ചെന്നൈ: കാറും ലോറിയും കൂട്ടിയിട്ട് അപകടത്തിൽപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനാൽ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
Read MoreTag: MK STALIN
2024 ൽ മോദി പുറത്ത്, കേന്ദ്രത്തിൽ ഇനി ബിജെപി സർക്കാർ രൂപീകരിക്കില്ല; എംകെ സ്റ്റാലിൻ
ചെന്നൈ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പുറത്താകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ളതല്ല, നയപരമായി മുന്നോട്ട് പോവാൻ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ വെച്ച് നടന്ന വനിതാ അവകാശ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ഗൂഢമായ ഉദ്ദേശത്തോടെയാണ് എൻഡിഎ സർക്കാർ വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതെന്നും സ്റ്റാലിന് ആരോപിച്ചു. 33 ശതമാനം സംവരണം ഏർപെടുത്തുന്നത് മൂലം ജനസംഖ്യ സെൻസസ് നടത്തുന്നതിന്റെ അതിർത്തി…
Read Moreഐ.എസ്.ആർ.ഒ. തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
ചെന്നൈ : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ഐ.എസ്.ആർ.ഒ. ) പ്രധാനപദവി വഹിക്കുന്ന തമിഴ് ശാസ്ത്രജ്ഞർക്ക് 25 ലക്ഷം രൂപ വീതം തമിഴ്‌നാട് സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. ചന്ദ്രയാൻ, ആദിത്യ എൽ-1 ദൗത്യങ്ങളുടെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഈ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച മുൻ ചെയർമാൻ കെ.ശിവൻ അടക്കം ഒമ്പതു പേർക്കാണ് പാരിതോഷികം. ഇവർ ഒരോരുത്തരുടെയും പേരിൽ എൻജിനിയറിങ് വിദ്യാർഥികൾക്കുവേണ്ടി സ്കോളർഷിപ്പുകൾ ഏർപ്പെടുത്താനും തീരുമാനിച്ചു. ശാസ്ത്രജ്ഞരെ ആദരിക്കാനായി ചെന്നൈയിൽ സർക്കാർ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നുഇതിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാരിതോഷികവും സ്കോളർഷിപ്പുകളും പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…
Read More