വിവാഹ മോചനത്തിന്റെ കാരണം ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല; ആ മൂന്ന് പേർക്ക് ദൈവം തീർച്ചയായും കൊടുക്കും

അമൃത സുരേഷുമായുള്ള വിവാഹ ബന്ധം തകർന്നതിനെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല. തനിക്കൊരു മകളാണെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മുഴുവൻ കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടൻ ബാല പറഞ്ഞു. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിവാഹബന്ധം വേർപെടുത്താനുള്ള കാരണം എന്തെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ബാലയുടെ ഞെട്ടിക്കുന്ന മറുപടി. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. മകളെ ഇന്നെങ്കിലുംവീഡിയോ കോളിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ദേഷ്യമുള്ളപ്പോഴോ സങ്കടമുള്ളപ്പോഴോ ഒരു…

Read More

ഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേർപിരിയുന്നു; ഇരുവരും രണ്ട് വീടുകളിൽ

ഐശ്വര്യറായ് യും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞതായി റിപ്പോർട്ടുകൾ. കഴിഞ്ഞ കുറെ നാളുകളായി ഇവരെ ചുറ്റിപ്പറ്റിയായിരുന്നു ഗോസിപ്പ് കോളം. ഇരുവരും വേര്‍പിരിയാൻ ഒരുങ്ങുന്നു എന്നായിരുന്നു ഇതുവരെ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചൻ പങ്കെടുത്ത ഒരു പരിപാടിയിലെ ചിത്രങ്ങളാണ് തെളിവായി ഇവർ നിരത്തുന്നത്. ചിത്രങ്ങളില്‍ അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ല . എപ്പോഴും വിവാഹമോതിരം ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. എന്നാൽ ഇത്തവണ അതില്ല എന്നത് ചർച്ചയായി. അഭിഷേക് വിവാഹമോതിരം ഊരിവച്ച്‌ വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു.…

Read More

ഭാര്യ മറ്റൊരു മതം സ്വീകരിച്ചാൽ ഭർത്താവിന് വിവാഹമോചനം അവശ്യപ്പെടാം 

ബെംഗളുരു: ഭാര്യ മറ്റൊരു മതം സ്വീകരിച്ചാല്‍ ഭര്‍ത്താവിന് വിവാഹമോചനം ആവശ്യപ്പെടാമെന്ന് കര്‍ണാടക ഹൈക്കോടതി. ഭാര്യ മതംമാറി ക്രിസ്തുമതം സ്വീകരിച്ചതോടെ ദമ്പതികളുടെ വിവാഹബന്ധം അസാധുവായെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. മതം മാറിയതോടെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ അവകാശങ്ങളും അസാധുവാക്കപ്പെട്ടെന്ന് കോടതി നീരിക്ഷിച്ചു. വിവാഹ ശേഷം ക്രിസ്തുമതം സ്വീകരിച്ച ഭാര്യ, ഭര്‍ത്താവില്‍ നിന്ന് 4 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2005 ലെ ഗാര്‍ഹിക പീഡന നിയമത്തിലെ സെക്ഷന്‍ 22 പ്രകാരം ഭാര്യക്ക് നാല് ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ സെഷന്‍സ്…

Read More

വിവാഹ മോചനത്തിന് ശേഷം മകള്‍ വീട്ടിലേക്ക് മടങ്ങി വരുന്നത് ആഘോഷമാക്കി അച്ഛൻ 

റാഞ്ചി: കല്യാണം ആഘോഷമാക്കുന്നത് ഇന്ന് ഒരു പതിവാണ്. എന്നാല്‍ മകളുടെ വിവാഹമോചനം ആഘോഷമാക്കി എന്ന് കേള്‍ക്കുമ്പോൾ ഞെട്ടില്ലേ? ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സംഭവമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരിക്കുന്നത്. ഝാര്‍ഖണ്ഡിലാണ് സംഭവം. വിവാഹ മോചനത്തിന് ശേഷം മകള്‍ വീട്ടിലേക്ക് മടങ്ങി വരുന്നതാണ് അച്ഛന്‍ ആഘോഷമാക്കിയത്. മകള്‍ സാക്ഷിയുടെ മടങ്ങി വരവ് അച്ഛന്‍ പ്രേം ഗുപ്തയാണ് ഘോഷയാത്ര അടക്കം സംഘടിപ്പിച്ച് ആഘോഷമാക്കിയത്. ഡ്രംസ് കൊട്ടിയും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷപരിപാടികള്‍. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് മകള്‍ വിവാഹ മോചനം തേടിയതെന്ന് അച്ഛന്‍ പറയുന്നു. പെണ്‍മക്കള്‍…

Read More

14 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ശില്പ ഷെട്ടിയും രാജ് കുന്ദ്രയും വേർപിരിയുന്നു?

14 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ നടി ശില്പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും പിരിയുന്നുവെന്നു റിപ്പോർട്ട്. 2009ലാണ് ശില്പയും രാജ് കുന്ദ്രയും വിവാഹിതരായത്. കുന്ദ്രയുടെ ജീവിതത്തിൽ കേസും കാര്യങ്ങളും ഉണ്ടായിട്ടും പാറപോലെ കൂടെ നിന്നയാളാണ് ശില്പ. കുന്ദ്രയുടെ ജീവിതകഥ പറയുന്ന ചിത്രമായ UT 69 ഇറങ്ങാൻ പോകുന്ന വേളയിലാണ് ഞെട്ടിക്കുന്ന തരത്തിൽ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവരുന്നത്. കുന്ദ്രയുടെ ഒരു ട്വീറ്റ് ആണ് എല്ലാത്തിനും തിരികൊളുത്തിയത്. ശില്പയുടെ പേര് പറഞ്ഞിട്ടില്ല എങ്കിലും, ഉള്ളടക്കം ഒന്നാണ്. ‘ഞങ്ങൾ പിരിഞ്ഞു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങൾക്ക് സമയം അനുവദിക്കണം’…

Read More

ഭാര്യയ്ക്ക് പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണമല്ല; ഹൈക്കോടതി 

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നത് വിവാഹ മോചനത്തിനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. യുവാവ് നൽകിയ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്. ഭാര്യയ്ക്ക് പാചകം അറിയില്ലെങ്കിൽ തനിക്കു ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നു ഭർത്താവ് ഹർജിയിൽ പറഞ്ഞു. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിവാഹ മോചനത്തിന് ഇത് കാരണമല്ലെന്ന് ബെഞ്ച് പറഞ്ഞു. 2012ലാണ് ദമ്പതികൾ വിവാഹിതരായത്. ബന്ധുക്കൾക്കു മുന്നിൽ വച്ച് ഭാര്യ മോശമായി പെരുമാറുന്നെന്നും തന്നെ ബഹുമാനിക്കുന്നില്ലെന്നും ഭർത്താവ് ഹർജിയിൽ ആരോപിച്ചു. 2013ൽ ഭർതൃവീട് വിട്ടുപോയ…

Read More