‍ നിന്ന നാലുപേരെയും ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്തിയിട്ട ലോറിയിടിച്ചാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്നു പേര്‍ മരിക്കുകയായിരുന്നു.
Read More