ബെംഗളൂരു: സ്‌കൂളില്‍ പോകാതിരിക്കാന്‍ വേറിട്ട മാർഗം സ്വീകരിച്ച വിദ്യാർത്ഥി പോലീസ് പിടിയിൽ. സ്‌കൂളിന് അവധി പ്രഖ്യാപിക്കുന്നതിന് ഒന്‍പതാം ക്ലാസുകാരന്‍ കുടിവെള്ള കാനില്‍ എലി വിഷം കലര്‍ത്തുകയായിരുന്നു. ഇതറിയാതെ വെള്ളം കുടിച്ച മൂന്ന് വിദ്യാര്‍ഥികള്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ, നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരന്‍ പിടിയിലായത്. കോലാര്‍ മൊറാജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനോട് ചേര്‍ന്ന് വച്ചിരുന്ന കുടിവെള്ള കാനിലാണ് ഒന്‍പതാം ക്ലാസുകാരന്‍ എലി വിഷം കലര്‍ത്തിയത്. സാധാരണയായി വിദ്യാര്‍ഥികള്‍ അവിടെ പോയി വെള്ളം കുടിക്കാറില്ല. ദൗര്‍ഭാഗ്യവശാല്‍ മൂന്ന് കുട്ടികള്‍…
Read MoreTag: poison
ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭാ നിർദേശം
കൊച്ചി: കാക്കനാട് ഹോട്ടലിൽ നിന്ന് ഷവർമ ഓർഡർ ചെയ്ത് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ ആർ നായറിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഡയാലിസിസ് തുടരുന്ന രാഹുൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടറോട് യുവാവ് നൽകിയ മൊഴി പ്രകാരം ഷവർമ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന്…
Read Moreഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 26 തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ
ചെന്നൈ: ഹോട്ടലിൽ നിന്ന് കോഴിയിറച്ചിയും ചോറും കഴിച്ച 26 തൊഴിലാളികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ നിർമ്മാണ യൂണിറ്റിലെ 26 തൊഴിലാളികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഹോട്ടലിൽ റെയ്ഡ് നടത്തി സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഹോട്ടൽ ഉടമയെ പിടികൂടിയെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലിൽ റെയ്ഡ് നടത്തിയെങ്കിലും ഭക്ഷണത്തിൽ മായം കലർന്നിട്ടില്ലെന്ന് കണ്ടെത്തി. എന്നാൽ, ഹോട്ടലിൽ നിന്ന് അയച്ച സാമ്പിളുകൾ…
Read Moreഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ച സംഭവം; ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന് മന്ത്രി
ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ച സംഭവത്തിൽ തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തും. നിയമലംഘകരെ കണ്ടെത്തുന്നതിന് റെയ്ഡ് നടത്താൻ സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ ഹോട്ടലുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും നിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. മാനദണ്ഡം പാലിക്കാത്ത റെസ്റ്റോറന്റുകൾ സീൽ ചെയ്യുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും. മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ നാമക്കൽ ജില്ലയിലെ കലൈരാസി (14) ക്ക് പരമത്തി റോഡിലെ റസ്റ്റോറന്റിൽ നിന്നും…
Read Moreഷവർമ കഴിച്ച14കാരി മരിച്ചു; 43 പേർ ആശുപത്രിയിൽ
ചെന്നൈ: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച 14കാരി മരിച്ചു. 43 പേർ ആശുപത്രിയിൽ ചികിത്സയിലായതോടെ ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ജില്ലാ ഭരണകൂടം അടപ്പിച്ചു. ജില്ലയിൽ ഷവർമയ്ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. പാരമതി വേലൂറിന് സമീപത്തെ റെസ്റ്റോറന്റിൽ നിന്നാണ് ചികിത്സയിലുള്ളവർ ഭക്ഷണം കഴിച്ചത്. ശനിയാഴ്ചയായിരുന്നു 14കാരി ഇവിടെ നിന്ന് ഷവർമ്മ കഴിച്ചത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചികിത്സ തേടിയവരുടെ പട്ടികയിലുണ്ടെന്ന് കളക്ടർ വിശദമാക്കി. തന്തൂർ വിഭവങ്ങൾക്കും ഷവർമ്മയ്ക്കുമാണ് താൽക്കാലികമായി നിരോധിച്ചിട്ടുള്ളത്. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. മാതാപിതാക്കൾക്കും സഹോദരനും…
Read Moreഭക്ഷ്യവിഷബാധയെത്തുടർന്ന് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ
ബെംഗളൂരു : ചിത്രദുർഗ ജില്ലയിൽ സർക്കാർ സ്കൂളിലെ 50 വിദ്യാർഥികളെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉച്ചഭക്ഷണത്തിന്റെ ഭാഗമായുള്ള മധുരപലഹാരം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾ ഛർദിക്കുകയായിരുന്നു. വൈകീട്ടോടെ ചില വിദ്യാർഥികളെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 22 വിദ്യാർഥികളാണ് ചികിത്സയിലുള്ളത്.
Read More