ബെംഗളൂരു: ഭോവി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കന്നഡ ബിഗ് ബോസ് സീസൺ 10 മത്സരാർത്ഥി തനിഷ കുപ്പണ്ടയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഖില കർണാടക ഭോവി കമ്മ്യൂണിറ്റിയുടെ സംസ്ഥാന പ്രസിഡൻറ് എ പി പത്മയാണ് ബംഗളൂരുവിലെ കുമ്പൽഗോഡു പോലീസ് സ്റ്റേഷനിൽ എസ്ടി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഷോയ്ക്കിടെ മറ്റൊരു മത്സരാർത്ഥി ഡ്രോൺ പ്രതാപുമായുള്ള സംഭാഷണത്തിനിടെ തനിഷ ‘വഡ്ഡ’ എന്ന വാക്ക് ഉപയോഗിച്ചു. അത് സമുദായത്തിനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനയാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അവൾക്കെതിരെ അട്രോസിറ്റി കേസ് ഫയൽ ചെയ്തത്…
Read MoreTag: FIR
നടി അപർണയുടെ മരണത്തിന് കാരണം ഭർത്താവെന്ന് സഹോദരിയുടെ മൊഴി
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം അപര്‍ണ നായരുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനമെന്ന് സഹോദരിയുടെ മൊഴി. ഭര്‍ത്താവിന്റെ അവഗണനയും ആത്മഹത്യയ്ക്ക് കാരണമായി. അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപര്‍ണയെ കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ചെന്നാണ് ഭര്‍ത്താവ് അറിയിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ അപര്‍ണയുടെ മരണം സംഭവിച്ചിരുന്നു. മരിക്കുന്നതിന് മുന്‍പ് അപര്‍ണ അമ്മയെ വിഡിയോ കോള്‍ ചെയ്തിരുന്നു. താന്‍ പോവുകയാണെന്ന് അപര്‍ണ അമ്മയോട് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അമ്മയെ…
Read More