മലയാളി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി; യുവതി അടക്കം മൂന്നുപേർ പിടിയിൽ 

ബെംഗളൂരു: വ്യവസായിയെ ബലമായി വലിച്ചിഴച്ച് യുവതിക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത് പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്ത പ്രതിയെ മൈസൂരു റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസം മുമ്പ് നടന്ന കേസിന്റെ തുടർനടപടിയെ തുടർന്ന് യുവതിയടക്കം മൂന്ന് പ്രതികളെ റൂറൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പ്രതികളിൽ നിന്ന് 50,000 രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇന്നോവ കാറും പിടിച്ചെടുത്തിട്ടുണ്ട്. ഫസലുല്ല റഹ്മാൻ, റിസ്വാൻ, ഒരു യുവതി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കൂടി ഒളിവിലാണ്. കേരളത്തിലെ തിരുനെല്ലിയിലെ ഒരു വ്യവസായിയെ ബ്ലാക്ക്…

Read More

ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് വിലക്ക്

ബെംഗളൂരു : ശിവമോഗയിൽ ദളിത് യുവതിയെ വിവാഹം കഴിച്ച യുവാവിന്റെ കുടുംബത്തിന് സ്വന്തം സമുദായത്തിലെ നേതാക്കൾ വിലക്കേർപ്പെടുത്തിയതായി പരാതി. ഹൊരബൈലു ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങളുമായി സംസാരിക്കരുതെന്ന് സമുദായാംഗങ്ങൾക്ക് നേതാക്കൾ നിർദേശം നൽകി. ഹൊരബൈലു സ്വദേശി ദിനേശിന്റെ കുടുംബത്തിനാണ് വിലക്കേർപ്പെടുത്തിയത്. ദളിത് വിഭാഗത്തിൽപെട്ട പ്രീതിയുമായി സെപ്റ്റംബർ 27-നായിരുന്നു ദിനേശിന്റെ വിവാഹം. പ്രണയത്തിലായിരുന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. പക്ഷേ, പ്രകോപിതരായ നേതാക്കൾ സമുദായാംഗങ്ങളുടെ യോഗം വിളിച്ചുചേർത്ത് കുടുംബത്തെ ബഹിഷ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് ലംഘിക്കുന്നവർക്ക് ആയിരം രൂപ പിഴയും ഏർപ്പെടുത്തി. നിർദേശം അംഗീകരിക്കാത്തവരെക്കുറിച്ച് വിവരങ്ങൾ…

Read More

സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് 103 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 80 പേർ ബെംഗളൂരുവിലാണ്. 7262 പേരെ പരിശോധിച്ചതിൽ നിന്നാണ് ഈ റിപ്പോർട്ട്‌. മൈസൂരുവിൽ ഒരാൾകൂടി മരിച്ചു. 479 പേരാണ് ചികിത്സയിലുള്ളത്. 1.41 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്.

Read More

ഭാഷാ തർക്കം; സംസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായി

ബെംഗളൂരു: സംസ്ഥാനത്ത് ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ ബോര്‍ഡുകളില്‍ കറുപ്പ് മഷി ഒഴിച്ചു. പ്രതിഷേധംഅക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. എല്ലാ ഹോട്ടലുകളിലും മാളുകളിലും ഉള്ള ബോര്‍ഡുകളില്‍ നിര്‍ബന്ധമായും കന്നഡ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. ബംഗളൂരുവില്‍ 1,400 കിലോമീറ്റര്‍ ആര്‍ട്ടീരിയല്‍, സബ് ആര്‍ട്ടീരിയല്‍ റോഡുകളുണ്ട്.…

Read More

ഡ്യൂട്ടിക്കിടെ അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു 

ബെംഗളൂരു: അധ്യാപകൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചു സിന്ധനൂർ താലൂക്കിലെ ഗദ്രതഗി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകൻ സുരേഷ് ജാദർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സ്‌കൂളിൽ പതിവുപോലെ ജോലി ചെയ്യുന്നതിനിടെയാണ് സുരേഷ് ജാദർ ഓഫീസിലെ കസേരയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ സഹ അധ്യാപകർ സ്ഥലത്തെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരിച്ചു. ഫീൽഡ് എഡ്യൂക്കേഷൻ ഓഫീസർ സോമശേഖര ഗൗഡ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം സിന്ധനൂർ നഗരത്തിലെ പൊതു ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. യഥാർത്ഥത്തിൽ റാണെബന്നൂർ താലൂക്കിൽ നിന്നുള്ള സുരേഷ് ജാദർ കഴിഞ്ഞ 3…

Read More

യുവാവിന്റെ ശല്യത്തെ തുടർന്ന് അദ്ധ്യാപിക ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരു ജില്ലയിലെ പിയാപട്ടണ താലൂക്കിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപിക യുവാവിന്റെ പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. രൂപ (26) ആണ് മരിച്ചത്. പിരിയപട്ടണം താലൂക്കിലെ നന്ദിപൂർ ഗ്രാമത്തിലെ ഹലയ്യയുടെ മകളാണ്. റവന്ദൂർ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ഇതിനിടയിൽ അതേ ഗ്രാമത്തിലെ കാർത്തിക് എന്ന യുവാവ് തന്നെ പ്രണയിക്കണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നു. നേരത്തെ വിവാഹനിശ്ചയം കഴിഞ്ഞിരുന്ന രൂപ മാനസികമായി തകർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നു. പിതാവ് ഹലയയുടെ പരാതിയുടെ…

Read More

സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു

ദില്ലി: കോവിഡിൽ കേരളം ആശ്വാസത്തിലേക്ക് കടക്കുമ്പോൾ കർണാടകയിൽ പോസിറ്റീവ് കേസുകൾ കൂടുന്നു. ഇന്നലെ 92 കേസുകൾ റിപ്പോർട്ട്‌ ചെയ്തു കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 32 പുതിയ കേസുകൾ മാത്രം. കേരളത്തിലെ ആകെ ആക്റ്റീവ് കേസുകൾ 3096 ആയി. രാജ്യത്ത് മൂന്ന് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 4പേർക്ക് കൊവിഡ് ഉപവകഭേദമായ JN. 1 സ്ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു. നവംബറിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം ആണ് ഇപ്പോൾ വന്നതെന്നും 4 പേരും രോഗമുക്തർ ആയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കോയമ്പത്തൂർ, മധുര,…

Read More

യാത്രക്കാരനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ കേസ് 

ബെംഗളൂരു: ടിക്കറ്റ് പ്രശ്നം പരിഹരിക്കാൻ പോയ യാത്രക്കാരനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ ഉപ്പരപ്പേട്ട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിലെ വ്യാപാരി ജി. രാഘവേന്ദ്ര നൽകിയ പരാതിയിൽ കെഎസ്ആർടിസി ടെർമിനൽ 2 ഡിപ്പോ മാനേജരും സെക്യൂരിറ്റി ജീവനക്കാരനുമായ സതീഷിനെതിരെ കേസെടുത്തു. ഡിസംബർ 23ന് ഉച്ചയ്ക്ക് 12.15ഓടെ ബംഗളൂരുവിൽ നിന്ന് ഹിരിയൂരിയിലേക്ക് പോവുകയായിരുന്ന രാഘവേന്ദ്ര കെഎസ്ആർടിസി ടെർമിനൽ ഒന്നിലെത്തി. പിന്നീട് ഹരിഹര റൂട്ടിലെ ബസിൽ കയറി കണ്ടക്ടറോട് ഹിരിയൂരിയിലേക്ക് ടിക്കറ്റ് തരാൻ…

Read More

മലയാളി പെൺകുട്ടിയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍

ബെംഗളൂരു: വിസ വാഗ്ദാനം ചെയ്ത് വയനാട് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസിനെയാണ് ബെംഗളൂരുവില്‍ നിന്ന് വയനാട് പോലീസ് പിടികൂടിയത്. ഒരു വെബ്സൈറ്റില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് വയനാട് എസ്പി പറഞ്ഞു. കാനഡയിലേക്കുള്ള ജോബ് വിസ നൽകാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോഡിങ് ജോലിക്കുവേണ്ടി വിവിധ സൈറ്റുകളില്‍ അപേക്ഷ നല്‍കിയിരുന്നു. കാനഡ വിസ ഏജന്‍സി എന്ന് പരിചയപ്പെടുത്തി വാട്‌സാപ്പും ഇ-മെയിലും വഴിയുമാണ്…

Read More

ട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ നാപോക്ലുവിന് സമീപം ട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഹരിയാന സ്വദേശി ജതിൻ കുമാർ (25) ആണ് മരിച്ചത്. ബെംഗളൂരുവിലെ ജെപി നഗറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ജതിൻ കുമാർ തന്റെ 5 സഹപ്രവർത്തകർക്കൊപ്പം ഞായറാഴ്ച ട്രക്കിങിന് പോയതായിരുന്നു. മലമുകളിൽ എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയും ആയിരുന്നു. നാപോക്ലു സ്റ്റേഷൻ ഓഫീസർ മഞ്ജുനാഥും വനംവകുപ്പ് ഓഫീസർ സുരേഷും ജീവനക്കാരും സ്ഥലത്തെത്തിയാണ് മൃതദേഹം മലയിൽ നിന്ന് താഴെയിറക്കിയത്. നാപോക്ലു പോലീസ് സ്റ്റേഷനിൽ കേസ്…

Read More