ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കും; സിദ്ധരാമയ്യ 

ബെംഗളൂരു: സംസ്ഥാനത്ത് ഹിജാബ് നിരോധന ഉത്തരവ് സർക്കാർ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി. ഏത് വസ്ത്രമാണ് നിങ്ങൾ ധരിക്കുന്നത് ? അത് അവരുടെ ഇഷ്ടമാണ്. എന്ത് ഭക്ഷണം നിങ്ങൾ കഴിച്ചാലും നമുക്കെന്ത്? മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാന പോലീസും മൈസൂരു ജില്ലാ പോലീസ് യൂണിറ്റും ചേർന്ന് നഞ്ചൻഗുഡു താലൂക്കിലെ കവലാൻഡെ ഗ്രാമത്തിൽ നിർമ്മിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പൊതുജനങ്ങൾ ഹിജാബിനെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാവർക്കും ഹിജാബ് ധരിക്കാം എന്നായിരുന്നു മറുപടി. ഉത്തരവ് പിൻവലിക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ ധോത്തിയും ജബ്ബയും ധരിക്കും, നിങ്ങൾ…

Read More

കെഇഎ പരീക്ഷകളിൽ ഹിജാബ് വിലക്ക് ഇല്ലെന്ന് മന്ത്രി

ബംഗളൂരു: സർക്കാരിന് കീഴിലെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങൾക്കായി 18 നും 19 നുമായി കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന പരീക്ഷകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ പറഞ്ഞു. സർക്കാർ നിയമന പരീക്ഷകളിൽ ബ്ലൂ ടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കോപ്പിയടി വ്യാപകമായതോടെയാണ് പരീക്ഷാർത്ഥികൾക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കെഇഎ  എക്സിക്യൂട്ടീവ് ഡയറക്ടർ എസ് രമ്യ ഉത്തരവിറക്കിയത്.

Read More

റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബിന് അനുമതി

ബെംഗളൂരു: സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് ഹിജാബിന് അനുമതി നൽകുമെന്ന് സംസ്ഥാന സർക്കാർ. ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കാത്തത് വ്യക്തികളുടെ അവകാശങ്ങൾ ഹനിക്കുന്നതിന് തുല്യമാണെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ പറഞ്ഞു. ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന സർക്കാർ സർവീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്ക് മുന്നോടിയായാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ സംസ്ഥാനത്ത് വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് “സമത്വത്തിനും സമഗ്രതയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്നുണ്ടെന്ന്…

Read More