ജെഡിഎസിന് തിരിച്ചടി; എംഎൽഎ മാർ കോൺഗ്രസിലേക്ക് 

ബെംഗളുരു: സംസ്ഥാനത്ത് ജെ.​​ഡി.​​എ​​സി​​ന് വീ​​ണ്ടും തി​​രി​​ച്ച​​ടി. പാ​​ർ​​ട്ടി​​യു​​ടെ ര​​ണ്ട് മു​​ൻ എം.​​എ​​ൽ.​​എ​​മാ​​രും നി​​ര​​വ​​ധി പ്ര​​വ​​ർ​​ത്ത​​ക​​രും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. മു​​ൻ എം.​​എ​​ൽ.​​എ​​മാ​​രാ​​യ ആ​​ർ. മ​​ഞ്ജു​​നാ​​ഥ്, ഡി.​​സി. ഗൗ​​രി ശ​​ങ്ക​​ർ എ​​ന്നി​​വ​​രാ​​ണ് നൂ​​റു​​ക​​ണ​​ക്കി​​ന് പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കൊ​​പ്പം ബു​​ധ​​നാ​​ഴ്ച ​കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്. ജെ.​​ഡി.​​എ​​സി​​ൽ​​ നി​​ന്നും ബി.​​ജെ.​​പി​​യി​​ൽ ​​നി​​ന്നും കൂ​​ടു​​ത​​ൽ നേ​​താ​​ക്ക​​ൾ കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തു​​മെ​​ന്ന് ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യും കെ.​​പി.​​സി.​​സി പ്ര​​സി​​ഡ​​ന്റു​​മാ​​യ ഡി.​​കെ. ശി​​വ​​കു​​മാ​​ർ പ​​റ​​ഞ്ഞി​​രു​​ന്നു. ക്യൂ​​ൻ​​സ് റോ​​ഡി​​ലെ കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന​​ ക​​മ്മി​​റ്റി ഓ​​ഫി​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ധ​​രാ​​മ​​യ്യ, ഡി.​​കെ. ശി​​വ​​കു​​മാ​​ർ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഇ​​വ​​രെ പാ​​ർ​​ട്ടി​​യി​​ലേ​​ക്ക് സ്വീ​​ക​​രി​​ച്ചു. ജെ.​​ഡി.​​എ​​സ് വി​​ട്ടു​​പോ​​കാ​​തി​​രി​​ക്കാ​​ൻ…

Read More

കേരളത്തിൽ എൽ.ഡി.എഫിനൊപ്പം ; എച്ച്ഡി കുമാരസ്വാമി 

ബെംഗളൂരു: കേരളത്തിൽ ജെ.ഡി.എസ് എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പാർട്ടിനേതാവ് എച്ച്.ഡി കുമാരസ്വാമി. കേരളത്തിലേയും കർണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കർണാടകയിൽ മാത്രമാണ്. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവർത്തനം നടത്തുക. കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുകയെന്ന തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായി പ്രശ്നമില്ലേയെന്ന ചോദ്യത്തിന് ഈ രാജ്യത്ത് എവിടെയാണ് പ്രത്യയശാസ്ത്രം എന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനമെന്ന ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു.

Read More

ബിജെപി-ജെഡിഎസ് സഖ്യം; ഉചിതസമയത്ത് പ്രതികരിക്കുമെന്ന് കുമാരസ്വാമി

ബെംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി-ജെഡിഎസ് സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ മുതിര്‍ന്ന ജെഡിഎസ് നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി. ബിജെപി സഖ്യത്തെക്കുറിച്ച്‌ ഉചിതസമയത്തു പ്രതികരിക്കാമെന്നായിരുന്നു കുമാരസ്വാമിയുടെ കമന്‍റ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ കുമാരസ്വാമി, മണ്ഡ്യയിലും തുമകുരുവിലുവിമുള്ള സീറ്റുകളെക്കുറിച്ച്‌ ചര്‍ച്ച നടന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡ കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് സഖ്യ ചര്‍ച്ച നടത്തിയെന്ന് രണ്ടു ദിവസം മുമ്പ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ വെളിപ്പെടുത്തിയിരുന്നു. നാലു സീറ്റുകള്‍ ജെഡിഎസിനു…

Read More

ജനതാദള്‍ എസ് എന്‍ഡിഎ സഖ്യത്തിലേക്ക്; 2024 ൽ ഒരുമിച്ച് മത്സരിക്കും

ബെംഗളൂരു: എച്ച്.ഡി. ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് എന്‍ഡിഎ സഖ്യത്തിലേക്ക്. ബിജെപിയും ജെഡിഎസും സഖ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ ബെംഗളുരുവില്‍ വ്യക്തമാക്കി. ദേവെഗൗഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഖ്യ തീരുമാനമുണ്ടായത്. കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ നാലണ്ണം ജെഡിഎസിനു വിട്ടുനല്‍കാനാണു നിലവിലെ ധാരണ. സഖ്യം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വം അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം. കര്‍ണാടക പ്രതിപക്ഷ നേതൃപദവിയും ജെഡിഎസിനു വിട്ടുനല്‍കുമെന്നാണു സൂചന. ജെഡിഎസിനെ സഖ്യത്തിലേക്കു കൂട്ടുന്നതിന്റെ…

Read More

ജെ.ഡി.എസ്.നേതാവ് അയനൂർ മഞ്ജുനാഥ് കോൺഗ്രസിൽ

ബെംഗളൂരു : ജെ.ഡി.എസ്. നേതാവും മുൻ എം.എൽ.സിയുമായ അയനൂർ മഞ്ജുനാഥ് ചേർന്നു. ലിംഗായത്ത് വിഭാഗത്തിൽപ്പെട്ട മഞ്ജുനാഥിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവമോഗ മണ്ഡലത്തിൽ മത്സരിപ്പിക്കുമെന്ന് സൂചന. മഞ്ജുനാഥിനൊപ്പം ശിവമോഗയിലെ അദ്ദേഹത്തിന്റെ അനുയായികളും ഒരുമിച്ച് ചേർന്നിട്ടുണ്ട്. കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ശിക്കാരിപുരയിൽ സ്വതന്ത്രനായി മത്സരിച്ച നാഗരാജ് ഗൗഡയും കോൺഗ്രസിൽ തിരിച്ചെത്തി. ബി.ജെ.പി. എം.എൽ.സിയായിരുന്ന അയനൂർ മഞ്ജുനാഥ് കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജെ.ഡി.എസിലെത്തിയത്. ഏപ്രിൽ 19-നാണ് ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വവും എം.എൽ.സി. സ്ഥാനവും രാജിവെച്ചത്. തുടർന്ന്…

Read More