ജമ്മു: ജമ്മു കശ്മീരിലെ ദോഡയില്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് 38 പേര്‍ മരിച്ചു. റോഡില്‍ നിന്നു തെന്നിമാറിയ ബസ് 300 അടി താഴ്ചയിലേക്കു മറിയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കിഷ്ത്വാറില്‍നിന്ന് ജമ്മുവിലേക്കു പോയ ബസ്സാണ് ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. അസ്സറില്‍ തൃങ്ങാലിനു സമീപമാണ് അപകടം. 55 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്കു വേണ്ട സഹായം എത്തിക്കാന്‍ ജില്ലാ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.
Read More