കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരിൽ നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ ഇവരുമായി സമ്പർക്കമുണ്ടായ വ്യക്തികളുടെ പട്ടിക തയാറാക്കി. പ്രാഥമിക സമ്പർക്കത്തിലുള്ള 75 പേരുടെ പട്ടികയാണ് തയാറാക്കിയത്. അതേസമയം, പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്ന് വൈകീട്ടോടെ സാംപിൾ പരിശോധന ഫലം വന്നാൽ മാത്രമേ നിപയാണോ എന്ന് സ്ഥിരീകരിക്കാനാകൂ. സാഹചര്യം വിശകലനം ചെയ്യാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കോഴിക്കോട് കലക്ടറേറ്റിൽ ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ നേതൃത്വത്തിൽ യോഗം ചേർന്നു. മരിച്ചവരുടെ ബന്ധുക്കളായ നാല് പേരാണ് നിലവിൽ പനി…
Read MoreTag: Kerala
കേരളത്തിലേക്ക് വൻ മദ്യക്കടത്ത് ; 2 പേർ അറസ്റ്റിൽ
ബംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ രണ്ടുപേർ പിടിയിൽ. പെരിയ കാഞ്ഞിരടുക്കം സ്വദേശി ദാമോദരൻ, മൈലാട്ടി സ്വദേശി മനോമോഹനൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാറിൽ കടത്താൻ ശ്രമിച്ച 172 കർണാടക മദ്യമാണ് ഇവരിൽ നിന്ന് പിടികൂടിയത്. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇൻസ്പെക്‌ടർ ആർ റിനോഷും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. KL 59 A 4571 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ 20 കാർഡ് ബോർഡ് ബോക്സുകളിൽ 960 ടെട്രാ പാക്കറ്റുകളിലായാണ് 172 മദ്യം കണ്ടെത്തിയത്.
Read Moreഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിൽ
കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. തിരുവനന്തപുരം നെയ്യാറ്റിൻക്കര ചെങ്കൽ സ്വദേശി ക്രിസ്റ്റിൽരാജിനെയാണ് പോലീസ് പിടികൂടിയത്. പെരിയാർ ബാർ ഹോട്ടലിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രതിയെ ആലുവ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. ആലുവ ചാത്തൻപുറത്താണ് ബിഹാർ സ്വദേശികളുടെ മകളായ ഒമ്പതുവയസുകാരി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായത്. തൊഴിലാളികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. കുട്ടി ചികിത്സയിൽ തുടരുകയാണ്.
Read Moreക്യൂആര്‍ കോഡ് സ്കാൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കൊച്ചി: ഇന്ന് നിത്യജീവിതത്തിൽ ക്യുആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ വീഴാമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആർഎൽ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ക്യൂആര്‍ കോഡുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കേരള പോലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ആധുനികജീവിതത്തില്‍ ക്യൂആർ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂആർ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇമെയിലിലെയും…
Read Moreഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച മദ്യം ‘ജവാൻ’ റം ആണെന്ന് കണക്കുകൾ
തിരുവനന്തപുരം:ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റ മദ്യ ബ്രാൻഡ് ‘ജവാൻ’ ആണെന്ന് ബെവ്കോയുടെ പുതിയ കണക്കുകൾ. പത്തുദിവസം കൊണ്ട് 6,30,000 ജവാൻ മദ്യം വിറ്റതായാണ് കണക്ക്. അവിട്ടം ദിനത്തിൽ ബെവ്കൊയിൽ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഇലെറ്റിലാണെന്നും കണക്കുകൾ. വിലകുറഞ്ഞ മദ്യ ബ്രാൻഡ് എന്നതും സർക്കാർ ഉത്പാദിപ്പിക്കുന്ന ബ്രാൻഡ് എന്നതും ജവാന്റെ പ്രത്യേകതയാണ്. ഓണക്കാലത്ത് ഇതിന്റെ ആവശ്യം വരുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഓണക്കാലത്തെ ആരംഭിക്കുന്നതിന് മുമ്പുതന്നെ ബെവ്‌കോ എം.ഡി., മറ്റ് ബ്രാൻഡുകൾക്ക് പ്രമോഷൻ നൽകരുതെന്നും പ്രമോഷൻ…
Read Moreകേരള സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു
ബംഗളുരു: കേരള സമാജം ബംഗളുരു സൗത്ത് വെസ്റ്റ് സമാജം മെമ്പേഴ്സിന് വേണ്ടി നാളെ തിരുവോണ നാളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു. പേര് രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികളുടെ വീടുകളിൽ സമാജം പ്രവർത്തക സമിതി അംഗങ്ങളും ജഡ്ജെസും നേരിട്ട് എത്തി ആണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് സമാജത്തിന്റെ ഓണാഘോഷ സമാപന ദിവസമായ സെപ്തംബർ 24 ന് ക്യാഷ്‌പ്രൈസും ആൽബർട്ട് മെമ്മോറിയൽ എവറോളിങ് ട്രോഫിയും നൽകും.
Read Moreബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ
അങ്കമാലി: ലഹരി മരുന്നുമായി യുവാവിനെ അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു നിന്നും എക്സൈസ് സംഘം പിടികൂടി. ഇരുപത്തി ഏഴര ഗ്രാം എംഡിഎംഎ 10 ഗ്രാം കഞ്ചാവ് എന്നിവയും പ്രതിയിൽ നിന്നും കണ്ടെത്തി. കൊല്ലം തൃക്കടവൂർ സ്വദേശി ഹരികൃഷ്‌ണനാണ് അങ്കമാലി എക്സൈസിന്റെ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസിനെ നേതൃത്വത്തിൽ കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നുമാണ് പ്രതി ലഹരി മരുന്ന് എത്തിച്ചതെന്ന് എക്സൈസ് ഇൻസ്പെക്‌ടർ സിജോ വർഗീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ…
Read Moreടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അധിക സമയം നൽകും ; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ അധിക സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം സമയം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ്…
Read Moreപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവം; പ്രതി നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ്
കോഴിക്കോട് : തൊട്ടിൽപ്പാലത്ത് നിന്നും 19കാരിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ ജുനൈദിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും പകർത്തിയതായി പോലീസ് പറഞ്ഞു. സ്വകാര്യ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ബുധനാഴ്ച വൈകിട്ടോടെയാണ് ഹോസ്റ്റലിൽ നിന്നും കാണാതാവുന്നത്. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ സഹപാഠികളോട് വിവരം തേടുകയായിരുന്നു. ആൺസുഹൃത്തിനൊപ്പം വൈകിട്ടോടെ ബൈക്കിൽ പോയി എന്ന വിവരമാണ് ലഭിച്ചത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ…
Read Moreതൊഴിലുറപ്പ് ജോലികൾ നിരീക്ഷിക്കാൻ ഇനി ‘ഡ്രോൺ’ എത്തും
തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ജോലിയുടെ ദൈനംദിന നിരീക്ഷണത്തിന് ഡ്രോൺ വേണമെന്ന് കേന്ദ്രം. ക്രമക്കേടും വീഴ്ചകളും തടയാനുള്ള നിരീക്ഷണത്തിന്റെ ഭാഗമായാണിത്. ജോലിതുടങ്ങുമ്പോഴും തുടരുമ്പോഴുള്ള ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഡ്രോൺ ശേഖരിക്കും. പൂർത്തിയായ ജോലികളുടെ പരിശോധന, അത് എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോൺവഴി നടത്തും. രാജ്യത്താകെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓൺലൈൻ ഹാജർ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പംതന്നെ രാവിലെ ജോലിതുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈൽ ആപ്പിൽ അയക്കുകയും വേണം. ഓരോ ദിവസവും നിശ്ചിതജോലി പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളത്തിൽ കുറവുണ്ടാകും. ഇതിനൊക്കെ പുറമേയാണ് ഡ്രോൺ നിരീക്ഷണം…
Read More