ബെംഗളൂരു : ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത് കൂടി വരുന്നസാഹചര്യത്തിൽ പ്രത്യേക ഹെൽപ്‌ലൈനുമായി നഗരത്തിലെ പോലീസ്. ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇരയാകുന്നവർക്ക് 1930 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപെടുന്നവർക്കും പരാതി പോലീസിൽ അറിയിക്കാം. രശ്മിക മന്ദാനയുടെയും കത്രീന കൈഫിന്റെയും കജോളിന്റെയും ഇത്തരം വീഡിയോകൾ പ്രചരിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്ട് പാടുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു.
Read MoreTag: police
കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി
ബെംഗളൂരു: കസ്റ്റഡി മർദനം ആരോപിച്ച് യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ നാഗർലെ ഗ്രാമത്തിലാണ് സംഭവം. അതേസമയം മർദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. പോലീസ് മർദിച്ചുവെന്നും താൻ മാനസികമായി തകർന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ കുറിച്ച് ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ ചോദ്യം ചെയ്യുന്നതിന് മുമ്പേ തന്നെ യുവാവ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടെന്നും പിന്നാലെ പോലീസ് മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ്…
Read Moreസംശയരോഗം; പോലീസുകാരൻ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ബെംഗളൂരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ് കോണ്‍സ്റ്റബിള്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. 32കാരനായ കിഷോറാണ് ഭാര്യ പ്രതിഭയെ കൊലപ്പെടുത്തിയത്. പതിനൊന്നു ദിവസം മുന്‍പ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ബിരുദധാരിയായ പ്രതിഭ 2022 നവംബറിലാണ് കോലാര്‍ ജില്ലയിലെ വീരപുര സ്വദേശിയായ കിഷോറിനെ വിവാഹം ചെയ്തത്. പ്രതിഭയുടെ സ്വഭാവത്തില്‍ കിഷോര്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും യുവതിയുടെ ഫോണ്‍ കോളുകളും മെസേജുകളും പരിശോധിച്ചിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ഇതേച്ചൊല്ലി കിഷോറും പ്രതിഭയും തമ്മില്‍, ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഇത് പ്രതിഭയെ വിഷമിപ്പിച്ചെന്നും മകള്‍ കരയുന്നതു കണ്ട് താന്‍…
Read Moreറെയിൽവേ സ്റ്റേഷനു സമീപം സംശയാസ്പദമായി കണ്ടെത്തിയ പെട്ടികളിൽ ബോംബ് അല്ല ഉപ്പ്
ബെംഗളുരു: നഗരത്തിലെ റെയിൽവേ സ്റ്റേഷനു സമീപം ഞായറാഴ്ച കണ്ടെത്തിയ പെട്ടിയിൽ സ്‌ഫോടക വസ്തുക്കളില്ല. പെട്ടിയിൽ കണ്ടെത്തിയത് ഉപ്പാണെന്ന് എസ്പി മിഥുൻ കുമാർ പറഞ്ഞു. ദിവസം മുഴുവൻ ആശങ്ക സൃഷ്ടിച്ചിരുന്ന സംശയാസ്പദമായ പെട്ടികൾ ഞായറാഴ്ച ബോംബ് ഡിറ്റക്ഷൻ ആൻഡ് നോൺ ഓപ്പറേഷൻ സ്ക്വാഡ് തുറന്ന് പരിശോധിച്ചപ്പോൾ വെള്ളപ്പൊടി കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ 12 മണിയോടെ ഷിമോഗ പ്രധാന റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലത്തിന് സമീപം രണ്ട് ഇരുമ്പ് പെട്ടികൾ ആണ് ഇവ കണ്ടെത്തിയത്. രാത്രി 7.45ഓടെയാണ് ബോംബ് സ്‌ക്വാഡ് ഷിമോഗയിലെത്തിയത്. ആദ്യം സ്കാൻ ചെയ്ത് ബോക്സിന്റെ…
Read Moreആക്രമിക്കാൻ ശ്രമിക്കുന്നതിടെ ഗുണ്ടാ നേതാവിനെ പോലീസ് വെടിവച്ച് വീഴ്ത്തി
ബെംഗളൂരു : കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയെ പോലീസ് വെടിവെച്ചുവീഴ്ത്തി പിടികൂടി. കുപ്രസിദ്ധ ഗുണ്ട ഷെയ്ഖ് നാംദാർ ഹുസൈനെയാണ് ഹൊസൂർ പോലീസ് കാലിൽ വെടിവെച്ച് പിടികൂടിയത്. കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വിവിധകേസുകളിൽ പ്രതിയാണ് ഷെയ്ഖ് നാംദാർ ഹുസൈൻ. വധശ്രമക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ ശനിയാഴ്ച പിടികൂടിയത്. ഞായറാഴ്ച രാവിലെ ബാഗലൂർ റോഡിലെത്തിച്ച് തെളിവെടുപ്പ് നടക്കുമ്പോഴാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതോടെ പോലീസ് ഇയാളുടെ മുട്ടിന് താഴെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
Read Moreകളമശേരി ബോംബ് സ്ഫോടനം; ഒരാൾ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്
തൃശൂർ: കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തില്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.
Read Moreസിനിമാ ചിത്രീകരണ സ്ഥലത്ത് അതിക്രമം നടത്തിയാതായി പരാതി
ബെംഗളൂരു : ചിക്കമംഗളൂരുവിൽ സിനിമാ ചിത്രീകരണസ്ഥലത്ത് അതിക്രമിച്ചുകയറിയ ഒരുസംഘമാളുകൾ മോശമായി പെരുമാറിയതായി പരാതി. ‘കൊരഗജ്ജ’ എന്ന കന്നഡസിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. നടി ശുഭ പൂഞ്ജയുൾപ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകയറുകയായിരുന്നു. നടിയോട് മോശമായി പെരുമാറുകയും കൈയിൽ പിടിച്ചുവലിച്ചെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കുദ്രെമുഖ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അനുമതിവാങ്ങിയ ശേഷമാണ് സ്ഥലത്ത് ചിത്രീകരണം നടത്തിയതെന്ന് സംവിധായകൻ സുധീർ അട്ടവര പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreകോളേജ് വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി
ബെംഗളൂരു: ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ഹോട്ടൽ മുറിയിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മദ്യത്തിൽ മയക്കുമരുന്ന് കലർത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ബെല്ലാരിയിലെ കോളേജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി.…
Read Moreകിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; ഭർത്താവിനെതിരെ ഭാര്യയുടെ പരാതി
ബെംഗളൂരു: കിടപ്പറ രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഭർത്താവ് സ്വന്തം ഭാര്യയെ ബ്ലാക്ക്‌മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. ബെംഗളൂരു സ്വദേശിനിയായ 28കാരിയാണ് ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ബസവനഗുഡി വനിത പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 10 ലക്ഷം രൂപയും ഭാര്യയുടെ ശമ്പളവും നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ ആണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇവർ ഹണിമൂണിനായി തായ്‌ലൻഡിലേക്ക് പോയി. അവിടെ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ…
Read Moreനടൻ ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി; വൈ പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കി പോലീസ്
മുംബൈ: നടൻ ഷാരൂഖ് ഖാന് സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് താരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ ജീവന് ഭീഷണി വർധിച്ചുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷയുടെ ഭാഗമായി ഷാരൂഖിനൊപ്പം മഹാരാഷ്ട്ര പോലീസിന്റെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ടീമിലുള്ള ആറ് സായുധ പോലീസ് കമാന്റോകൾ ഉണ്ടാകും. രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്പെഷ്യൽ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്.…
Read More