ന്യൂഡൽഹി: പരസ്പരം ആക്ഷേപങ്ങൾ ചൊരിഞ്ഞ സംസ്ഥാനത്തെ രണ്ട് വനിതാ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ നിർദേശം. നിങ്ങൾ ഇങ്ങനെ പോരടിച്ചാൽ ഭരണം എങ്ങനെ നടക്കുമെന്ന് ഉദ്യോഗസ്ഥരോട് സുപ്രീം കോടതി ചോദിച്ചു. ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥ ഡി രൂപ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇന്ന് വരെ സമയം അനുവദിച്ചു. പോസ്റ്റുകൾ എല്ലാം നീക്കം ചെയ്യാൻ പ്രയാസം നേരിട്ടാൽ പരാമർശങ്ങൾ എല്ലാം പിൻവലിക്കുന്നുവെന്ന കുറിപ്പ് ഇടണമെന്ന് കോടതി നിർദേശിച്ചു. വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുതെന്നും കോടതി…
Read MoreTag: officers
പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
ബെംഗളൂരു: ചോദ്യം ചെയ്യാൻ കൊണ്ടുവന്ന യുവാവ് പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു കൊണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് സീമ ലട്കർ ഉത്തരവിട്ടു. നഞ്ചൻഗുഡു താലൂക്ക് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ നഞ്ചേഷ്, കോൺസ്റ്റബിൾ പ്രസന്നകുമാർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തിരിക്കുന്നത്. നവംബർ 12 ന് ബിലിഗെരെ പോലീസ് സ്റ്റേഷനിലെ എസ്ഐ രണ്ട് പ്രതികളെ കലാപവുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. മറ്റൊരു പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോയതായിരുന്നു സബ് ഇൻസ്പെക്ടർ.…
Read Moreപുലിപ്പേടിയിൽ നഗരം; നാലുദിവസം കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാതെ വനംവകുപ്പ്
ബെംഗളൂരു : നഗരത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് നാലുദിവസം കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാതെ വനംവകുപ്പ്. ചൊവ്വാഴ്ചയും ബൊമ്മനഹള്ളി, സിങസാന്ദ്ര തുടങ്ങിയ പ്രദേശങ്ങളിൽ മയക്കുവെടിവെക്കാനുള്ള സംവിധാനങ്ങളുമായി വനംവകുപ്പ് പരിശോധനനടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം, പുലിയെ പിടികൂടാനായി മൈസൂരുവിൽ നിന്നുള്ള വനംവകുപ്പിന്റെ ആറംഗ ദൗത്യസംഘവും നഗരത്തിലെത്തി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഈ സംഘം. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെ ബൊമ്മസാന്ദ്രയ്ക്ക് സമീപത്തെ കൃഷ്ണറെഡ്ഡി വ്യാവസായികമേഖലയിലെ ഒഴിഞ്ഞ കെട്ടിടത്തിൽ പോലീസ് പട്രോളിങ്സംഘം പുലിയെ കണ്ടിരുന്നു. എന്നാൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കെട്ടിടത്തിലും പരിസരങ്ങളിലും മണിക്കൂറുകളോളം…
Read Moreബെംഗളൂരു: അത്തിബെലെയിൽ പടക്ക ഗോഡൗണും കടയിലുണ്ടായ തീപിടിത്തത്തിൽ 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആനേക്കൽ തഹസിൽദാർ, ജൂറിഡിക്‌ഷണൽ പോലീസ് ഇൻസ്‌പെക്ടർ, റീജനൽ ഫയർ ഓഫീസർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണം തേടി പടക്കക്കട ഉടമയ്ക്കും പോലീസ് സൂപ്രണ്ടിനും ലൈസൻസ് നൽകിയ ബെംഗളൂരു അർബൻ ഡിസ്‌ട്രിക്‌ട് കമ്മീഷണർക്ക് നോട്ടീസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കടയുടമയ്ക്ക് പടക്കം അനുവദിക്കാനുള്ള ലൈസൻസുണ്ടെന്നും ഗോഡൗണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreഅത്തിബെലേ തീ പിടിത്തം; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ബെംഗളൂരു: അത്തിബെലെയിൽ പടക്ക ഗോഡൗണും കടയിലുണ്ടായ തീപിടിത്തത്തിൽ 14 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ആനേക്കൽ തഹസിൽദാർ, ജൂറിഡിക്‌ഷണൽ പോലീസ് ഇൻസ്‌പെക്ടർ, റീജനൽ ഫയർ ഓഫീസർ എന്നിവരെയാണ് സസ് പെൻഡ് ചെയ്തത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ വിശദീകരണം തേടി പടക്കക്കട ഉടമയ്ക്കും പോലീസ് സൂപ്രണ്ടിനും ലൈസൻസ് നൽകി ബെംഗളൂരു അർബൻ ഡിസ്‌ട്രിക്‌റ്റ് കമ്മീഷണർക്ക് നോട്ടീസ് നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കടയുടമയ്ക്ക് പടക്കം അനുവദിക്കാനുള്ള ലൈസൻസുണ്ടെന്നും ഗോഡൗണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreവനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു
ബെംഗളൂരു : ബെന്നാർഘട്ട ദേശീയോദ്യാനത്തിന്റെ ഭാഗമായ കൽക്കരെ വനമേഖലയിൽ വനപാലകരുടെ വെടിയേറ്റ് ചന്ദനമര മോഷ്ടാവ് മരിച്ചു. കോലാർജില്ലയിലെ മാലൂർ സ്വദേശിയായ തിമ്മരായപ്പയാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ചന്ദനമരം മോഷ്ടിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരെ വടിവാളുകൊണ്ട് ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇവർക്കുനേരെ വെടിയുതിർക്കേണ്ടിവന്നതെന്ന് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൽക്കരെയിൽ പട്രോളിങ്ങിനെത്തിയ വനംവകുപ്പ് ജീവനക്കാർ മരം മുറിക്കുന്ന ശബ്ദം കേട്ട് കാടിനുള്ളിലേക്ക് കയറുകയായിരുന്നു. ജീവനക്കാരെ കണ്ടതോടെ തിമ്മരായപ്പയും ഒപ്പമുണ്ടായിരുന്നയാളും വടിവാളുമായി ഇവർക്കെതിരെ തിരിഞ്ഞു. ആയുധമുപേക്ഷിച്ച് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവർ ആക്രമിക്കുകയായിരുന്നെന്ന് വനംവകുപ്പ് ജീവനക്കാർ പറഞ്ഞു.…
Read More