ദുല്‍ഖര്‍ സല്‍മാന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’ . പ്രദര്‍ശന ദിനം മുതല്‍ മികച്ച രീതിയില്‍ മുന്നേറിയ ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലും റിലീസിനെത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയാണ് ‘കിംഗ് ഓഫ് കൊത്ത’ ഒടിടിയില്‍ സ്‌ട്രീമിംഗ് നടത്തുക. നേരത്തെ സെപ്‌റ്റംബര്‍ 22ന് ‘കിംഗ് ഓഫ് കൊത്ത’യുടെ ഒടിടി…
Read MoreTag: Ott
കിങ് ഓഫ് കൊത്ത ഒടിടി യിലേക്ക്
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്ന ചിത്രത്തില്‍ നായകനായെത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഓണം റിലീസുകളില്‍ ആദ്യമെത്തിയ ചിത്രവും ഇതായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്‍റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ്…
Read Moreആർഡിഎക്സ് ഒടിടി യിലേക്ക്?
മുൻവിധികളെ എല്ലാം മാറ്റിമറിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ ഓണം റിലീസ് ചിത്രമാണ് ആര്‍ഡിഎക്സ്. ആന്റണി വര്‍ഗീസ്, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം 50 കോടിയും പിന്നിട്ട് പല ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. നഹാസ് ഹിദായത്ത് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച ഈ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ഡിഎക്സിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ ഒടിടി അവകാശം ഇവര്‍ സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ…
Read More‘ജയിലർ’ ഒടിടിയിലേക്ക്
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ജയിലർ’ ഒടിടിയിലേക്ക്.സെപ്റ്റംബർ ഏഴ് മുതൽ ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം ഒടിടി റിലീസായി എത്തുന്നു. രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ്കുമാറാണ് ‘ജയിലർ’സംവിധാനം ചെയ്തിരിക്കുന്നത്. സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. വിനായകൻ ആണ് വില്ലൻ വേഷത്തിൽ.തമന്ന, രമ്യ കൃഷ്ണൻ, യോഗി ബാബു, സുനിൽ മറ്റ് താരങ്ങൾ. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
Read More