ലഡാക്കിൽ ഭൂചലനം

ന്യൂഡല്‍ഹി: ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു. ഉച്ച കഴിഞ്ഞ് 3.48 ഓടേയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ അടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത് എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പറഞ്ഞു. ഉത്തരേന്ത്യയ്ക്ക് പുറമേ പാകിസ്ഥാനിലെ ഇസ്ലാമാബാദ് അടക്കമുള്ള പ്രദേശങ്ങളിലുമാണ് പ്രകമ്പനം ഉണ്ടായത്.

Read More

ബീദറിൽ നേരിയ ഭൂചലനം 

ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദറിൽ രണ്ടുതവണ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്‌. റിക്ടർ സ്കെയിലിൽ 1.9, 2.1 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സംസ്ഥാന പ്രകൃതിദുരന്തനിവാരണകേന്ദ്രം അറിയിച്ചു. തീവ്രത കുറവായിരുന്നെങ്കിലും പ്രഭവകേന്ദ്രത്തിൽ നിന്ന് 30 കിലോമീറ്റർ അകലെവരെ ചലനം അനുഭവപ്പെട്ടിരിക്കാമെന്നും അധികൃതർ പറഞ്ഞു. ഹംനാബാദാണ് പ്രഭവകേന്ദ്രം.

Read More

നേപ്പാളിൽ വൻ ഭൂചലനം; 69 മരണം, നിരവധി പേർക്ക് പരിക്ക്

നേപ്പാൾ: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 69 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. നേപ്പാളില്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളുമായുള്ള ആശയ വിനിമയം സാധ്യമാവാത്തതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പടിഞ്ഞാറന്‍ നേപ്പാളിലെ ജജാര്‍കോട്ട് ജില്ലയിലുള്ള റാമിഡന്‍ഡ ഗ്രാമത്തിലാണ് പ്രാദേശിക സമയം രാത്രി 11.47ഓടെ ഭൂചലനമുണ്ടായതെന്നും പരിക്കേറ്റവരുടെ അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി മൂന്ന് സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയതായും…

Read More

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ പലയിടത്തും വൻ ഭൂനംചലനം. അയൽ രാജ്യമായ നേപ്പാളിലെ ദിപയാലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. അതിന്റെ ഭാഗമായി ഡൽഹിയിലും കാര്യമായ പ്രകമ്പനം ഉണ്ടായി. ഉച്ചയ്ക്ക് 2.51 ഓടെയാണ് ആദ്യ പ്രകമ്പനം ഉണ്ടായത്. ഡൽഹിയിലെ പലയിടങ്ങളിലും പ്രകമ്പനം ഉണ്ടായതിനെ തുടർന്ന് ആളുകൾ കെട്ടിടങ്ങളിൽ നിന്ന് താഴെയിറങ്ങി. ഡൽഹിയെ കൂടാതെ, ഉത്തർപ്രദേശിലെ ലഖ്‌നൗ, ഹാപൂർ, അന്റോഹ പതിപ്പും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Read More