ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതന്റെ കുത്തേറ്റു മരിച്ചു

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു. മുഖംമൂടി ധരിച്ച ഒരാൾ ബലമായി വീട്ടിൽ കയറി ഹസീനയെയും (46) അവരുടെ 23, 21, 12 വയസ്സുള്ള മൂന്ന് കുട്ടികളെയും ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരയുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയാണ്. ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് അരുൺ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Read More

ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതന്റെ കുത്തേറ്റു മരിച്ചു

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു. മുഖംമൂടി ധരിച്ച ഒരാൾ ബലമായി വീട്ടിൽ കയറി ഹസീനയെയും (46) അവരുടെ മക്കളായ അഫ്‌നാൻ (23), അജ്‌നാസ് (21), ആസിം (12) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഹസീനയുടെ അമ്മായിയമ്മ ഹാജിറ (70) ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരയുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയാണ്. ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് അരുൺ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. കൊലപാതകത്തിന്…

Read More

കാർത്തിക് വധം; പ്രതികളെ വെടിവെച്ച് വീഴ്ത്തി പിടികൂടി പോലീസ്

ബെംഗളുരു: കോലാര്‍ എസ്.ഡി.സി കോളേജ് വിദ്യാര്‍ഥി കാര്‍ത്തിക് സിങ് കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സഹപാഠികളില്‍ രണ്ട് പേരെ വ്യാഴാഴ്ച പോലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാര്‍ഥമാണ് മുട്ടിനു താഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാര്‍ ജില്ല പോലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. കേസ് അന്വേഷണത്തിന് നിയോഗിച്ച മുല്‍ബഗല്‍ പോലീസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ വിട്ടല്‍ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുല്‍ബഗല്‍ ദേവനാരായസമുദ്ര ഗ്രാമത്തില്‍ കണ്ടെത്തുകയായിരുന്നു. പിടികൂടാൻ മുതിര്‍ന്നപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിച്ചു. ഇതേത്തുടര്‍ന്നാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. എസ്.ഐക്കും രണ്ട് പോലീസുകാര്‍ക്കു പരിക്കേറ്റു. ഇവരേയും പ്രതികളേയും…

Read More

ഖനി വകുപ്പ് ഉദ്യോഗസ്ഥയുടെ മരണം; കാർ ഡ്രൈവർ അറസ്റ്റിൽ 

ബംഗളൂരു: സീനിയർ ജിയോ സയന്റിസ്റ്റ് പ്രതിമ കെഎസ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ സുബ്രഹ്മണ്യപുര പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ പ്രതിമയുടെ കാർ ഡ്രൈവറായ കിരൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ പ്രതിമയുടെ കാർ ഡ്രൈവറായി കിരൺ ജോലി ചെയ്തു വരികയായിരുന്നു. കിരണിന്റെ പിതാവും മൈൻസ് ആൻഡ് എർത്ത് സയൻസ് വകുപ്പിൽ ഡ്രൈവറായി ജോലി ചെയ്തു. കിരണും പ്രതിമയും തമ്മിൽ അടുത്തിടെ ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് ഇയാളെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രതിമ  ഡ്രൈവർ ജോലിയിൽ നിന്ന് മാറ്റി. ശനിയാഴ്ച രാത്രിയാണ് കിരൺ…

Read More

ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു 

ചെന്നൈ: 24 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്‍റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല്‍ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ…

Read More

അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ 

ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ . കടേലുവിന് സമീപം കൊണ്ടേല ഗ്രാമത്തിലെ ദുർഗ നഗറിൽ രത്‌ന ഷെട്ടി ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ അസ്വാഭാവികമായ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകക്കുറ്റം ചുമത്തി ഇവരുടെ മകനെ ബജ്‌പെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രവിരാജ് ഷെട്ടി (33) ആണ് അറസ്റ്റിലായത്. കടീലു ദുർഗ നഗറിൽ മകൻ രവിരാജിനൊപ്പമായിരുന്നു രത്‌ന ഷെട്ടി താമസിച്ചിരുന്നത്. ഗിഡിഗെരെ പള്ളിക്ക് സമീപമുള്ള ബാലകൃഷ്ണയുടെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ രവിരാജ് ഷെട്ടി അമ്മയോടൊപ്പം…

Read More

പ്രവീൺ നെട്ടാറു കൊല; ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നവർക്ക് പരിതോഷികം 

ബംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ട കേസിൽ ഇനിയും പിടികൂടാൻ ഉള്ള മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ വീതം പരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചു. ബെൽത്തങ്ങാടി പൊയ്യ ഗുഡ്ഡെ സ്വദേശി നൗഷാദ്, കുടക് സോമവാർപേട്ടിൽ നിന്നുള്ള കലക്കണ്ടൂർ അബ്ദുൾ റഹ്മാൻ, അബ്ദുൾ നസീർ ഒളിവിൽ ഉള്ളത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്.

Read More

കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു : കാമുകനൊപ്പം ഒളിച്ചോടിയ മകളെ അച്ഛൻ വെട്ടി കൊലപ്പെടുത്തി. മൈസൂരു എച്ച്‌ഡി കോട്ടെ സ്വദേശിയായ പല്ലവിയാണ് അച്ഛന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ പിതാവ് ഗണേഷിനെ പരപ്പന അഗ്രഹാര പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥ്പൂരിലെ ഡോക്‌ടേഴ്‌സ് ലെഔട്ടിലാണ് ദുരഭിമാനക്കൊല നടന്നതെന്ന് പോലീസ് പറഞ്ഞു. എച്ച്.ഡി.കോട്ടിലെ ഗണേഷിൻറെയും ശാരദാമ്മയുടെയും മകളായ പല്ലവി വീടിന് സമീപത്തെ കോളേജിൽ പി.യു.സിക്ക് പഠിക്കുന്നതിനിടെയാണ് അതേ കോളേജിൽ പഠിക്കുന്ന യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലായെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരുടേയും പ്രണയം വീട്ടിൽ…

Read More

കോൺഗ്രസ് നേതാവിന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു: കോലാറിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആറുപേരാണ് കൊലപാതക സംഘത്തിൽ undayirunnat. അതിൽ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൊണ്ടുപോകും വഴിയുണ്ടായ ആക്രമണത്തിൽ പോലീസ് വെടിയുതിർത്തു. വെടിവെപ്പിൽ മുഖ്യ പ്രതികളായ വേണുഗോപാൽ, മാണിന്ദ്ര എന്നിവരുടെ കാലുകൾക്ക് പരിക്കേറ്റു. മൂന്നു പോലീസുകാർക്കും പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് കോൺഗ്രസ് നേതാവ് എം. ശ്രീനിവാസിനെ ആറുപേർ ചേർന്ന് കുത്തി കൊലപ്പെടുത്തിയത്. കോൺഗ്രസ് നേതാവ് ഫാം ഹൗസിലേക്ക് പോകുംവഴി പരിചയക്കാരായവർ കോഫി കുടിക്കാൻ വിളിക്കുകയും സ്ഥലത്തെത്തിയ ശ്രീനിവാസിന്റെ കണ്ണിലേക്ക് കെമിക്കൽ സ്പ്രേ ചെയ്യുകയുമായിരുന്നു.…

Read More

ഒന്നര വയസുകാരനെ പിതാവ് കുളത്തിൽ എറിഞ്ഞ് കൊന്നു 

ബെംഗളൂരു: പെരിയപട്ടണയിൽ ഒന്നരവയസ്സുള്ള മകനെ പിതാവ് കുളത്തിലെറിഞ്ഞു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുൾപ്പെടെ മൂന്നുകുട്ടികളുമായി ഇയാളുടെ അമ്മയ്ക്കൊപ്പം താമസിക്കുകയായിരുന്നു. അമ്മയുമായി വഴക്കുണ്ടാക്കി ഇളയ കുട്ടിയെയുമെടുത്ത് ഗണേഷ് വീടുവിട്ട് ഇറങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ വീടിനടുത്തുള്ള കുളത്തിലെറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തശേഷം നടത്തിയ അന്വേഷണത്തിലാണ് ഗണേഷ് അറസ്റ്റിലായത്. കുട്ടിയെ സംരക്ഷിക്കാൻ വഴിയില്ലാത്തതിനാലാണ് കുളത്തിലെറിഞ്ഞതെന്ന് ഇയാൾ മൊഴിനൽകി.

Read More