ബെംഗളൂരു: മയക്കുമരുന്ന് വിതരണക്കാരൻ ബെംഗളൂരു പോലീസിന്റെ പിടിയിൽ. നൈജീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീറ്റർ ഇകെഡി ബെലാൻവു (38) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട 12.60 ലക്ഷം രൂപയാണ് പിടികൂടിയത്. സിസിബി നാർക്കോട്ടിക് സ്‌ക്വാഡാണ് പണം പിടിച്ചെടുത്തത്. 2023 നവംബറിൽ വിദ്യാരണ്യപൂർ പോലീസ് സ്റ്റേഷൻ പ്രതി പീറ്റർ ഐകെഡി ബെലൻവുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തുന്ന പ്രതിയുടെ പക്കൽ നിന്ന് വിവിധ ബാങ്കുകളുടെ പണവും പാസ്ബുക്കും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. കേസിന്റെ അന്വേഷണം തുടരുന്ന സിസിബി പോലീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച…
Read MoreTag: Drugs
എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വില്പന നടത്തുകയായിരുന്ന രണ്ട് പേർ മംഗളൂരു പോലീസിന്റെ പിടിയിൽ. ഉള്ളാള്‍ ബജല്‍ സ്വദേശി അഷ്ഫാഖ് എന്ന ജുട്ടു അഷ്ഫാഖ് (27),കാട്ടിപ്പള്ളയിലെ ഉമര്‍ ഫാറൂഖ് ഇര്‍ഫാൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ,സ്കൂട്ടര്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് യന്ത്രം എന്നിവ പ്രതികളിൽ നിന്നും പിടിച്ചെടുത്തു. ഇരുവരും നേരത്തെ വിവിധ കേസുകളില്‍ പ്രതികളാളെന്ന് പോലീസ് അറിയിച്ചു.
Read Moreപുതുവത്സരാഘോഷത്തിനായി സംസ്ഥാനത്തേക്ക് റെയിൽ മാർഗം എത്തിയത് 60 ലക്ഷത്തിന്റെ കഞ്ചാവ്
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് മുമ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതിനെതിരെ സംസ്ഥാന റെയിൽവേ പോലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ അഞ്ച് കേസുകളിൽ നിന്നായി 7 പ്രതികളെ അറസ്റ്റ് ചെയ്തു. നിത്യനാട് ദാസ് (37), നികേഷ് റാണ (23), ജലന്ധർ കൻഹർ (18), ബൈകുന്ത കൻഹാർ (20), സാഗർ കൻഹാർ (19), ത്രിപുര സ്വദേശി രാജേഷ് ദാസ് (25), ബിഹാർ സ്വദേശി അമർജിത് കുമാർ (23) എന്നിവരാണ് അറസ്റ്റിലായത്. 60 ലക്ഷം രൂപ വിലമതിക്കുന്ന 60.965 കിലോ കഞ്ചാവാണ് പിടിയിലായവരിൽ നിന്ന് പിടികൂടിയത്. ഡിസംബർ 22…
Read Moreപുതുവത്സരാഘോഷം; 33 ലക്ഷത്തിന്റെ മയക്കുമരുന്നുകളുമായി മലയാളികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
ബെംഗളൂരു: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കായി എത്തിച്ച മയക്കുമരുന്നുകളുമായി മൂന്നു മലയാളികളുൾപ്പെടെ ആറുപേർ അറസ്റ്റിൽ. അഡുഗൊഡി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരായ ഹിരൻ (25), ശ്രേയസ് (24), രാഹുൽ (24) എന്നിവരാണ് പിടിയിലായ മലയാളികൾ. സേലം സ്വദേശികളായ ലിംഗേഷ് (27), സുരാജ് (24), ഷാറൂഖ് (25) എന്നിവരും പിടിയിലായി. മൂന്നു വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായതെന്ന് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ നർകോട്ടിക്സ് വിഭാഗം അറിയിച്ചു. 33 ലക്ഷം രൂപയുടെ മയക്കുമരുന്നുകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. പരിശോധനയിൽ ഹിരന്റെ താമസസ്ഥലത്തുനിന്ന് 3.1 കിലോ കഞ്ചാവും 20 ഗ്രാം…
Read Moreബെംഗളൂവിൽ നിന്നും പുതുവത്സരാഘോഷം ലക്ഷ്യമാക്കി എത്തിച്ച ലഹരി മരുന്നുകളുമായി യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പുതുവത്സരാഘോഷം ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍. കുന്ദംകുളം വെസ്റ്റ് മങ്ങാട് സ്വദേശി കൊത്തോട്ട് വീട്ടില്‍ അജിത് (27) ആണ് തൃശൂര്‍ സിറ്റി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും സിന്തറ്റിക് ക്രിസ്റ്റല്‍ രൂപത്തിലുള്ള 40 ഗ്രാം എംഡിഎംഎ, 15 ചെറിയ ബോട്ടിലുകളിലായി കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും ബസ് മാര്‍ഗം തൃശൂരില്‍ എത്തിയ ഇയാളെ മണ്ണുത്തിയില്‍ വെച്ചാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ നിന്നും തൃശൂരിലെത്തിക്കുന്ന മയക്കുമരുന്ന് ടാറ്റൂ കേന്ദ്രങ്ങളും,…
Read Moreഎം.ഡി.എം.എയുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: 46.65 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. എരഞ്ഞിക്കൽ കളത്തിൽ വീട്ടില്‍ കെ. അഭി ആണ് (28) അറസ്റ്റിലായത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി. ശശികുമാർ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, അരുൺജിത്ത്, ശിവദാസൻ, സി.പി.ഒ മിഥിൻ തുടങ്ങിയവരും…
Read Moreപുതുവത്സരാഘോഷം; സജീവമകനൊരുങ്ങുന്ന ലഹരി വിപണിയെ വരിഞ്ഞുമുറുക്കി പോലീസ്
ബെംഗളൂരു: പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന നഗരത്തിൽ വിദേശ മയക്കുമരുന്ന് എത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വ്യാപക പരിശോധന. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്റെ ഭാഗമായി സിസിബി പോലീസ് അടുത്തിടെ രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിൽ ലിയനാർഡ് ഒക്വുഡിലി (44) എന്ന ആഫ്രിക്കൻ വംശജനായ പ്രതിയെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ പിടികൂടുകയും ചെയ്തിരുന്നു. 16 കിലോ ഭാരമുള്ള വിലപിടിപ്പുള്ള മയക്കുമരുന്ന്, 500 ഗ്രാം തൂക്കമുള്ള കൊക്കെയ്ൻ, ഒരു മൊബൈൽ ഫോൺ, എന്നിവ പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്ത് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് സാൻഡൽവുഡിലെ ചില നടന്മാരും നടിമാരുമായി…
Read Moreബെംഗളൂരുവിൽ നിന്നും ലഹരി കടത്ത്; ഇടനിലക്കാരനായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ
വയനാട്: ജില്ലയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ഒരു യുവാവിനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ചേളന്നൂര്‍ അംബിക സദനത്തില്‍ ഇ പി അശ്വിന്‍ (25) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്. മഞ്ചേരി തുറക്കല്‍ വിളക്കുമാടത്തില്‍ വി എം സുഹൈല്‍ (34) മേപ്പാടി നത്തംകുനി ചൂണ്ടയില്‍തൊടി അമല്‍ (23) എന്നിവരെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. അമല്‍ മൈസുരുവില്‍ നിന്നും മയക്കുമരുന്ന് വാങ്ങി സുഹൈലിന്റെ കൈവശം കാറില്‍ കൊടുത്ത് വിടുകയായിരുന്നു.…
Read More21 കോടിയുടെ ലഹരി വസ്തുക്കളുമായി വിദേശ പൗരൻ പിടിയിൽ
ബെംഗളൂരു: പുതുവത്സരാഘോഷത്തിനിടെ ലഹരി കച്ചവടം പൊടിപൊടിക്കാൻ എത്തിയ വിദേശ പൗരനെ സിസിബിയുടെ ആന്റി നാർക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് പിടികൂടി. നൈജീരിയൻ സ്വദേശി ലിയോനാർഡ് ഒക്വുഡിലി (44) ആണ് അറസ്റ്റിലായ പ്രതി. ഇയാളിൽ നിന്ന് 16 കിലോ മയക്കുമരുന്ന്, 500 ഗ്രാം കൊക്കെയ്ൻ, ഒരു മൊബൈലും മറ്റ് 21 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളും കണ്ടെടുത്തു. വിലപിടിപ്പുള്ള മയക്കുമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ പൗരനായ പ്രതി ഒരു വർഷം മുമ്പ് ബിസിനസ് വിസയിൽ ഇന്ത്യയിലെത്തി ബംഗളൂരു രാമമൂർത്തി നഗറിലെ വാടക വീട്ടിലായിരുന്നു താമസം. 2024…
Read Moreകൊറിയർ സർവീസ് വഴി ലഹരി കടത്ത് യുവാവ് അറസ്റ്റിൽ
ബെംഗളുരു: കൊറിയര്‍ സര്‍വീസ് വഴി ലഹരിമരുന്ന് കടത്തിയതിന് ‘അമല്‍ പപ്പടവട’ എന്ന അമല്‍ വീണ്ടും അറസ്റ്റില്‍. ടൗണ്‍ സൗത്ത് പോലീസും കൊച്ചി സിറ്റി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലില്‍ നിന്ന് 14.75 ഗ്രാം ലഹരി കഞ്ചാവും സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറും കണ്ടെടുത്തു. കൊറിയര്‍ സര്‍വീസ് വഴി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് 39 കാരനായ അമല്‍. ബെംഗളൂരുവില്‍ നിന്ന് അമിതമായ അളവില്‍ ലഹരിമരുന്ന് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും…
Read More