ബെംഗളൂരു: വിമാനയാത്രക്കിടെ പൈലറ്റില്‍ നിന്ന് അതിക്രമവും അപമാനവും നേരിടേണ്ടി വന്നതായി യാത്രക്കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി. ഡ്യൂട്ടിയിലല്ലാതെ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന പൈലറ്റില്‍ നിന്നാണ് ദുരനുഭവം നേരിട്ടതെന്നാണ് 20-കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ബെംഗളൂരുവില്‍ നിന്ന് പൂണെയിലേക്കുള്ള ആകാശ എയര്‍ വിമാനത്തിലാണ് സംഭവം. പൈലറ്റ് താൻ ഇരിക്കുന്ന സീറ്റിന്റെ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരിക്കാൻ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയും പൈലറ്റ് കഴിച്ചുകൊണ്ടിരുന്ന മദ്യം നല്‍കാൻ ശ്രമിക്കുകയും ചെയ്തു. ബെംഗളൂരുവില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥിനി. വിമാനക്കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച പൈലറ്റ് ആദ്യം…
Read MoreTag: harassment
സഹയാത്രികയെ നോക്കി സ്വയം ഭോഗം ചെയ്തു; യുവാവ് അറസ്റ്റിൽ
മുംബൈ: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ നോക്കി സ്വയം ഭോഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പൂനെയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം. യുവ എന്‍ജിനിയറായ ഫിറോസ് ഷെയ്ഖ് എന്നയാളാണ് പിടിയിലായത്. 40 വയസുള്ള അധ്യാപികയാണ് പരാതിക്കാരി. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവര്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനായി നാഗ്പൂരിലേക്ക് പോകുകയായിരുന്നു. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ താന്‍ ഉറങ്ങിപ്പോയെന്നും അറിയിപ്പ് കേട്ട് കണ്ണുതുറക്കുന്നതുവരെ തന്റെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ആദ്യം അയാള്‍ ചൊറിയുകയാണെന്നാണ്…
Read Moreവിമാനയാത്രക്കിടെ മലയാള യുവനടിക്ക് നേരെ സഹയാത്രികന്‍റെ മോശം പെരുമാറ്റം
കൊച്ചി: വിമാനയാത്രക്കിടെ മദ്യലഹരിയിൽ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് മലയാള യുവനടി. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മോശം പെരുമാറ്റത്തെ കുറിച്ച് കാബിൻക്രൂവിനോട് പരാതി പറഞ്ഞെങ്കിലും ഇടപെടാൻ തയാറായില്ലെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. യുവനടിയുടെ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരന്‍റെ ഭാഗത്ത് നിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. കാബിൻക്രൂവിനോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തത്. യാത്രക്കാരന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് പോലീസിൽ പരാതിപ്പെടാനാണ് എയർഇന്ത്യ അധികൃതർ പറഞ്ഞതെന്നും നടി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. കൊച്ചിയിലെത്തിയ ശേഷം നടി…
Read More