ബംഗളൂരു: ബൊമ്മസാന്ദ്ര ആർകെ ടൗൺഷിപ്പ് – ഗോമതി ഐറിസ് മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ആരവം 2023 സംഘടിപ്പിച്ചു. ക്ലബ് ഹൗസിൽ നടന്ന ഓണാഘോഷ പരിപാടികൾ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബിനു ദിവാകരൻ, വിആർ ബിനു, സതീഷ് റെഡ്ഡി, നാഗരാജ് ജോഷി എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ഓണാഘോഷങ്ങളിൽ ഘോഷയാത്ര, താലപ്പൊലി, അത്തപ്പൂക്കളമത്സരം, വടംവലി, കസേരകളി, സുന്ദരി പൊട്ടുതൊടൽ, സുന്ദരനു മീശവരക്കൽ തുടങ്ങി നിരവധി നാടൻ മത്സരങ്ങൾ, ഓണസദ്യയും ഉണ്ടായിരുന്നു. ഗോമതി ഐറിസിലെ ഇരുപതോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും, ഓണം…
Read MoreTag: onam
നവവേദാന്ത ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: നവവേദാന്ത അപ്പാർട്ട്മെന്റിലെ കേരളീയർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അന്നേ ദിവസം പൂക്കളം ഒരുക്കി ആഘോഷം ആരംഭിക്കുകയും തുടർന്ന് കലാപരിപാടികളും കായിക മത്സരങ്ങളും മത്സരാർത്ഥികൾക്ക് സമ്മാനദാനവും നടന്നു. വിപുലമായ ഓണസദ്യയും സന്നിഹിതരായ ഏവരും ആസ്വാദിക്കുവാൻ തദവസരത്തിൽ കഴിഞ്ഞു.
Read Moreഓണാഘോഷത്തിന്റെ ഭാഗമായി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ സംഘടിപ്പിച്ചു
ബെംഗളുരു: കേരള സമാജം ബെംഗളുരു സൗത്ത് വെസ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സമാജം അംഗങ്ങൾക്കുവേണ്ടി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ എന്നിവ ഞായറാഴ്ച ഭാനു സ്കൂളിൽ വെച്ച് സങ്കടിപ്പിച്ചു. വിജയികളായവർക്ക് സെപ്റ്റംബർ 24 നു ഡിഎസ്എ ഭവനിൽ വെച്ചു നടത്തുന്ന ഓണാഘോഷ സമാപന ദിവസം സമ്മാനങ്ങൾ നൽകും.
Read Moreസൗത്ത് ബെംഗളുരു മലയാളി അസോസിയേഷൻ ഓണാഘോഷം ഒക്ടോബർ 1 ന്
ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഓണവില്ല് 2023 ഒക്ടോബർ ഒന്നിന് ഉള്ളഹള്ളിയിലുള്ള വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ ശ്രീ യു ടി ഖാദർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഹൈബി ഈഡൻ, ഡി കെ സുരേഷ് എംപി, എം കൃഷ്ണപ്പ എംഎൽഎ, സതീഷ് റെഡ്‌ഡി എംഎൽഎ, ടോമിൻ ജെ തച്ചങ്കരി ഐപിഎസ് തുടങ്ങിയവർ പങ്കെടുക്കും. ആഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, പായസമത്സരം,വിവിധ നാടൻ, പാശ്ചാത്യ കലാരൂപങ്ങൾ, ഓണസദ്യ, മെഗാ ഷോ എന്നിവ ഉണ്ടായിരിക്കും.
Read Moreഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച മദ്യം ‘ജവാൻ’ റം ആണെന്ന് കണക്കുകൾ
തിരുവനന്തപുരം:ഓണക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റ മദ്യ ബ്രാൻഡ് ‘ജവാൻ’ ആണെന്ന് ബെവ്കോയുടെ പുതിയ കണക്കുകൾ. പത്തുദിവസം കൊണ്ട് 6,30,000 ജവാൻ മദ്യം വിറ്റതായാണ് കണക്ക്. അവിട്ടം ദിനത്തിൽ ബെവ്കൊയിൽ 91 കോടിയുടെ മദ്യക്കച്ചവടം നടന്നു. അവിട്ടം ദിനത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരൂർ ഇലെറ്റിലാണെന്നും കണക്കുകൾ. വിലകുറഞ്ഞ മദ്യ ബ്രാൻഡ് എന്നതും സർക്കാർ ഉത്പാദിപ്പിക്കുന്ന ബ്രാൻഡ് എന്നതും ജവാന്റെ പ്രത്യേകതയാണ്. ഓണക്കാലത്ത് ഇതിന്റെ ആവശ്യം വരുമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഓണക്കാലത്തെ ആരംഭിക്കുന്നതിന് മുമ്പുതന്നെ ബെവ്‌കോ എം.ഡി., മറ്റ് ബ്രാൻഡുകൾക്ക് പ്രമോഷൻ നൽകരുതെന്നും പ്രമോഷൻ…
Read Moreനറുക്കെടുപ്പിൽ ഓണസമ്മാനമായി മദ്യം ഓഫർ ചെയ്ത് കൂപ്പൺ ; യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഓണസമ്മാനമായി നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന് കൂപ്പൺ അച്ചടിച്ച് വിതരണം ചെയ്‌ത യുവാവ് അറസ്റ്റിൽ. ബേപ്പൂർ ഇട്ടിച്ചിറപറമ്പ് കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബുവും സംഘവും പിടികൂടിയത്. ആയിരം കൂപ്പണുകളാണ് ഇയാൾ അച്ചടിച്ചത്. ഇതിൽ നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും 700 കൂപ്പണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Read More50 സ്പെഷൽ ബസുകളുമായി കേരള ആർടിസി
ബെംഗളൂരു: ഓണം തിരക്ക് കൂടുന്നതോടെ സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കേരള കർണാടക ആർടിസി. മൂന്ന് ദിവസങ്ങളിലായി 50 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഓടിക്കുന്നത്. 25ന് മാത്രം 28 സ്പെഷൽ ബസുകളുണ്ട്. ഇവയിൽ ബുക്കിങ് പൂർത്തിയായി. കൂടുതൽ ബസുകളിലെ റിസർവേഷൻ ഇന്നും നാളെയുമായി ആരംഭിക്കും. ഓൺലൈൻ റിസർവേഷനിൽ ഗ്രൂപ്പ് ടിക്കറ്റുകൾക്ക് നിരക്കുകളും കേരള ആർടിസി നൽകുന്നുണ്ട്. നാലോ അതിലധികമോ യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒറ്റയുടെ റിസർവേഷൻ നിരക്കായ 10 രൂപ ഈടാക്കുക. സിംഗിൾ ടിക്കറ്റ് ഇരുവശങ്ങളിലേക്കും ഒരുമിച്ച് ബുക്ക് ചെയ്താൽ റിട്ടേൺ…
Read Moreകുടവയറന്മാർക്ക് വൻ ഡിമാൻഡ്; മാവേലിയായി വേഷം കെട്ടുന്നവർക്ക് ദിവസം 4500 രൂപ വരെ പ്രതിഫലം
മലപ്പുറം: ഓണക്കാലമായതോടെ കുടവയറന്മാർക്ക് വൻ ഡിമാൻഡ്. ഓണം അടുത്തതോടെ മാവേലിയുടെ വേഷം കെട്ടാനാണ് കുടവയറന്മാരെ വൻ ഷോപ്പിംഗ് മാളുകൾ മുതൽ ചെറു ടെക്സ്റ്റൈൽസുകൾ വരെ തേടുന്നത്. വൻ ഓഫറുകളുമായി വിപണി പിടിക്കാൻ മത്സരിക്കുന്ന സ്ഥാപനങ്ങൾ നല്ലൊരു മാവേലിയെ കിട്ടാൻ എത്രപണം നൽകാനും ഒരുക്കമാണത്രെ. ദിവസവും 3000 രൂപ മുതൽ 4500 രൂപ വരെ മാവേലിയായി വേഷം കെട്ടുന്ന കുടവറന്മാർക്ക് പ്രതിദിന പ്രതിഫലം. മാവേലി വേഷം കെട്ടി എല്ലാവരെയും അനുഗ്രഹിക്കൽ മാത്രമാണ് ജോലി. ആകർഷിക്കാൻ വേഷം കെട്ടി നിന്നാൽ മാത്രം മതി. വേഷമൊക്കെ നൽകും. കാതിൽ…
Read More59 സ്പെഷൽ ബസുകളുമായി കർണാടക
ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കെത്താൻ സ്പെഷ്യൽ ബസുകളുമായി കർണാടക ആർടിസി. നഗരത്തിൽ നിന്ന് 3 ദിവസങ്ങളിലായി 59 ഓണം സ്പെഷൽ ബസുകളാണ് കർണാടക ആർടിസി യുടെതായി ഓടുന്നത്. 24, 25, 26 തീയതികളിൽ ആലപ്പുഴ, മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും 3 സ്പെഷൽ ബസുകളുണ്ട്.
Read More