ബെംഗളൂരു: അച്ഛനെയും അമ്മയെയും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മംഗലാപുരത്ത് അര്‍കല്‍ഗുഡ് ബിസിലഹള്ളി സ്വദേശിയായ 27 വയസുകാരന്‍ മഞ്ജുനാഥ് ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവ് നഞ്ചുണ്ടപ്പ (55), മാതാവ് ഉമ (48) എന്നിവര്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15-ാം തീയ്യതിയാണ് മഞ്ജുനാഥ് മാതാപിതാക്കളുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് പിന്നീട് കണ്ടെത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് അവശരായ ഇരുവരെയും എന്താണ് സംഭവിച്ചതെന്ന് അറിയാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ സുഖം പ്രാപിക്കുകയും…
Read MoreTag: murder
നഗരത്തിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ ബൈക്ക്പാടി കാർഷിക വിഭവ വിപണന കേന്ദ്രം പരിസരത്ത് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പണമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ജില്ലയിൽ കുടിയാന്മല മൂന്നുതൊട്ടിയിൽ മനു സെബാസ്റ്റ്യൻ (33) ആണ് അറസ്റ്റിലായത്. ഈ മാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.30ഓടെ എപിഎംസി കെട്ടിടത്തിലെ പഴയ ലേല ഹാൾ പരിസരത്ത് അജ്ഞാതനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ 45കാരൻ പിന്നീട് മരണപ്പെട്ടു. സംഭവത്തിൽ പ്രതിയാണ് മനു എന്ന് പോലീസ് പറഞ്ഞു. കേസ് റജിസ്റ്റർ ചെയ്ത പണമ്പൂർ പോലീസ് ഇൻസ്പെക്ടർ ജെ.സി. സോമശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ…
Read Moreമദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി
ചെന്നൈ: വഴിയരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ അമ്പത്തൂരിലായിരുന്നു സംഭവം. അമ്പത്തൂർ സ്വദേശി ബാലചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻറെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബിരിയാണി വാങ്ങാൻ ഹോട്ടലിന് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ബാലചന്ദ്രനും മറ്റൊരാളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാത്തുനിൽക്കുന്നതിനിടെ ഒരു സംഘം അവിടേക്ക് വരികയും അവരിലൊരാൾ ബാലചന്ദ്രൻറെ ദേഹത്ത് അബദ്ധത്തിൽ തട്ടുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ ബാലചന്ദ്രൻ സംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് ഇവർ ബാലചന്ദ്രനെ ആക്രമിക്കുന്നതും പിന്നാലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുന്നതും. പ്രതികൾ ഇതിന് പിന്നാലെ…
Read More