ബെംഗളൂരു: മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് കഴിഞ്ഞ ദിവസം രാത്രി 11.05ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 814 വിമാനം മൂന്ന് മണിക്കൂറോളം യാത്രക്കാരെ ദുരിതത്തിലാക്കിയ ശേഷം പുറപ്പെട്ടത് ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.45ന്. സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാർക്ക് ഇത്രയും സമയം വിമാനത്തിനകത്ത് കാത്തിരിക്കേണ്ടി വന്നു. യാത്രക്കാരുടെ ദുരിതാവസ്ഥയിൽ വിമാന കമ്പനി ജീവനക്കാരോ അധികൃതരോ പരിഗണിച്ചതേയില്ലെന്ന് പരാതിയും വ്യാപകമായി. കണ്ണൂർ, കാസർകോട് സ്വദേശികളടക്കമുള്ള യാത്രക്കാർക്കാണ് മണിക്കൂറുകൾ വിമാനത്തിനകത്ത് ചൂടു സഹിച്ച് കഴിയേണ്ടി വന്നത്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ എല്ലാ നടപടികളും…
Read MoreTag: FLIGHT
വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ
ചെന്നൈ: വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ സഹയാത്രികരെ പരിഭ്രാന്തിയിലാക്കി. ഡൽഹി–ചെന്നൈ 6ഐ 6341 ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവം. വിമാനത്തിന്റെ വാതിൽ തുറക്കാൻ ഇയാൾ ശ്രമിക്കുന്നത് ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വാതിൽ തുറക്കാൻ ശ്രമിച്ച മണികണ്ഠൻ എന്ന യുവാവിനെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ എത്തിയശേഷം ജീവനക്കാർ സിഐഎസ്എഫി(സെൻട്രൻ ഇൻഗസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്)ന് കൈമാറി. ഇൻഡിഗോ അധികൃതരുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവിമാനത്തിലെ ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ
ബെംഗളൂരു: ശുചിമുറിയിൽ നിന്നു ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഇൻഡിഗോ വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് ഇയാൾ ബീഡി വലിച്ചത്. ഇയാളെ എയർക്രാഫ്റ്റ് നിയമപ്രകരം അറസറ്റ് ചെയ്തു. ജി. കരുണാകരൻ എന്നയാളാണു പിടിയിലായത്. കൊൽക്കത്തയിൽ നിന്നു ബെംഗളൂരുവിലേക്ക് വന്ന ഇൻഡിഗോ വിമാനത്തില്‍ ആണ് സംഭവം. വിമാനം പുറപ്പെട്ടതിനു പിന്നാലെ ശുചിമുറിയിൽ നിന്നും കരിയുന്ന മണം ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ആണ് പകുതി വലിച്ച ബീഡിയും ഇയാളുടെ കയ്യിൽ തീപ്പെട്ടിയും കണ്ടെത്തിയതായി എഫ്ഐആറിൽ പറയുന്നു. വിമാനം ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്തവളത്തിൽ എത്തിയതിനു…
Read Moreആഭ്യന്തര വിമാന സർവീസുകൾ; വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: ആഭ്യന്തര വിമാന സർവീസുകൾക്കായി വിമാന കമ്പനി തുടങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യവസായ-അടിസ്ഥാന സൗകര്യ വികസനമന്ത്രി എം.ബി പാട്ടീലാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാർ എയർ സ്ഥാപകനും സി.ഐ.യുമായ സഞ്ജയ് ഗോദയുമായി ഇക്കാര്യം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. പുതിയ എയർ ക്രാഫ്റ്റ് വാങ്ങാൻ 200 കോടി രൂപ ചെലവ് വരിക. ഇത്തരത്തിൽ മൂന്ന് പുതിയ എയർക്രാഫ്റ്റുകൾ വാങ്ങാൻ 600 കോടിയായിരിക്കും ചെലവ്. വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിനേക്കാളും ലാഭം ഇതാണ്. വിമാനങ്ങൾക്കായി ഒരു സംസ്ഥാന സർക്കാറിന് 600 കോടി മുടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന…
Read More